ഞാൻ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാൾ കൈയ്യെടുത്തു; വെളിപ്പെടുത്തി മീനാക്ഷി രവീന്ദ്രൻ

ഞാൻ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാൾ കൈയ്യെടുത്തു;  വെളിപ്പെടുത്തി മീനാക്ഷി രവീന്ദ്രൻ
2022-09-01T19:34:00 | By Susmitha Surendran

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി കാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറ് മത്സരാർഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.

ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും താൻ ബസിനുള്ളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മീനാക്ഷി. 'സിനിമ സെറ്റിൽ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. അത്തരമൊരു അനുഭവം വന്നാൽ ചെറുത്ത് നിൽക്കാൻ പറ്റുമോയെന്ന് ചേദിച്ചാൽ പറയാൻ പറ്റില്ല.' 


'നമ്മൾ ചിലപ്പോൾ സ്റ്റക്കാകും. ബസിൽ വെച്ച് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ കൺഫ്യൂസാകും.

ശരിക്കും ഫ്രീസായി പോകുന്നതാണ് കുറച്ച് നേരത്തേക്ക്.' 'പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച് കൂടായിരുന്നോയെന്ന് ചിലപ്പോൾ അതിനുള്ള ചിന്തപോലും അപ്പോൾ വരണമെന്നില്ല. കുറച്ച് ടൈം എടുക്കും തിരികെ വരാൻ. എനിക്ക് അങ്ങനൊരു അനുഭവമുണ്ട്.' 'ഒരിക്കൽ ബസ്സിൽ വരികയായിരുന്നു. എന്റെ അടുത്ത് ഒരു അങ്കിൾ ഇരിപ്പുണ്ടായിരുന്നു. ഞാൻ വിൻഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച് നേരം സംസാരിച്ചശേഷം ഞാൻ ഉറങ്ങി.'

'പിന്നീട് ബസ്സിൽ‌ തിരക്ക് കൂടി അപ്പോൾ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോൾ‌ അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുന്നു. ഞാൻ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാൾ കൈയ്യെടുത്തു.'


'ഉച്ചത്തിൽ എല്ലാവരോടും പറഞ്ഞ് പ്രശ്നമാക്കണോ, എങ്ങനെ പ്രതികരിക്കണം, ഇനി അയാളുടേത് ബാഡ് ടച്ചാണെന്ന് എനിക്ക് തോന്നിയതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോൾ മനസിലൂടെ പോയത്.' 'ശേഷം എനിക്ക് മനസിലായി അതൊരു ബാഡ് ടച്ച് തന്നെയായിരുന്നുവെന്ന്. അന്ന് ഞാൻ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് ചില ഭയങ്ങൾ കാരണമാണ് വലിയ രീതിയിൽ പ്രതികരിക്കാൻ പറ്റാതെ പോയത്.' 

'ലുലു മാളിൽ പോയപ്പോഴും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ മോഡേൺ ഡ്രസ് ധരിക്കുന്നതിൽ കംഫേർട്ടാണ് ചുരി​ദാറൊന്നും ധരിച്ച് നടക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഒരിക്കൽ ഞാൻ ലുലുവിൽ പോയപ്പോൾ സ്ലീവ് ലെസ് ടോപ്പും ഷോർട്ട് സ്കേർട്ടുമാണ് ധരിച്ചിരുന്നത്.


അന്ന് ഞാൻ നായിക നായകൻ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു.' 'ഒരാൾ കുറേനേരം കൊണ്ട് എന്നെ അടിമുടി നോക്കുന്നുണ്ട്. അയാൾ എന്റെ കക്ഷത്തിന്റെ ഭാ​ഗത്തേക്കാണ് നോക്കുന്നത് എന്നത് എനിക്ക് മനസിലായി അവസാനം സഹികെട്ട് അടുത്തുപോയി എന്താ.... ചേട്ടായെന്ന് ദേഷ്യത്തോടെ ചോദിച്ചു.

ഉടൻ അയാൾ എന്നോട് മീനാക്ഷിയല്ലെയെന്ന് ചോദിച്ചു.' 'കണ്ട് പരിചയം വെച്ച് നോക്കിയതാണെന്ന് അയാൾ പറഞ്ഞാലോയെന്ന് കരുതി കൂടുതൽ ഒന്നും പറഞ്ഞില്ല ഞാൻ‌. പക്ഷെ അയാളുടെ ആ നോട്ടം മോശപ്പെട്ട രീതിയിലായിരുന്നുവെന്ന് എനിക്ക് മനസിലായിരുന്നു' മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi opens up about her ordeal

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup