---
title: "സസ്പെൻസ് ത്രില്ലർ ചിത്രം 'റെഡ് ഷാഡോ'  പൂർത്തിയായി"
english_title: "Suspense thriller film 'Red Shadow' has been completed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61132/suspense-thriller-film-red-shadow-has-been-completed"
published_at: "2022-08-12T10:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5dd3feb63f_red_shadow.jpg"
keywords: []
---

# സസ്പെൻസ് ത്രില്ലർ ചിത്രം 'റെഡ് ഷാഡോ'  പൂർത്തിയായി

> **Lead Summary:** > ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ , പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രം "റെഡ് ഷാഡോ " പൂർത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു.

## Article Content

> ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ , പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രം "റെഡ് ഷാഡോ " പൂർത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു.

അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പൊലീസ് മനസ്സിലാക്കുന്നു.

**

അതിനിടയിൽ ആന്റോ പൊലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു.

ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് റെഡ് ഷാഡോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു.

ബാനർ , നിർമ്മാണം - ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം - ജോളിമസ്, തിരക്കഥ, സംഭാഷണം - മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം - ജിട്രസ്, എഡിറ്റിംഗ് , ഡി ഐ - വിഷ്ണു കല്യാണി , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ.

ഗാനരചന - അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം - അനിൽ പീറ്റർ , ബൈജു അഞ്ചൽ, ഗായകർ - എം ജി ശ്രീകുമാർ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം - റിക്സൺ ജോർജ് സ്റ്റാലിൻ , ചമയം - രതീഷ് രവി , കല- അനിൽ പുതുക്കുളം, ത്രിൽസ് - രതീഷ് ശിവ.

കൊറിയോഗ്രാഫി - ഈഹ സുജിൻ , കോസ്റ്റ്യും - വി സിക്സ് , അസ്സോസിയേറ്റ് ഡയറക്ടർ - ബിജു സംഗീത , പ്രൊഡക്ഷൻ കൺട്രോളർ - ജോസ് കളരിക്കൽ , ലൊക്കേഷൻ മാനേജർ - സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ - അനിൽ കൃഷ്ണൻ , ആനന്ദ് ശേഖർ, മെസ് മാനേജർ - ഷാജി ചീനിവിള , യൂണിറ്റ് - എച്ച് ഡി സിനിമാകമ്പനി, ഡിസൈൻ - അഖിൽ വിജയ്, സ്റ്റിൽസ് - സിയാദ്, ജിയോൻ , പി ആർ ഓ - അജയ് തുണ്ടത്തിൽ .

കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ പഴയ ആവേശത്തില്‍ പ്രേക്ഷകര്‍ എത്തുന്നില്ലെന്ന ആശങ്ക സിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ട്. മറുഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് തിയറ്ററുകളില്‍ ധാരാളമായി ആളെത്തുമ്പോള്‍ മലയാളം പടങ്ങളെ മുന്‍പത്തേതുപോലെ പ്രേക്ഷകര്‍ ആഘോഷിക്കുന്നില്ലെന്ന നിരീക്ഷണം തിയറ്റര്‍ ഉടമകള്‍ക്കുമുണ്ട്.

ഇതിനു വിപരീതമായി ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം നേട്ടമുണ്ടാക്കിയത്. ഇപ്പോഴിതാ ഒരു പുതിയ മലയാളം ചിത്രത്തിന് റിലീസിനു മുന്‍പേ അഡ്വാന്‍സ് റിസര്‍വേഷനില്‍ ലഭിക്കുന്ന മികച്ച പ്രതികരണം തിയറ്റര്‍ വ്യവസായത്തിന് പ്രതീക്ഷ നല്‍കുകയാണ്.

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല എന്ന ചിത്രമാണ് സമീപകാലത്ത് ഒരു മലയാള ചിത്രവും നേടാത്ത തരത്തിലുള്ള പ്രീ റിലീസ് ബുക്കിംഗ് നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തെയെത്തിയ ട്രെയ്ലറിനും പാട്ടിനുമൊക്കെ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രം എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു.

അതേസമയം ചിത്രത്തിന്‍റെ പ്രീ റിലീസ് ബുക്കിംഗിലൂടെ മാത്രം ഒരു കോടിയിലധികം ചിത്രം ഇതിനകം നേടി എന്നാണ് പുറത്തുവരുന്ന അനൌദ്യോഗിക കണക്കുകള്‍. ചിത്രം ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്.

മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61132/suspense-thriller-film-red-shadow-has-been-completed)