മീരാ നന്ദൻ എന്ന നടി മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മുല്ല എന്ന സിനിമയിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ചിത്രത്തിൽ നായകൻ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല താരം.
ദുബായിൽ ഇപ്പോൾ ആർജെ ആയി ജോലി ചെയ്യുകയാണ് മീര. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. ഇപ്പോഴിതാ മുൻപ് താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. കോഴിക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് താരം വിവരിച്ചത്. അച്ഛനൊപ്പം ആണ് കോഴിക്കോട് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പോയത് എന്നും താരം പറയുന്നു.

എന്നാൽ അവിടെ കടുത്ത ജനത്തിരക്ക് ആയിരുന്നു. സാധാരണ ഇങ്ങനെയുള്ള പരിപാടികൾക്ക് സെക്യൂരിറ്റി ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അവിടെ അങ്ങനെയൊന്നും കണ്ടില്ല. മറ്റൊരു നടി കൂടി തൻറെ കൂടെ ഉണ്ടായിരുന്നു. കാറിനു ചുറ്റും ആളുകൾ വളഞ്ഞിരുന്നതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
ഇതോടെ അവരെ വിളിച്ച് ആളുകളെ മാറ്റിയാൽ മാത്രമേ ഇറങ്ങാൻ സാധിക്കു എന്നു പറഞ്ഞു. തങ്ങൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ആളുകൾ പതുക്കെ പിറകിലേക്ക് മാറി. എന്നാൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആളുകൾ നമ്മളെ വന്നു തള്ളി. അതിനിടയിൽ ഒരു ചെരുപ്പ് നഷ്ടപ്പെട്ടു.

കഷ്ടപ്പെട്ട് ജ്വല്ലറിയുടെ ഉള്ളിൽ കയറി. കടുത്ത തള്ളിനിടയിൽ കൂടെയുണ്ടായിരുന്ന ആർട്ടിസ്റ്റിന്റെ സാരി അഴിഞ്ഞു പോയി.ഉദ്ഘാടനത്തിന് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ നമ്മുടെ കാർ അകത്തേക്ക് കയറ്റിയിട്ടുണ്ടായിരുന്നില്ല.
അവിടെയുണ്ടായിരുന്നു പൊലീസുകാരും നമ്മളെ തള്ളുകയായിരുന്നു. ഒരാൾ വന്നു ഒരു ഇടിയിടിച്ച് തന്റെ സൽവാർ വലിച്ച് കീറി. താൻ ഓടിപ്പോയി പൊലീസ് ജീപ്പിൽ കയറുകയായിരുന്നു. താരം പറയുന്നു.
Content Highlight: The actor described the experience he had when he arrived for the inauguration of Kozhikode Jewellery.

































