---
title: "കാവ്യയെ നായികയായി അഭിനയിപ്പിച്ചപ്പോഴുള്ള വെല്ലുവിളികളെ പറ്റി ലാല്‍ ജോസ് പറയുന്നു "
english_title: "Lal Jose talks about the challenges of casting Kavya as the heroine"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63120/lal-jose-talks-about-the-challenges-of-casting-kavya-as-the-heroine"
published_at: "2022-08-21T10:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301be7096a0f_kavya_and_lal_jose.jpg"
keywords: []
---

# കാവ്യയെ നായികയായി അഭിനയിപ്പിച്ചപ്പോഴുള്ള വെല്ലുവിളികളെ പറ്റി ലാല്‍ ജോസ് പറയുന്നു 

> **Lead Summary:** ലാല്‍ ജോസ് ഒരുക്കിയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് കാവ്യ മാധവന്‍ ആദ്യമായി നായികാ വേഷം ചെയ്യുന്നത്. ദിലീപ്, സംയുക്ത വര്‍മ, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വന്‍ വിജയമായിരുന്നു.

## Article Content

ലാല്‍ ജോസ് ഒരുക്കിയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് കാവ്യ മാധവന്‍ ആദ്യമായി നായികാ വേഷം ചെയ്യുന്നത്. ദിലീപ്, സംയുക്ത വര്‍മ, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വന്‍ വിജയമായിരുന്നു.

കാവ്യ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഈ സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. ഇപ്പോഴിതാ അന്ന് വളരെ ചെറിയ കുട്ടിയായ കാവ്യയെ നായികയായി അഭിനയിപ്പിച്ചപ്പോഴുള്ള വെല്ലുവിളികളെ പറ്റി സംസാരിക്കുകയാണ് ലാല്‍ ജോസ്.

**

‘പ്രധാന ചലഞ്ച് എന്നത് അവള്‍ സ്‌കൂള്‍ കുട്ടിയാണ്. ഷോട്ടില്‍ അഭിനയിക്കുന്ന സീന്‍ കഴിഞ്ഞാല്‍ ഇവള്‍ വെയിലത്തൊക്കെ പോയി കുട്ടികളോടൊപ്പം കളിക്കും. ആ സിനിമയില്‍ തന്നെ കുറേ കുട്ടികള്‍ ഉണ്ടായിരുന്നു.

സ്ഥിരമായിട്ട് ചെവിക്ക് പിടിച്ച് കൊണ്ടു വരണമായിരുന്നു. നീ വെയിലത്തൊന്നും പോവരുത്. സ്‌കിന്‍ മോശമാവും എന്നൊക്കെ പറഞ്ഞു കൊടുക്കും.

അപ്പോള്‍ അവരൊക്കെ കളിക്കുന്നുണ്ടല്ലോ എന്ന് ചോദിക്കും. അവര് പിള്ളേരല്ലേ. നീ മാറി നില്‍ക്ക് എന്ന് പറയും. അന്ന് അവള്‍ക്കൊരു പല്ല് ഇല്ലായിരുന്നു.

പിന്നീട് പത്തോ പതിനൊന്നോ വയസുള്ളപ്പോള്‍ അഴകിയ രാവണനില്‍ അഭിനയിക്കാന്‍ വന്നു. ഞാന്‍ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്ത ഭൂതകണ്ണാടിയില്‍ ഒരു വേഷം ചെയ്തു. കാവ്യയുടെ വളര്‍ച്ച കണ്ട ആളാണ് ഞാന്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ മേഖലയിൽ ബോയ്‌കോട്ട് ക്യാംപെയ്‌നുകൾ ശക്തമാകുകയാണ്. പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങൾക്ക് എതിരെ. ക്യാംപെയ്നിന്റെ ഭാ​ഗമായി അവസാനം എത്തിയിരിക്കുന്നത് വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ലൈ​ഗർ എന്ന ചിത്രമാണ്.

ബോയ്‌കോട്ട് ലൈഗര്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ ആണ്.‌ നിരവധി കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് ലൈഗറിനെതിരെ ബഹിഷ്കരണാഹ്വാനം നടക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയ്ക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു.

അതാണ് ബോയ്കോട്ടിനുള്ള ഒരുകാരണം. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ചിത്രവുമായി സഹകരിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യംപെയ്ന് കാരണമാണ്.

മതാചാരപ്രകാരമുള്ള ഒരു പൂജയ്ക്കിടെ വിജയ്‌യും നടി അനന്യ പാണ്ഡയും സോഫയില്‍ ഇരുന്നുവെന്നും ഇത് സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ചിലർ രം​ഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തുന്നത്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/63120/lal-jose-talks-about-the-challenges-of-casting-kavya-as-the-heroine)