---
title: "പാപ്പുവിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച്‌ അമൃതയും ഗോപി സുന്ദറും"
english_title: "Amrita and Gopi Sundar celebrated Pappu's birthday in a grand manner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70067/amrita-and-gopi-sundar-celebrated-pappus-birthday-in-a-grand-manner"
published_at: "2022-09-22T20:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c735a475fd_amrutha.jpg"
keywords: []
---

# പാപ്പുവിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച്‌ അമൃതയും ഗോപി സുന്ദറും

> **Lead Summary:** അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയാകുന്നത്. 

## Article Content

അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയാകുന്നത്. 

ഇതിനിടയിൽ മലയാളത്തിലെ പ്രശസ്ത നടൻ ബാലയുമായി അമൃത വിവാഹിത ആവുകയും ചെയ്തു. വർഷങ്ങൾക്കുശേഷം ഇവർ വേർപിരിയുകയും ഉണ്ടായി. ദമ്പതികളുടെ മകളാണ് അവന്തിക എന്ന പാപ്പു. അമൃതയോടൊപ്പം ആണ് മകൾ താമസിക്കുന്നത്. ഇപ്പോഴിതാ മകളുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് അമൃത. പിറന്നാൾ ആഘോഷ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

[**https://www.instagram.com/amruthasuresh/?utm_source=ig_embed&ig_rid=e16e8f41-c163-4c36-b753-9fad61c24a49**](https://www.instagram.com/amruthasuresh/?utm_source=ig_embed&ig_rid=e16e8f41-c163-4c36-b753-9fad61c24a49)

അമൃതയുടെ പങ്കാളിയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇദ്ദേഹത്തെയും സഹോദരി അഭിരാമിയെയും ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. മകൾക്ക് മനോഹരമായ രീതിയിൽ പിറന്നാളാശംസകൾ അമൃത അറിയിക്കുന്നുണ്ട്. ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ് എന്തായാലും. നിരവധി പ്രേക്ഷകർ ആണ് ഇതിന് കമൻറ് ചെയ്യുന്നത്.

എന്നാൽ ഇതിനിടയിൽ ചില ചൊറിയൻ കമന്റുകളും ഉണ്ട്. പോയി സ്വന്തം മക്കളെ നോക്ക് എന്ന രീതിയിലും ഗോപി സുന്ദറിനോട് ചിലർ കമൻറ് ചെയ്യുന്നുണ്ട്. എന്തായാലും ബഹുഭൂരിപക്ഷം മലയാളികളും നല്ല കമൻറുകൾ ആണ് ഇതിൽ ഇടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70067/amrita-and-gopi-sundar-celebrated-pappus-birthday-in-a-grand-manner)