---
title: "അതുകൊണ്ട് സിനിമ മുഴുവനും അവിടെ ഷൂട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല; വെളിപ്പെടുത്തി സന്തോഷ് ദാമോദരൻ"
english_title: "So the entire film could not be shot there; Santosh Damodaran revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69923/so-the-entire-film-could-not-be-shot-there-santosh-damodaran-revealed"
published_at: "2022-09-22T11:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bf7fcc2019_lanka.jpg"
keywords: []
---

# അതുകൊണ്ട് സിനിമ മുഴുവനും അവിടെ ഷൂട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല; വെളിപ്പെടുത്തി സന്തോഷ് ദാമോദരൻ

> **Lead Summary:** പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് ലങ്ക . സുരേഷ് ഗോപിയും മംമ്തയും ഒരുമിച്ചെത്തിയ വളരെ മനോഹരമായ ഒരു ചിത്രം കൂടിയാണ് . സുരേഷ് ഗോപിയുടെ കരിയറിൽ ഏറ്റവുമധികം വിമർശനമുയർത്തിയ സിനിമയായിരുന്നു ലങ്ക. ഇപ്പോഴിതാ ലങ്ക ചിത്രത്തെക്കുറിച്ച് നിർമാതാവായ സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

## Article Content

പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് ലങ്ക . സുരേഷ് ഗോപിയും മംമ്തയും ഒരുമിച്ചെത്തിയ വളരെ മനോഹരമായ ഒരു ചിത്രം കൂടിയാണ് . സുരേഷ് ഗോപിയുടെ കരിയറിൽ ഏറ്റവുമധികം വിമർശനമുയർത്തിയ സിനിമയായിരുന്നു ലങ്ക. ഇപ്പോഴിതാ ലങ്ക ചിത്രത്തെക്കുറിച്ച് നിർമാതാവായ സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

ലങ്ക സിനിമ ഇറങ്ങിയതിന് ശേഷം സുരേഷ് ഗോപി മംമ്തയുമായി അടുപ്പത്തിലാണെന്ന തരത്തിൽ പലരും പറഞ്ഞിരുന്നെങ്കിലും അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെറ്റായ വാർത്തയായിരുന്നുവെന്നും സന്തോഷ് ദാമോദരൻ പറഞ്ഞു.

ലങ്ക സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ തന്നെ ലങ്കയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് സിനിമ മുഴുവനും അവിടെ ഷൂട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. കുറച്ച് സീനുകളൊക്കെ കേരളത്തിൽ വന്നിട്ടാണ് ചെയ്തത്.

അതിലെ വീട് മംഗലാപുരത്തുള്ളതാണ്. തുടക്കത്തിൽ തന്നെ ഈ സിനിമയോട് സുരേഷ് ഗോപിയ്ക്ക് താൽപര്യം ഉണ്ടായിരുന്നു. ഇതിലെ സംഗീതമടക്കം എല്ലാത്തിനോടും സുരേഷേട്ടന് താൽപര്യം ഉണ്ടായി. അതിൽ ഇടപെടുകയും ചെയ്തു.

മംമ്ത മോഹൻദാസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ലങ്ക. സിനിമയിൽ ഒരു ലിപ്‌ലോക്ക് സീനുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് മലയാളത്തിൽ നിന്നൊരു നടി വന്ന് ചെയ്യാത്ത കഥാപാത്രമായിരുന്നു അത്. അങ്ങനെയാണ് മംമ്ത നായികയായെത്തുന്നത്.

അന്നൊന്നും ആരും അത്തരം സീനുകൾ ചെയ്യില്ല. പക്ഷേ സിനിമയിൽ വളരെ പ്രധാനപ്പെട്ടൊരു സീനാണത്. ആ ലിപ്‌ലോക്കിലൂടെ വിഷം കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ആ ഷോട്ട് ചെയ്ത്. അതല്ലാതെ ലിപ്‌ലോക്കിന് വേണ്ടിയൊരു രംഗം ചിത്രീകരിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

മംമ്തയോട് ഈ സീനിനെ പറ്റി പറഞ്ഞപ്പോൾ അവർ എതിർപ്പില്ലാതെ അഭിനയിക്കാൻ തീരുമാനിച്ചു. പക്ഷേ ആ സീനിൽ അഭിനയിക്കാൻ സുരേഷേട്ടന് ചെറിയൊരു വിഷമം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ആ സീൻ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം തന്നെയാണ് വന്നതും.

അന്ന് മാധ്യമങ്ങളിൽ ഒരുപാട് ഗോസിപ്പുകൾ വന്നു. ഇരുവരും തമ്മിൽ റിലേഷനാണ്, കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായി, എന്നൊക്കെയായിരുന്നു വാർത്ത.

പക്ഷേ സത്യത്തിൽ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു സുരേഷ് ഗോപി കുടുംബം കളഞ്ഞിട്ട് നടക്കുന്ന ഒരു വ്യക്തിയാണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല. ഇന്നും തോന്നുന്നിയില്ല. കുടുംബം കഴിഞ്ഞിട്ടേ എന്തും ഉള്ളു എന്ന് ചിന്തിക്കുന്ന മനുഷ്യനായിട്ടാണ് തനിക്കദ്ദേഹത്തെ തോന്നിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://moviemax.in/news/69923/so-the-entire-film-could-not-be-shot-there-santosh-damodaran-revealed)