---
title: "മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചതാണ്;  ശ്രീനാഥ് ഭാസി"
english_title: "Actor Srinath Bhasi reacted to the incident of speaking badly to an online journalist."
publisher: "moviemax.in"
canonical_url: "https://moviemax.in/news/70376/actor-srinath-bhasi-reacted-to-the-incident-of-speaking-badly-to-an-online-journalist"
published_at: "2022-09-24T09:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e82c81e29f_sreenad_basi.jpg"
keywords: []
---

# മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചതാണ്;  ശ്രീനാഥ് ഭാസി

> **Lead Summary:** ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണ് അത് എന്നാണ് ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പറഞ്ഞത്.

## Article Content

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണ് അത് എന്നാണ് ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പറഞ്ഞത്.

‘ചട്ടമ്പി’ സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. അതേസമയം, നടനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. മരട് പൊലീസ് ആണ് നടനെതിരെ കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് നടനെതിരെയുള്ള കേസ്.

ചട്ടമ്പി സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയായിരുന്നു സംഭവം. കൂടെ അഭിനയിച്ചിട്ടുള്ള താരങ്ങളില്‍ ആരാണ് ഏറ്റവും വലിയ ചട്ടമ്പി എന്ന് റാങ്ക് ചെയ്യുക എന്നതായിരുന്നു അവതാരകയുടെ ചോദ്യം.

”രണ്ട് മൂന്ന് വര്‍ഷമായിട്ടും നന്നാകണമെന്ന് തോന്നുന്നില്ലേ, എന്റെ കണ്‍ട്രോള്‍ പോവുകയാണ്, ഞാന്‍ ഇന്റര്‍വ്യൂവില്‍ നിന്ന് ഇറങ്ങുകയാണ്” എന്ന് ശ്രീനാഥ് ഭാസി പറയുകയായിരുന്നു.

തുടര്‍ന്ന് സംസാരിച്ചു കൊണ്ടിരിക്കെ ക്യാമറ ഓഫ് ചെയ്യാന്‍ പറയുകയും ക്യാമറ ഓഫ് ചെയ്ത ശേഷം തെറി വിളിക്കുകയുമായിരുന്നു എന്നാണ് അവതാരകയും ക്യാമറമാന്‍മാരും പറയുന്നത്. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/70376/actor-srinath-bhasi-reacted-to-the-incident-of-speaking-badly-to-an-online-journalist)