---
title: "ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഭക്ഷണശാലയില്‍ മമ്മൂട്ടി, വൈറലായി ചിത്രങ്ങള്‍"
english_title: "Mammootty at cricket legend's restaurant, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62739/mammootty-at-cricket-legends-restaurant-pictures-go-viral"
published_at: "2022-08-19T13:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff405b7c1e5_mammooty.jpg"
keywords: []
---

# ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഭക്ഷണശാലയില്‍ മമ്മൂട്ടി, വൈറലായി ചിത്രങ്ങള്‍

> **Lead Summary:** നിലവില്‍ ശ്രീലങ്കയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയ്ക്കൊപ്പമുള്ള നടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

## Article Content

നിലവില്‍ ശ്രീലങ്കയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയ്ക്കൊപ്പമുള്ള നടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി വൈറലാവുകയാണ്. ഇത്തവണ മമ്മൂട്ടി തീന്‍മേശക്ക് മുന്നിലാണുള്ളത്. അദ്ദേഹത്തിനായി ഉഗ്രന്‍ ഞണ്ട് വിഭവവും ഒരുക്കിയിട്ടുണ്ട്.

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ കുമാര്‍ സംഗക്കാരയുടെയും മഹേല ജയവര്‍ദ്ധനയുടെയും പ്രശസ്തമായ ഹോട്ടലായ മിനിസ്ട്രി ഒഫ് ക്രാബിലാണ് മമ്മൂട്ടി എത്തിയത്.

ഞണ്ട് വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടല്‍ ശൃംഖലയാണ് മിനിസ്ട്രി ഒഫ് ക്രാബ്. ഇന്ത്യയില്‍ മുംബയിലും ഹോട്ടലിന് ഔട്ട്ലെറ്റുണ്ട്. 500 ഗ്രാം മുതല്‍ രണ്ട് കിലോവരെയുള്ള ഞണ്ടുകള്‍ ആവശ്യ പ്രകാരം ലഭിക്കും.

പാമ്പുകളെ കണ്ടാൽ പേടിച്ച് ഓടുന്നവരും അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്തായാലും പാമ്പുകളുടെ ദൃശ്യങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നതും.

വിഴുങ്ങിയ അണലി പാമ്പിനെ പുറന്തള്ളുന്ന മൂർഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒഡീഷയിലെ ബങ്കിയിലാണ് സംഭവം. പ്രദേശത്ത് താമസിക്കുന്നവർ പാമ്പ് പിടുത്തക്കാരെ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധർ ഇരുപാമ്പുകളെയും പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു.

ആറടി നീളമുള്ള കൂറ്റൻ മൂർഖൻ പാമ്പ് വിഴുങ്ങിയ അണലി അതിജീവിക്കാൻ പ്രയാസമാണെന്ന് വിദഗ്ധർ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 12 അടി നീളമുള്ള രാജവെമ്പാല ആളെ ആക്രമിക്കാൻ പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.

ഉഗ്രൻ വിഷമുള്ള രാജജവെമ്പാലയെ പിടികൂടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. ഇതിനിടെ പാമ്പ് ഇദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മൈക്ക് ഹോൾസ്റ്റൺ എന്ന വ്യക്തിയാണ് പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്. പ്രൊഫഷണൽ ആയി പാമ്പിനെ പിടികൂടുന്നയാളാണ് മൈക്ക് ഹോൾസ്റ്റൺ.

ഇദ്ദേഹം ഒരു ഗ്രാമത്തിൽ വെച്ച് രാജവെമ്പാലയെ പിടികൂടുന്നതാണ് വീഡിയോയിലെ രംഗം. വെറും കൈ കൊണ്ടാണ് ഇദ്ദേഹം പാമ്പിനെ പിടികൂടുന്നത്. വാലിൽ പിടിച്ച് ശ്രദ്ധയോടെ ഒതുക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് വെട്ടിച്ച് തിരിച്ച് ഇദ്ദേഹത്തിന് നേരെ ആക്രമിക്കാനായി തിരിയുകയാണ്.

എന്നാൽ സമർത്ഥമായി മൈക്ക് ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നു. മരണം വെച്ചാണ് ഇദ്ദേഹം കളിക്കുന്നതെന്നും ഇങ്ങനെയൊന്നും ഇത്രമാത്രം വിഷമുള്ള പാമ്പുകളെ പിടികൂടാൻ പോകരുതെന്നുമെല്ലാമാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം.

അമ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കുന്നത്. നിരവധി പേർ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62739/mammootty-at-cricket-legends-restaurant-pictures-go-viral)