നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ സ്വന്തമാക്കി ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കാടകലം എന്ന ചിത്രത്തിന്റെ തിരക്കഥകൃത്തിൽ ഒരാളായ ജിന്റോ തോമസ് എന്ന ചക്കിട്ടപാറക്കാരൻ സംവിധാന രംഗത്തേക്ക് കടക്കുന്നു.
പ്രതിലിപി മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയിൽ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന അന്തോണി എന്ന സിനിമയാണ് ജിന്റോ ആദ്യമായി സംവിധാനം ചെയ്യുന്നത് .

നിഷ സാരംഗ്, വിജിലേഷ് കാരയാട്, ഡാവിഞ്ചി സതീഷ്,ജിയോ ബേബി, ശ്രീജിത്ത് കൈവേലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷിനു ലോനപ്പൻ, സെബിൻ ബോസ് എന്നിവരുടെ കഥക്ക് വിഷ്ണു മോഹനൻ ആണ് തിരക്കഥ ഒരുക്കിയത്.
ചന്തു മേപ്പയൂർ ക്യാമറയും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും സാന്റി സംഗീത സംവിധാനവും ബിജു സീനിയ, ബിജു ജോസഫ് എന്നിവർ ആർട്ടും കൈകാര്യം ചെയ്യുന്നു .
റനീഷ് മുതുകാട് ആണ് പ്രൊഡക്ഷൻ കൺട്രോളർ . മുതുകാടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ . പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷം ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് .
'സീതാ രാമം' ഒടിടി റിലീസിന്, തിയ്യതി പ്രഖ്യാപിച്ചു
ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. മലയാളത്തിലും പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.
ഇപ്പോഴിതാ 'സീതാ രാമം' ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നുവന്നതാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്‍തംബര്‍ ഒമ്പത് മുതലാണ് സ്‍ട്രീം ചെയ്യുക. പെൻ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയറ്ററ്‍ റിലീസ് ചെയ്‍തിരുന്നു.

'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം 'ഒകെ ബംഗരം' ആയിരുന്നു.
എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും 'മഹാനടി'യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‍നേഹവും ആദരവും. 'കുറുപ്പ്' ഡബ്ബ് ചെയ്‍തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‍നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.

'സീതാ രാമ'ത്തിനായി സ്വപ്‍നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു. ഒരുപാട് കലാകാരൻമാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയത്‍നത്താലാണ് ഇത് മനോഹരമായത്.
ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്‍മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിച്ചത്. 'സീതാ രാമം' ബോക്സ് ഓഫീസില്‍ 50 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്.
Content Highlight: State film winner Jinto Thomas enters the directorial field



































