എടീ എന്ന് വിളിക്കുന്നു, ഇതാണോ മലയാളികളുടെ സംസ്‌കാരം.....?

എടീ എന്ന് വിളിക്കുന്നു, ഇതാണോ മലയാളികളുടെ സംസ്‌കാരം.....?
Oct 23, 2021 11:37 AM | By Susmitha Surendran

'നോട്ട് ബുക്ക്‌ ' എന്നാ  മലയാള സിനിമയിലൂടെയാണ് നടി പാര്‍വതി അഭിനയ രംഗത്തേക്ക് കടന്നുവന്നത് . പിന്നീട് താരം തെരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ ഒക്കെയും മികവുറ്റതായിരുന്നു . പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കഥാപത്രങ്ങളൊക്കെയും എന്നും പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ നടി  പാര്‍വതി നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് . 

തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് താരം നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു .

താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ലെന്നും ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കുന്നതെന്നും നടി ചോദിക്കുന്നു. എല്ലാവര്‍ക്കും അവരുടേതതായ സ്വകാര്യതകള്‍ ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

നടിയെന്ന നിലയില്‍ പലരും ‘എടീ’ എന്ന് വിളിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. ഇതാണോ മലയാളി സംസ്‌കാരമെന്നും പാര്‍വതി ചോദിക്കുന്നു. നിരക്ഷകരല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടില്‍ നിന്നും വരുന്ന പയ്യന്‍മാരും ആണുങ്ങളുമാണ് ഇത്തരത്തില്‍ വിളിക്കുന്നതെന്നും നടി കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളെയല്ല തിരുത്തേണ്ടതെന്നും മറിച്ച് പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അമ്മമാര്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും പാര്‍വതി പറഞ്ഞു.ഇത്തരം അഭിസംബോധനകള്‍ക്ക് താന്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ തന്റെ ആത്മാഭിമാനത്തെ ആരെങ്കിലും നോവിച്ചാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും പാര്‍വതി വ്യക്തമാക്കി. നടിയായതുകൊണ്ട് വന്ന് തൊടാമെന്ന അവകാശം ആളുകള്‍ക്ക് കുറച്ചുകൂടി തോന്നുമെന്നും താരം പറഞ്ഞു.

An interview given by actress Parvathy is getting attention.

Next TV

Related Stories
#joshiy | സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു

Apr 20, 2024 12:33 PM

#joshiy | സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു

സ്വർണവും പണവും മോഷണം പോയി. അടുക്കള ഭാഗത്തെ ജനാല വഴിയാണ് കള്ളൻ‍ അകത്തു...

Read More >>
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
Top Stories