---
title: "മനസ്സിന്റെ ഉള്ളില്‍ അത്യാഗ്രഹങ്ങള്‍ ഇനിയും ബാക്കിയാണ്; ജീജ സുരേന്ദ്രന്‍"
english_title: "Greed still remains within the mind; Jeeja Surendran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61200/greed-still-remains-within-the-mind-jeeja-surendran"
published_at: "2022-08-12T13:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f60ee3f25a2_jeeja_surendran.jpg"
keywords: []
---

# മനസ്സിന്റെ ഉള്ളില്‍ അത്യാഗ്രഹങ്ങള്‍ ഇനിയും ബാക്കിയാണ്; ജീജ സുരേന്ദ്രന്‍

> **Lead Summary:** സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയാണ് ജീജ സുരേന്ദ്രന്‍. ഹാസ്യ കഥാപാത്രങ്ങള്‍ അടക്കം നിരവധി വേഷങ്ങള്‍ തന്റെ കയ്യില്‍ സേഫ് ആണെന്ന് ഇതിനോടകം ജീജ തെളിയിച്ചു കഴിഞ്ഞു. 20 വര്‍ഷത്തോളമായി ഇവര്‍ അഭിനയരംഗത്ത് തുടരുന്നു.

## Article Content

സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയാണ് ജീജ സുരേന്ദ്രന്‍. ഹാസ്യ കഥാപാത്രങ്ങള്‍ അടക്കം നിരവധി വേഷങ്ങള്‍ തന്റെ കയ്യില്‍ സേഫ് ആണെന്ന് ഇതിനോടകം ജീജ തെളിയിച്ചു കഴിഞ്ഞു. 20 വര്‍ഷത്തോളമായി ഇവര്‍ അഭിനയരംഗത്ത് തുടരുന്നു.

ഇതിനിടെ സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യ ജയന്റെ വിവാഹത്തെക്കുറിച്ച് ജീജ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. പിന്നീട് അമ്പിളിയുടെയും ആദിത്യന്റെ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ജീജയുടെ പ്രതികരണം ആയിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

**

60 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഈ നടി. എന്നാല്‍ തന്റെ ആഗ്രഹങ്ങള്‍ തീര്‍ന്നിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ജീജ. അഭിനയിക്കാന്‍ ഇനിയും തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പറയുന്നു.

തനിക്ക് സുകുമാരി ചേച്ചിയും ലളിത ചേച്ചിയും അവതരിപ്പിച്ച പോലുള്ള റോളുകള്‍ ഇനിയും ചെയ്യണമെന്നും , അതിനുശേഷമേ മുകളിലേക്ക് വിളിക്കാവൂ എന്നാണ് പ്രാര്‍ത്ഥന എന്നും നടി പറഞ്ഞു.

മനസ്സിന്റെ ഉള്ളില്‍ അത്യാഗ്രഹങ്ങള്‍ ഇനിയും ബാക്കിയാണ്, തിരക്കഥാകൃത്തുക്കളോടും സംവിധായകനോടും ഇപ്പോഴും പറയാറുണ്ട്. ഞാനും എന്തെങ്കിലും വന്ന് മരിച്ചു പോയാല്‍ അയ്യോ ചേച്ചി അന്ന് ആ റോള്‍ ചോദിച്ചിരുന്നല്ലോ എന്നോര്‍ത്ത് ദുഃഖിക്കാതിരിക്കാന്‍ എനിക്ക് ഇപ്പോഴേ റോളുകള്‍ തന്നേക്കണം എന്ന് തമാശയായി ജീജ പറഞ്ഞു.

സുകുമാരി ചേച്ചി ലളിത ചേച്ചിയും ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോള്‍ അതൊന്നും ചെയ്യാതെ എനിക്ക് മരിക്കേണ്ട എന്നാണ്. ഗുരുവായൂരപ്പനോട് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട് എന്റെ ആഗ്രഹങ്ങള്‍ ഒന്നും തീര്‍ക്കാതെ എന്റെ ചേട്ടനെ കൊണ്ടുപോയപോലെ കൊണ്ടുപോകരുതെന്ന് ജീജ പറഞ്ഞു.

നിരവധി ആരാധകരുള്ള താരമാണ് ടോവിനോ തോമസ് . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .

ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്തതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവരെ താന്‍ മൈന്‍ഡ് ചെയ്യില്ലെന്ന് ടൊവിനോ തോമസ്. ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നല്ല പറഞ്ഞത് എന്നും അങ്ങനെയാണെങ്കില്‍ മെസിയും റൊണാള്‍ഡോയും മോശക്കാരാണോ എന്നും ക്ലബ്ബ് എഫ് എം യുഎഇക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭാഷ എന്നത് ഒരു അലങ്കാരമായിട്ടല്ല ആവശ്യമായിട്ടാണ് താന്‍ കാണുന്നത്, എപ്പോഴും പരിമിതികളെ മറികടക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കും, ഭാഷയ്ക്ക് അത്രയുമല്ലേ ആവശ്യമുള്ളൂ എന്നും കമ്മ്യൂണിക്കേറ്റ് ചെയ്താല്‍ പോരേ എന്നും ടൊവിനോ അഭിപ്രായപ്പെട്ടു.

‘ഇംഗ്ലീഷ് പറയാന്‍ അറിയില്ല എന്നല്ല പറഞ്ഞത്. എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും. ഭാഷയ്ക്ക് അത്രേയല്ലേ ആവശ്യമുള്ളൂ.

റൊണാള്‍ഡോയും മെസിയും എന്താ മോശമാണോ? അവര്‍ എന്തെങ്കിലും കുറവുള്ള ആളുകളാണോ ഭാഷ എന്ന് പറയുന്നത് ഒരു അലങ്കാരമായിട്ടല്ല, അത് ആവശ്യത്തിനാണ്.

എപ്പോഴും എന്റെ പരിമിതികളെ മറികടക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. ഇന്ന് ഞാന്‍ സിനിമയിലുണ്ട്. അത്രേയുള്ളൂ. ‘ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/61200/greed-still-remains-within-the-mind-jeeja-surendran)