പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി! മമ്മൂട്ടി വീണ്ടും ചെറുപ്പമായി

പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി! മമ്മൂട്ടി വീണ്ടും ചെറുപ്പമായി
2021-10-24T15:04:00 | By Susmitha Surendran

മലയാളികളുടെ പ്രിയനായകന്‍മാരിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെ തുടങ്ങി നായകനായി അരങ്ങേറുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി സജീവമായ മമ്മൂട്ടിക്ക് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മമ്മൂട്ടി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ലോക് ഡൗണ്‍ സമയത്ത് വ്യത്യസ്തമായ മേക്കോവറുകളായിരുന്നു ഇരുവരും നടത്തിയത്. അഭിനേതാവും മോഡലും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാകിയും മമ്മൂട്ടിയെക്കുറിച്ച് വാചാലനായെത്തിയിരുന്നു.

പതിനഞ്ച് വർഷം മുൻപ് ഞാൻ ആദ്യമായിട്ട് മമ്മൂക്കയെ കാണുമ്പോൾ എന്നെ കാണാൻ മമ്മുക്കയേക്കാൾ ചെറുപ്പമായിരുന്നു. പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി. മമ്മുക്ക അന്ന് കണ്ടതിനേക്കാളും പതിനഞ്ച് വർഷം ചെറുപ്പമായി എന്നുമായിരുന്നു ഷാനി കുറിച്ചത്.

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയും ഷാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നോക്കി നിൽക്കുന്ന ഷാകിയെയാണ് ചിത്രത്തിൽ കാണുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ഷാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛാദിന്‍, നികൊഞച, ബിടെക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഷാനി.

അടുത്തിടെയായിരുന്നു മമ്മൂട്ടി 70ാം പിറന്നാള്‍ ആഘോഷിച്ചത്. പുഴു, സിബി ഐ5, ഭീക്ഷ്മപര്‍വ്വം തുടങ്ങി നിരവധി സിനിമകളാണ് മെഗാസ്റ്റാറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളാണിത്. പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ എന്നായിരുന്നു എല്ലാവരും മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. സിനിമയിലെത്തി 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് താരങ്ങളും ആരാധകരും എത്തിയിരുന്നു.

പുതിയ ചിത്രത്തിനായി മമ്മൂട്ടി യൂറോപ്പിലേക്ക് പോവുകയാണ് മമ്മൂട്ടിയെന്നുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖില്‍ അക്കിനേനി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ഏജന്റില്‍ മമ്മൂട്ടിയും തുല്യ വേഷത്തിലാണ് എത്തുന്നത്. പട്ടാള ഉദ്യോഗസ്ഥനായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. യാത്രയ്ക്ക് ശേഷമായി വീണ്ടും തെലുങ്കില്‍ അഭിനയിക്കുകയാണ് മമ്മൂട്ടി. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമ കൂടിയാണിത്.


Content Highlight: Fifteen years later I am old! Mammootty is young again

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup