---
title: "മതം മാറി, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ പള്ളിയില്‍ വച്ച് വീണ്ടും വിവാഹിതരായി: മോഹിനി"
english_title: "We were about to separate and remarried at church: Mohini"
publisher: "moviemax.in"
canonical_url: "https://moviemax.in/news/6202/we-were-about-to-separate-and-remarried-at-church-mohini"
published_at: "2021-10-20T16:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ff3af8013f_mohini.jpg"
keywords: []
---

# മതം മാറി, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ പള്ളിയില്‍ വച്ച് വീണ്ടും വിവാഹിതരായി: മോഹിനി

> **Lead Summary:** സിനിമയില്‍ സജീവമല്ലെങ്കിലും നടി മോഹിനി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. താരം ക്രിസ്തുമതം സ്വീകരിച്ച് പേരു മാറ്റിയതൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്ന പേര് സിനിമയില്‍ എത്തിയപ്പോഴാണ് മോഹിനി എന്നാക്കി മാറ്റിയത്.

## Article Content

സിനിമയില്‍ സജീവമല്ലെങ്കിലും നടി മോഹിനി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. താരം ക്രിസ്തുമതം സ്വീകരിച്ച് പേരു മാറ്റിയതൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്ന പേര് സിനിമയില്‍ എത്തിയപ്പോഴാണ് മോഹിനി എന്നാക്കി മാറ്റിയത്.

ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു. രോഗവും വന്നു. താന്‍ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു. ഈ പ്രശ്‌നങ്ങളൊന്നും പ്രാര്‍ത്ഥിച്ചിച്ചിട്ടും പൂജകള്‍ ചെയ്തിട്ടും മാറിയില്ല. തന്റെ മതത്തില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല. ‘ദൈവമേ എന്നെ രക്ഷിക്കൂ’ എന്നാണ് താന്‍ പറഞ്ഞത്. വേറെ മതത്തിലെ ഇവരെന്തിനാണ് വന്നതെന്ന് താന്‍ ചിന്തിച്ചു.

അപ്പോള്‍ തന്റെ വീട്ടിലുള്ള ഇന്ദ്ര എന്ന പെണ്‍കുട്ടിയാണ് ജീസസിന് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ഇല്ലെന്നും അതെല്ലാം നമുക്കാണെന്നും പറയുന്നത്. ബൈബിളും സഭകളെ കുറിച്ചുമെല്ലാം താന്‍ തന്നെ പഠിച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്. ഹാരി പോര്‍ട്ടര്‍ സിനിമ സിനിമയായിട്ടായിരുന്നു താന്‍ കണ്ടത്. പക്ഷെ അതൊക്കെ തന്റെ ജീവിതത്തിലുമുണ്ടായി.

ആരോ കഴുത്ത് ഞെരിക്കുന്നത് പോലെ തോന്നും. ദേഹത്ത് മാന്തും. അര്‍ദ്ധരാത്രി കതക് മുട്ടുന്നത് പോലെ തോന്നും. അതിന്റെ ഉത്തരം തേടി. ഒരു ജ്യോത്സനാണ് ഒരാള്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്ന് പറയുന്നത്. താനത് വിശ്വസിച്ചില്ല. പല പൂജാരികളേയും കണ്ടു. രക്ഷപ്പെടാന്‍ പറ്റില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഒന്നിനും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ജീസസ് വരുന്നത്.

ജീവിതമാകെ മാറി. ആര്‍ത്തറൈറ്റൈസ് മാറി, സ്‌പോണ്ടുലോസസ് മാറി, അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് വിവാഹ മോചനമാണ്. എന്നാല്‍ ഇന്ന് രാത്രി ഭര്‍ത്താവ് വിളിച്ചിട്ട് നമ്മള്‍ ചെയ്യുന്നത് തെറ്റാണ്.

നമുക്ക് നല്ലൊരു മകളുണ്ട്. നമ്മള്‍ പിരിയാന്‍ പാടില്ലെന്ന് പറഞ്ഞു, രണ്ടാമത് കുട്ടിയുണ്ടായി, പള്ളിയില്‍ വച്ച് വീണ്ടും വിവാഹം കഴിച്ചു, ഇങ്ങനെ ജീവിതം മുഴുവന്‍ മാറി എന്നാണ് മോഹിനി ഒരു അഭിമുഖത്തില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/6202/we-were-about-to-separate-and-remarried-at-church-mohini)