---
title: "അവന്റെ മരണം എനിക്ക് ഭയങ്കര ഷോക്കായി; നടി വിന്‍സി അലോഷ്യസ്"
english_title: "Actress Vincy Aloysius shares the most shocking experience she faced in her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65351/actress-vincy-aloysius-shares-the-most-shocking-experience-she-faced-in-her-life"
published_at: "2022-08-31T13:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f187729b79_vincy_aloshyas.jpg"
keywords: []
---

# അവന്റെ മരണം എനിക്ക് ഭയങ്കര ഷോക്കായി; നടി വിന്‍സി അലോഷ്യസ്

> **Lead Summary:** നായിക നായകൻ എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് വിന്‍സി അലോഷ്യസ് . പിന്നീട താരം നിരവധി സിനിമകളിൽ വേഷമിട്ടു.ഇപ്പോഴിതാ ആധാരത്തിന്റെ അഭിമുഖമാണ് ശ്രദ്ധനേടുന്നത്

## Article Content

നായിക നായകൻ എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് വിന്‍സി അലോഷ്യസ് . പിന്നീട താരം നിരവധി സിനിമകളിൽ വേഷമിട്ടു.ഇപ്പോഴിതാ ആധാരത്തിന്റെ അഭിമുഖമാണ് ശ്രദ്ധനേടുന്നത്

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. ഫ്ളവേഴ്സ് ഒരു കോടിയില്‍ എത്തിയപ്പോഴായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

പ്ലസ് ടുവിന് പഠിയ്ക്കുമ്പോള്‍ മുതല്‍ എനിക്കൊപ്പമുള്ള സുഹൃത്തായിരുന്നു അവന്‍. കോളേജിലെത്തിയപ്പോഴും ആ സൗഹൃദം തുടര്‍ന്നു. അത് ഒരു ഓണത്തിന്റെ സമയമായിരുന്നു അത്.

അന്ന് അവരുടെ കോളേജില്‍ വടം വലിയൊക്കെയുണ്ട്, അവനും പങ്കെടുക്കുന്നുണ്ട് എന്നൊക്കെ എനിക്ക് മെസേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് എന്റെ വേറെ ഒരു സുഹൃത്ത് വിളിച്ച് പറയുന്നത് അവന്‍ മരണപ്പെട്ടു എന്ന്.

അതെന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോള്‍, മാനേജ്മെന്റും വിദ്യാര്‍ത്ഥികളും തമ്മില്‍ ഒരു പ്രശ്നം ഉണ്ടായി. അതിനിടയില്‍ മാനേജ്മെന്റ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ സ്റ്റുഡന്റ്സ് എല്ലാം പരക്കെ ഓടി.

കുറേ നേരം കഴിഞ്ഞപ്പോള്‍ എല്ലാവരും വന്നു ഇവനെ മാത്രം കണ്ടില്ല. നേരം രാത്രിയായിട്ടും അന്‍ എത്തിയില്ല. പാരന്‍്റ്സും സ്റ്റുഡന്റ്സും എല്ലാം അന്വേഷിച്ചു. പൊലീസില്‍ പോയി പറഞ്ഞപ്പോള്‍, അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന് പറഞ്ഞ് അവര്‍ കൈയ്യൊഴിഞ്ഞു.

പിന്നീട് വിദ്യാര്‍ത്ഥികള്‍ തന്നെ മുന്‍കൈ എടുത്ത് അവന്‍ പോയ വഴിയെ അന്വേഷിച്ചു. കുറേ ദൂരം ചെന്നപ്പോള്‍ അവന്റെ ചെരുപ്പ് കണ്ടു. തൊട്ടപ്പുറത്ത് ഒരു പൊട്ട കിണറും. വെറുതേ എത്തി നോക്കിയപ്പോഴാണ് ഡെഡ് ബോഡി കണ്ടെത്തിയത്.

അവന്റെ മരണം എനിക്ക് ഭയങ്കര ഷോക്കായി. ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു ഞാന്‍. അത് കാരണമാണ് എന്റെ പ്രണയം ബ്രേക്കപ്പ് ചെയ്യാന്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്തത്. എല്ലാം തുറന്ന് പറയുന്ന ഒരു പ്രിയ സുഹൃത്ത് മരിച്ചു പോയാല്‍ ബാക്കിയുള്ളത് എല്ലാം അവ്യക്തമാണ് എന്ന ഒരു ഫീല്‍ ആയിരുന്നു എനിക്ക്. വിന്‍സി തുറന്ന് പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/65351/actress-vincy-aloysius-shares-the-most-shocking-experience-she-faced-in-her-life)