---
title: " ഉറൂസ് സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ താരം ഫഹദ് ഫാസില്‍"
english_title: "Malayalam's favorite star Fahad Fazil owns the Urus"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62713/malayalams-favorite-star-fahad-fazil-owns-the-urus"
published_at: "2022-08-19T12:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff327bd13cb_fahad.jpg"
keywords: []
---

#  ഉറൂസ് സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ താരം ഫഹദ് ഫാസില്‍

> **Lead Summary:** ലംബോര്‍ഗിനിയുടെ എസ്‍യുവി മോഡലായ ഉറൂസ് സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ താരം ഫഹദ് ഫാസില്‍. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്നതാണ് ഈ ആഡംബര എസ്‍യുവി. ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോര്‍ഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത് എന്നാണ് വിവരം.

## Article Content

ലംബോര്‍ഗിനിയുടെ എസ്‍യുവി മോഡലായ ഉറൂസ് സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ താരം ഫഹദ് ഫാസില്‍. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്നതാണ് ഈ ആഡംബര എസ്‍യുവി. ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോര്‍ഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത് എന്നാണ് വിവരം.

പുതിയ വാഹനം ആലപ്പുഴ ആര്‍ടി ഓഫീസിലാണ് ഫഹദ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്.

**

ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയറും ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഉണ്ട്.

പൈതണ്‍ ഗ്രീന്‍ നിരത്തില്‍ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്ന ഫഹദ് സ്വന്തമാക്കിയത് എന്ന പ്രത്യേകതയും ഈ പോര്‍ഷെ വാഹനത്തിനുണ്ടായിരുന്നു.

പോർഷെ 911 കരേര എസ് സ്വന്തമാക്കിയ ചുരുക്കം ചില സെലിബ്രിറ്റികൾ മാത്രമേ ഇന്ത്യയിൽ ഉള്ളൂ. നടൻ രാം കപൂറും മംമ്ത മോഹൻദാസും 911 കരേര എസും ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സുരേഷ് റെയ്‌നയും പോർഷെ 911 സ്വന്തമാക്കിയിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്ര​​ദ്ധിക്കപ്പെട്ട നടനാണ് അലൻസിയർ. സിനിമ ലോകത്ത് ഉയർന്ന് വന്ന മീടൂവിനെതിരെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തനിക്ക് ഇന്നും ഉമ്മ തരാൻ സുന്ദരിമാർ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.

തൻ്റെ പേരിൽ വന്ന മീടൂ പ്രശ്നങ്ങളോടുകൂടി കേരളത്തിലെ മീടൂ ക്യാമ്പയ്ൻ തന്നെ ഇല്ലാതാകുകയായിരുന്നു. താൻ ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങളിലെ പെൺപിള്ളേരൊക്കെ തനിക്ക് ലിപ് ലോക്ക് ഉമ്മ തരാൻ തയ്യാറായി നിൽക്കുകയാണെന്നും, താൻ കുഴപ്പക്കാരനല്ലെന്ന് അവർക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പേരിൽ പ്രയോ​ഗിച്ച മീടൂ ശരിക്കും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. തൻറെ മോശമായ പ്രവൃത്തി ആ കൂട്ടിയെ ഏറെ വേദനിപ്പിച്ചതായി തിരിച്ചറിഞ്ഞു. അതിനാൽ താൻ വ്യക്തിപരമായി തന്നെ ആ കൂട്ടിയോട് ക്ഷമ പറഞ്ഞതാണെന്നും എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം മീടൂ എന്ന ക്യാമ്പയ്ൻ വന്നപ്പോൾ അത് ഉയർത്തി പിടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ഒക്ടോബറിൽ ബ്ലോഗ് പോസ്റ്റിലൂടെയാണ് പേര് വെളിപ്പെടുത്താതെ ആദ്യം ദിവ്യ അലസിയറിനെതിരെ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. പിന്നീടാണ് അലന്‍സിയറിന്‍റെ പേര് പരസ്യമാക്കിയത്.

അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുമ്പ് ബഹുമാനമായിരുന്നുവെന്നും പക്ഷേ സ്വന്തം വൈകൃതം മറച്ചുപിടിക്കാനാണ് സമൂഹമധ്യത്തിൽ പുരോഗമനപരമായ കാഴ്ചപ്പാടുകളുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് പിന്നീട് മനസ്സിലായെന്നും ദിവ്യ പറഞ്ഞിരുന്നു. അലന്‍സിയറിനെതിരെ താര സംഘടന ‘അമ്മ’യ്ക്കും വനിതകളുടെ സംഘടനയായ ഡബ്ലൂസിസിക്കും പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62713/malayalams-favorite-star-fahad-fazil-owns-the-urus)