---
title: "വ്യക്തിപരമായ ചോദ്യങ്ങൾ അലോസരപ്പെടുത്തും; ശ്രീനാഥ് ഭാസി"
english_title: "Personal questions can be annoying: Srinath Bhasi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70490/personal-questions-can-be-annoying-srinath-bhasi"
published_at: "2022-09-24T17:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632eefb857fde_SREENAD_BASI.jpg"
keywords: []
---

# വ്യക്തിപരമായ ചോദ്യങ്ങൾ അലോസരപ്പെടുത്തും; ശ്രീനാഥ് ഭാസി

> **Lead Summary:** ചട്ടമ്പി സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അനു കൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്ത് വന്നിരിക്കുന്നത്.

## Article Content

ചട്ടമ്പി സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അനു കൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്ത് വന്നിരിക്കുന്നത്.

സിനിമയ്ക്കു പുറത്തു നിന്നുള്ള വ്യക്തിപരമായ ചില ചോദ്യങ്ങൾ തന്നെ അലോസരപ്പെടുത്തുന്നവയാണെന്ന് ശ്രീനാഥ് ഭാസി തുറന്നു പറഞ്ഞിരുന്നു പണിയെടുക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് തനിക്കു മനസ്സിലാവും.

താനും ഇതേ ജോലി ചെയ്തിരുന്നതാണ്. അപ്പുറത്തിരുന്ന് ചോദ്യങ്ങൾ താനും ചോദിക്കുമായിരുന്നു. കുറച്ചുകൂടി റിസർച്ച് ചെയ്ത്, ഒരാളെക്കുറിച്ച് അറിഞ്ഞ്, ചോദിക്കാനുള്ളത് ചോദിച്ചാൽ രസമുണ്ടാവും.

മറ്റേത് വെറുതെ ചോദിക്കുകയാണ്. വേറെ ആരെങ്കിലും ചോദിച്ചതൊക്കെ ചോദിക്കുക, അത്രയൊക്കെയുള്ളൂ. അതുകൊണ്ട് പേടിയാണ് അഭിമുഖം കൊടുക്കാൻ. ആൾക്കാർക്കു വേറെ പ്രശ്നങ്ങളാണ്, അവന്റെ ഇംഗ്ലിഷ്, അവന്റെ മലയാളം എന്നൊക്കെ. അതുകൊണ്ട് പേടിയാണ്.

നമ്മുടെ സിനിമ മാത്രം കണ്ടാൽ മതി, ഒരു സൈഡിൽ കൂടി ജീവിച്ചു പൊക്കോട്ടെ എന്നാണ് എനിക്ക് പറയുവാനുള്ളത്. നല്ല കാര്യങ്ങൾ സിനിമയെക്കുറിച്ച് ചോദിച്ചാൽ നല്ലതാണ്. ഇപ്പോൾ ചോദ്യം ചോദിക്കുന്ന ആളുകൾ ലേബൽ ചെയ്താണ് തുടങ്ങുന്നതുതന്നെ.

ഭാസി അങ്ങനത്തെ റോളുകൾ ചെയ്തിരുന്നു, ഭാസി ഇപ്പോൾ ഇങ്ങനെ ചെയ്യുന്നു, ഭാസിക്കെന്തു തോന്നുന്നു എന്നൊക്കെ. സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ ഭാസിക്ക് അത്ര നല്ലതു തോന്നുന്നില്ല. പല തരത്തിലുള്ള കഥാപാത്രങ്ങളും ഞാൻ നേരത്തേ ചെയ്തിട്ടുണ്ട്.

ഇതൊന്നും ചെയ്യാതിരുന്നിട്ടുമില്ല. മാത്രമല്ല ഈ കഥാപാത്രങ്ങളൊന്നും താൻ തനിയെ തിരഞ്ഞെടുക്കുന്നവയല്ല. ദൈവാനുഗ്രഹം കൊണ്ടും മറ്റുള്ളവർ തന്നെക്കുറിച്ച് ആലോചിക്കുന്നതു കൊണ്ടും സംഭവിക്കുന്നതാണ് എന്നാണ് ശ്രീനാഥ് ഭാസി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70490/personal-questions-can-be-annoying-srinath-bhasi)