---
title: "എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും മുഖത്ത് തലോടുകയും എല്ലാം ചെയ്തു;  ദുരനുഭവത്തെക്കുറിച്ച്  ഷീല "
english_title: "Now Sheila is speaking openly about a bad experience directly from the movie."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67727/now-sheila-is-speaking-openly-about-a-bad-experience-directly-from-the-movie"
published_at: "2022-09-12T12:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631edd0100f3f_sheela.jpg"
keywords: []
---

# എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും മുഖത്ത് തലോടുകയും എല്ലാം ചെയ്തു;  ദുരനുഭവത്തെക്കുറിച്ച്  ഷീല 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷീല. ഇപ്പോഴിതാ സിനിമയിൽ നിന്നും നേരിട്ട് ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഷീല. പഴയകാല അഭിമുഖത്തിലാണ് താരം ഇതെല്ലാം തുറന്നു പറഞ്ഞിരിക്കുന്നത്. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷീല. ഇപ്പോഴിതാ സിനിമയിൽ നിന്നും നേരിട്ട് ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഷീല. പഴയകാല അഭിമുഖത്തിലാണ് താരം ഇതെല്ലാം തുറന്നു പറഞ്ഞിരിക്കുന്നത്. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഒരിക്കൽ അമേരിക്കയിൽ നിന്നും വന്നിരുന്ന ഒരു വ്യക്തി തന്നെ നായിക ആക്കി സിനിമ നിർമ്മിക്കുവാൻ താല്പര്യപ്പെടുന്നു എന്നു പറഞ്ഞു. എന്നാൽ അയാളുടെ ഉദ്ദേശം മറ്റൊന്നു മാത്രമായിരുന്നു.

തന്നെ കെട്ടിപ്പിടിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരുന്നു അയാൾ സിനിമ എടുക്കാൻ വന്നിരുന്നത് എന്നാണ് താരം പറയുന്നത്. ഒരു ചാനൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ പഴയ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്.

സിനിമയുടെ നിർമ്മാണവും സംവിധാനവും അയാൾ തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒരു പാട്ടായിരുന്നു ആദ്യം റെക്കോർഡ് ചെയ്തത്. ഷൂട്ടിംഗ് നടന്നത് എവിഎം സ്റ്റുഡിയോയിൽ വച്ചായിരുന്നു. അടുത്തദിവസം നൈറ്റ് ഷെഡ്യൂൾ ആണ് ഉള്ളത് എന്നു പറഞ്ഞു.

ഞാൻ അത് സമ്മതിക്കുകയും ചെയ്തു. ആദ്യരാത്രി രംഗമായിരുന്നു ചിത്രീകരിക്കാൻ പോയിരുന്നത്. കിടക്ക എല്ലാം പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. അയാൾ എൻറെ അടുത്ത് വന്നിരിക്കുകയും എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും മുഖത്ത് തടവുകയും എല്ലാം ചെയ്യുന്നു– താരം പറയുന്നു.

രാവിലെ 9 മണി മുതൽ രാത്രി 9 വരെ ഇത് ആയിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുവാൻ പോലും ബ്രേക്ക് ലഭിച്ചിരുന്നില്ല. ഓരോ തവണയും ടേക്ക് എടുത്ത ശേഷം അയാൾ തിരികെ വന്നു കട്ടിലിൽ കിടക്കും.

തൻ്റെ അടുത്ത് വന്നിട്ട് ഒപ്പം കിടക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും. അടുത്ത ദിവസം മാത്രമാണ് എന്താണ് നടക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലായത്. ഞാൻ അടക്കം സിനിമയിലെ എല്ലാവർക്കും പിറ്റേദിവസം മാത്രമായിരുന്നു സംഗതി പിടികിട്ടിയത്. അടുത്ത ദിവസം വന്നപ്പോൾ സിനിമയുടെ സംവിധായകനെ എവിടെയും കാണാനില്ല. അയാൾ വന്നതുപോലെ തന്നെ അമേരിക്കയിലേക്ക് മടങ്ങി പോവുകയും ചെയ്തു – താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/67727/now-sheila-is-speaking-openly-about-a-bad-experience-directly-from-the-movie)