പ്രിയ ഗായകന്റെ കുട്ടിക്കാല ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

പ്രിയ ഗായകന്റെ കുട്ടിക്കാല ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
2022-08-13T13:36:00 | By Susmitha Surendran

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. ആരാധകരോട് സംവദിക്കാനും സമയം കണ്ടെത്താൻ ശ്രമിക്കാറുള്ള ഗായകനാണ് ജി വേണുഗോപാല്‍. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ ജി വേണുഗോപാല്‍ ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഒരു ത്രോ ബാക്ക് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ജി വേണുഗോപാല്‍. ജി വേണുഗോപാല്‍ 1975ലെ ഒരു ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ജില്ലാം കലോത്സവം റോളിംഗ് ട്രോഫി ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോയാണ് ഇത്.



അന്നേ മിടുക്കനായിരുന്നു ജി വേണുഗോപാലെന്ന് പറഞ്ഞ് ഇഷ്‍ട ഗായകനോടുള്ള സ്‍നേഹം അറിയിക്കുകയാണ് ആരാധകര്‍. ബാലഗോകുലം ജന്മാഷ്‍ടമി പുരസ്ക്കാരം കഴിഞ്ഞ ദിവസം സ്വീകരിച്ചതായി ജി വേണുഗോപല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുമുണ്ട്.

ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ, പന്ത്രണ്ട് ഓഗസ്റ്റിനു എറണാകുളം ടൗൺ ഹാളിൽ, 'ബാലഗോകുലം ജന്മാഷ്‍മി പുരസ്ക്കാരം' സ്വീകരിച്ചു. എനിക്ക് മുൻപ് മഹനീയമായ ഈ അവാർഡ് സ്വീകരിച്ച് കടന്നു പോയ പ്രതിഭാശാലികൾ പലരും മനസ്സിലേക്ക് കടന്നു വന്നു. സുഗതകുമാരി ടീച്ചർ, ശ്രീകുമാരൻ തമ്പി സർ, കൈതപ്രം തിരുമേനി, ഒ എൻ വി സർ, അങ്ങനെ പലരും.



അവരുമൊക്കെയായുള്ള കൂടിച്ചേരലുകളുടേയും, കലാ പ്രവർത്തനങ്ങളുടെയുമൊക്കെ ദീപ്‍ത സ്‍മരണകൾ ഉള്ളിൽ നിറഞ്ഞു. തിങ്ങിനിറഞ്ഞ സദസ്സും, വേദിയിലെ മഹനീയ സാന്നിദ്ധ്യവുമൊക്കെ ആസ്വദിച്ചു. കേന്ദ്ര മന്ത്രി ശ്രീ വി മുരളീധരൻ, അസി. സൊളിസിറ്റർ ജനറൽ ശ്രീ എസ്. മനു, പ്രശസ്‍ത സിനിമാ സംവിധായകനായ ശ്രീ വിജി തമ്പി , ബൗദ്ധിക പ്രഭാഷകനായ ശ്രീ പ്രസന്നകുമാർ, ഇവരുടെയൊക്കെ സാമീപ്യവും സംഭാഷണവും ഹൃദ്യമായിരുന്നു.

https://www.facebook.com/GVenugopalOnline/posts/611181787038449

കൃത്യമായ അടുക്കും ചിട്ടയോടും നടന്ന കുടുംബ സംഗമവും അവാർഡ് ദാനച്ചടങ്ങും ഒരു മാതൃകയായിരുന്നു. ഈ വർഷം പ്രഖ്യാപിച്ച "മേൽപത്തൂർ " അവാർഡും, ഇന്നലെ ലഭിച്ച ജന്മാഷ്ടമി പുരസ്ക്കാരവും എനിക്ക് കിട്ടിയ ഇരട്ടിധുരങ്ങളാണ്. ഓം നമോ വാസുദേവായ നമ: മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ജി വേണുഗോപാലിനെ തേടിയെത്തിയിട്ടുണ്ട്.

'മൂന്നാം പക്കം' എന്ന ചിത്രത്തിലെ 'ഉണരുമീ ഗാന'ത്തിനായിരുന്നു ആദ്യ അവാര്‍ഡ്. 'സസ്‍നേഹം' എന്ന ചിത്രത്തിലെ 'താനേ പൂവിട്ട മോഹം' എന്ന ഗാനത്തിനും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'ഉള്ളം' എന്ന ചിത്രത്തിലെ 'ആടടി ആടാടടി' എന്ന ഗാനത്തിനും ജി വേണുഗോപാല്‍ മികച്ച ഗായകനായി. മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ജി വേണുഗോപാലിന്റേതായിട്ടുണ്ട്.

'പൂമാനമേ' എന്ന ഒരു ഗാനം വേണുഗോപാലിനെ തുടക്കത്തില്‍ പ്രശസ്‍തിയിലേക്ക് എത്തിച്ചു. 'ഒന്നാം രാഗം പാടി' എന്ന ഗാനത്തിന്റെ വരികള്‍ വായിക്കുമ്പോള്‍ പോലും ജി വേണുഗോപാലിന്റെ ശബ്‍ദമാണ് ഓര്‍മ വരിക. 'ഏതോ വാര്‍മുകില്‍', 'ചന്ദന മണിവാതില്‍', 'കാണാനഴകുള്ള മാണിക്കകുയിലേ', 'മായമഞ്ചലില്‍', 'മനസേ ശാന്തമാകൂ' തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് ജി വേണുഗോപാലിന്റെ ശബ്‍ദത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത്.

ആമയ്ക്ക് നൂറാം പിറന്നാൾ, മൂന്ന് ദിവസം പാർട്ടിയടക്കം ആഘോഷം!


1940 മുതൽ കാനഡയിലെ ഹാലിഫാക്സിലെ മ്യൂസിയത്തിൽ കഴിയുന്ന ഒരു ആമയ്ക്ക് 100 വയസ് തികഞ്ഞു. നോവ സ്കോട്ടിയ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി, ​ഗസ് എന്ന ഈ ഗോഫർ ആമയുടെ ജന്മദിനം വൻ ആഘോഷമാക്കുകയാണ്.

അതിന്റെ ഭാ​ഗമായി വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് മ്യൂസിയത്തിൽ പാർട്ടിയോടെ ആഘോഷം നടക്കുക. 'ആളുകൾക്ക് മ്യൂസിയം സന്ദർശിച്ച് ​ആഘോഷിക്കാനുള്ള അവസരമാണ് ഇത്' എന്ന് മ്യൂസിയം മാനേജർ ജെഫ് ഗ്രേ അറ്റ്ലാന്റിക് സിടിവി ന്യൂസിനോട് പറഞ്ഞു.

ആഘോഷങ്ങളിൽ ഗസിനോടുള്ള ബഹുമാനാർത്ഥം പ്രത്യേക കടലാമകളിൽ നിന്നുമുള്ള കൗരകൗശല വസ്തുക്കളുടെ പ്രദർശനം, മ്യൂസിയം ടൂറുകൾ, ജന്മദിന കപ്പ് കേക്കുകളുടെ വിതരണം എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഫ്ലോറിഡയിലെ സിൽവർ സ്പ്രിംഗ്‌സിലെ റോസ് അലൻ റെപ്‌റ്റൈൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഗസ് ജനിച്ചതും വളർന്നതും. പിന്നീട്, നോവ സ്കോട്ടിയ പ്രൊവിൻഷ്യൽ മ്യൂസിയത്തിന്റെ ഡയറക്ടറായ ഡോൺ ക്രൗഡിസ് അഞ്ച് ഡോളറിന് ഗസിനെ വാങ്ങി. 1942 -ൽ ​ഗസിനെ കാനഡയിലേക്ക് കൊണ്ടുവന്നു. ​

ഗസിന് പുതിയ പുതിയ ആളുകളെ കാണാൻ ഇഷ്ടമാണ്. സാധാരണയായി, സാധാരണ ആവാസവ്യവസ്ഥയിൽ 40 മുതൽ 80 വർഷം വരെയാണ് ​ഗോഫർ ആമകളുടെ ആയുസ്. എന്നാൽ, അതിനെ പ്രത്യേക പരിചരണത്തിൽ വളർത്തുന്നതാവാം ​ഗസ് ഇത്ര വയസ് വരെ ജീവിക്കാൻ കാരണം ആയിത്തീർന്നത് എന്ന് ​ഗ്രേ പറയുന്നു.

'എത്രകാലം ​ഗസ് നമ്മുടെ കൂടെ ഉണ്ടാകും എന്ന് അറിയില്ല. അതിനാൽ അവനോടൊപ്പം ഉള്ള ഓരോ നിമിഷവും ആസ്വദിക്കാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നത്' എന്നും ​ഗ്രേ പറയുന്നു. ഗസിന് ബ്ലൂബെറി, ലെറ്റൂസ്, വാഴപ്പഴം എന്നിവയാണ് ഇഷ്ടം.


Content Highlight: Fans have taken the beloved singer's childhood photo

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup