---
title: "അന്ന് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇന്നും അറിയില്ല; ചാർമ്മിള പറയുന്നു "
english_title: "I don't know why I did that then; Charmila says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63714/i-dont-know-why-i-did-that-then-charmila-says"
published_at: "2022-08-24T09:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63059ffd289de_charmila.jpg"
keywords: []
---

# അന്ന് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇന്നും അറിയില്ല; ചാർമ്മിള പറയുന്നു 

> **Lead Summary:** ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന പ്രണയമായിരുന്നു ബാബു ആന്റണിയുടെയും ചാർമ്മിളയുടേയും. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

## Article Content

ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന പ്രണയമായിരുന്നു ബാബു ആന്റണിയുടെയും ചാർമ്മിളയുടേയും. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

കെെരളി ടി.വിയിലെ ജെ. ബി ജം​ഗ്ഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അവർ ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും പറഞ്ഞത്. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.

എല്ലാവർക്കും എല്ലാ ഗുണവും ഉണ്ടാകണം എന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെയെ കണ്ടിട്ടുള്ളൂവെന്നും അവർ പറഞ്ഞു. തന്റെ പത്തൊൻപതാം വയസ്സിലാണ് അദ്ദേഹത്തോട് പ്രണയം തോന്നുന്നതും ഒന്നിച്ചതും. എന്നാൽ പിന്നീട് അദ്ദേഹം അച്ഛനെ കാണാൻ വേണ്ടി അമേരിക്കയ്ക്ക് പോയി. പിന്നീട് അദ്ദേഹം തിരിച്ച് വരാതെ വന്നപ്പോഴാണ് താൻ അത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇപ്പോൾ ഓർക്കുമ്പോൾ അത് ഒരു മണ്ടത്തരമായി തോന്നാറുണ്ടെന്നും അവർ പറഞ്ഞു. ഒരു പക്ഷേ താൻ കാത്തിരുന്നെങ്കിൽ സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാമായിരുന്നു. പക്ഷെ അത് നടന്നില്ലെന്നും അവർ പറഞ്ഞു. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.

തന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോൾ ബാബുവിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു.

പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യൻ അതു ചെയ്തില്ല. ആ കടപ്പാട് ബാബു ആന്റിണിയോടു തനിക്ക് ഇന്നുമുണ്ടെന്ന് അവർ പറയുന്നു. അന്ന് പിരിഞ്ഞതിന് ശേഷം എട്ട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ മീറ്റിംങ്ങിലാണ് പിന്നീട് കണ്ട് മുട്ടിയതെന്നും ചാർമ്മിള പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/63714/i-dont-know-why-i-did-that-then-charmila-says)