---
title: "വാഹനാപകടത്തിന്റെ സമയത്ത് ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ..? അമ്മ നടപടി എടുക്കണമെന്ന് സംവിധായകന്‍"
english_title: "Did Gayatri Suresh use drugs at the time of the accident? The director wants the mother to take action"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7065/did-gayatri-suresh-use-drugs-at-the-time-of-the-accident-the-director-wants-the-mother-to-take-action"
published_at: "2021-10-25T10:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61764121c9dca_gayathri.jpg"
keywords: []
---

# വാഹനാപകടത്തിന്റെ സമയത്ത് ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ..? അമ്മ നടപടി എടുക്കണമെന്ന് സംവിധായകന്‍

> **Lead Summary:** മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ് . നിരവധി ആരാധകരുള്ള താരം കൂടിയാണ് . ഗായത്രി തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് . എന്നാല്‍ ഇപ്പോഴിതാ കുറച്ച് ദിവസങ്ങളായി താരത്തിന്റെ വാഹനാപകടത്തെ കുറിച്ചുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത് . 

## Article Content

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ് . നിരവധി ആരാധകരുള്ള താരം കൂടിയാണ് . ഗായത്രി തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് . എന്നാല്‍ ഇപ്പോഴിതാ കുറച്ച് ദിവസങ്ങളായി താരത്തിന്റെ വാഹനാപകടത്തെ കുറിച്ചുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത് . 

ഗായത്രി സുരേഷിനെതിരെ ‘അമ്മ’ സംഘടന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് സംവിധായകനും നിര്‍മാതാവുമായ് ശാന്തിവിള ദിനേശ്. വാഹനാപകടം നടക്കുന്ന സമയത്ത് നടിയും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് തനിക്കു സംശയമുണ്ടെന്നും ശാന്തിവിള പറയുന്നു.

നടി ഗായത്രി സുരേഷിനുണ്ടായ കാറപകടവും അതിനുശേഷം സംഭവിച്ച വിവാദങ്ങളും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വണ്ടിയിടിച്ച് നിര്‍ത്താതെ പോയി എന്ന ഗായത്രിയുടെ വിശദീകരണവും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍:

സിനിമാക്കാരെക്കുറിച്ച് പ്രത്യേകിച്ച് നടികളെക്കുറിച്ച് എന്തെല്ലാം കഥകളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. സത്യവുമായി ബന്ധമില്ലാത്ത മോശം കഥകള്‍ ഇത്തരക്കാര്‍ പടച്ചുവിടാറുണ്ട്. സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും.

അതുകൊണ്ട് ഇന്നത്തെ കാലത്ത് അവര്‍ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇക്കൂട്ടര്‍ ആരാണെങ്കിലോ അത്‌ ചെയ്‌താല്‍  അതിനെ നാറ്റിച്ച് നശിപ്പിക്കും. സിനിമാക്കാര്‍ക്കും സംഘടനകള്‍ ഉണ്ടല്ലോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഇവരുടെ ബോധവത്കരണത്തിനു വേണ്ടി ക്യാംപുകള്‍ സംഘടിപ്പിക്കണം. അപ്പോള്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകും.

ഇത്രയും പറയാന്‍ കാര്യമുണ്ട്, ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്‌നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോഡേറ്റയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/7065/did-gayatri-suresh-use-drugs-at-the-time-of-the-accident-the-director-wants-the-mother-to-take-action)