---
title: "തനിക്ക് അത്രയ്‌ക്കൊന്നും മെമ്മറി പവറില്ല; മനസ്സ് തുറന്ന്‍  മഞ്ജു വാര്യര്‍"
english_title: "Now Manju Warrier's words are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67256/now-manju-warriers-words-are-going-viral"
published_at: "2022-09-10T11:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c2af0be17c_manju.jpg"
keywords: []
---

# തനിക്ക് അത്രയ്‌ക്കൊന്നും മെമ്മറി പവറില്ല; മനസ്സ് തുറന്ന്‍  മഞ്ജു വാര്യര്‍

> **Lead Summary:** മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കറുള്ളത് . മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടികൂടിയാണ് മഞ്ജു വാര്യര്‍ . വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് .

## Article Content

മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കറുള്ളത് . മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടികൂടിയാണ് മഞ്ജു വാര്യര്‍ . വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് .

ഇതിനിടെ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലും മഞ്ജു എത്തിയിരുന്നു. പരിപാടിയില്‍ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളും നടി പറഞ്ഞിരുന്നു. 

അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ അച്ഛനെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ മഞ്ജു പറഞ്ഞിരുന്നു. ജീവിതത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അച്ഛന് ആശങ്ക വന്നിട്ടുണ്ടാവുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ്' മഞ്ജു വാര്യര്‍ പറയുന്നത്. 

എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാവുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. 

തനിക്ക് അത്രയ്‌ക്കൊന്നും മെമ്മറി പവറില്ല. ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓര്‍ത്തോര്‍ത്ത് വെക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോവാറുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് എനിക്കില്ലെന്നും നടി വ്യക്തമാക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/67256/now-manju-warriers-words-are-going-viral)