---
title: "ഹേറ്റേഴ്‌സ് ആര്‍ മൈ ഫാന്‍സ്, തനിക്കെതിരെ നേരിട്ട സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി നടൻ "
english_title: "Now Tiny Tom is reacting to the cyber attack against him."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60966/now-tiny-tom-is-reacting-to-the-cyber-attack-against-him"
published_at: "2022-08-11T12:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4abfc1c862_tini_tom.jpg"
keywords: []
---

# ഹേറ്റേഴ്‌സ് ആര്‍ മൈ ഫാന്‍സ്, തനിക്കെതിരെ നേരിട്ട സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി നടൻ 

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ടിനി ടോം. കഴിഞ്ഞ ദിവസം ട്രോളന്മാരെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു. തുടർന്ന് ടിനി ടോമിനെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ടിനി ടോം. കഴിഞ്ഞ ദിവസം ട്രോളന്മാരെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു. തുടർന്ന് ടിനി ടോമിനെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്.

ഇപ്പോഴിതാ തനിക്കെതിരെ നേരിട്ട സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. ‘ട്രോളുകള്‍ എന്‍ജോയ് ചെയ്യാറുണ്ട്.

**

ഹേറ്റേഴ്‌സ് ആര്‍ മൈ ഫാന്‍സ്. തനിക്ക് ഇനി മിമിക്രി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല. താന്‍ കഴിഞ്ഞ ദിവസം ഒരു ബ്ലൈന്‍ഡ് സ്‌കൂളില്‍ പോയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു കാന്‍സര്‍ വാര്‍ഡോ ബ്ലൈന്‍ഡ് സ്‌കൂളോ സന്ദര്‍ശിച്ചാല്‍ നമുക്ക് അഹങ്കാരമുണ്ടാവില്ല. അവിടെ കൊച്ചുകുഞ്ഞുങ്ങളാണ്.

അവരെ കണ്ടപ്പോള്‍ ഓര്‍ത്തത് ദൈവം തനിക്ക് രണ്ട് കണ്ണ് തന്നിട്ടുണ്ടല്ലോ എന്നാണ്. എനിക്ക് സിനിമയുടെ കുടുംബപാരമ്പര്യമൊന്നുമില്ല. ട്രൂപ്പുകളിലേക്ക് വന്നു. പിന്നെ ലോകം മുഴുവന്‍ കറങ്ങാന്‍ പറ്റി.

ബ്രൂണേ, ഹോങ്കോങ്, പോലെയുള്ള സ്ഥലങ്ങളിലേക്ക് തന്നെ മലയാളികള്‍ ക്ഷണിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. മിമിക്രി കൊണ്ട് സിനിമയിലേയ്ക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്, മിമിക്രി കൊണ്ട് നേടാനുള്ളത് നേടിക്കഴിഞ്ഞു എന്നും ടിനി ടോം പറഞ്ഞു.

‘സിനിമയിലേക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്. മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാന്‍ നേടി. 10 വര്‍ഷം മുമ്പ് പ്രാഞ്ചിയേട്ടനിലേക്ക് എന്‍ട്രി ലഭിച്ചു. മമ്മൂക്ക തന്നെയാണ് എന്നെ സെലക്റ്റ് ചെയ്ത് ഡ്യൂപ്പ് ആക്കുന്നത്.

ഇവന്‍ പെര്‍ഫെക്റ്റാണ്, ഇവന്റെ ഷോള്‍ഡര്‍ കറക്റ്റാണെന്നൊക്കെ പറഞ്ഞ് തന്നെ ക്ഷണിക്കുന്നത് മമ്മൂക്കയാണ്. അദ്ദേഹം വഴിയാണ് സിനിമയിലെത്തുന്നത്. ആരേയും വെറുപ്പിച്ചിട്ടില്ലെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകൻ ബന്ധമെന്ന് ബിഗ് ബോസ് താരം ഫുക്രു. ശരിയല്ലാത്ത ഒരു ബന്ധം താനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും താൻ അനുസരിക്കുമെന്നും ഫുക്രു പരസ്യമായി വെല്ലുവിളിച്ചു.

പുതുതായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഫുക്രുവിന്റെ വെല്ലുവിളി. സ്വന്തം പേരിൽ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് ഫുക്രു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

> “തന്റെ ജീവിതത്തിൽ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാൾ മുതൽ താൻ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങൾ വന്നിട്ടുള്ളത്. താൻ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാൽ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്.

അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും തന്റെ കമ്യൂണിക്കേഷന്റെ പ്രശ്നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാൻ സാധിക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളത്.

അങ്ങനെ ഒരു ബന്ധം താനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും താൻ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളിൽ അങ്ങനൊരു ഫീലിങ്സ് ഉണ്ടായിരുന്നെന്ന് നിങ്ങൾ തെളിയിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്നതെന്തും താൻ ചെയ്യാമെന്നും ഫുക്രു പറഞ്ഞു. തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

എന്നാൽ ആളുകൾ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു.

മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു. മഞ്ജുമ്മ (മഞ്ജു പത്രോസ്) യുടെ പേരിലാണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാൻ സംസാരിച്ചത് നിങ്ങൾക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്.

മഞ്ജുമ്മയുടെ പേരിൽ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതിൽ ഒരു തുള്ളി പോലും സത്യമില്ല. അതേ സമയം തന്റെ ജീവിതത്തിൽ ഏറ്റവും മോശവും നല്ലതുമായ കാര്യം എന്താണെന്ന ചോദ്യത്തിന് രണ്ടിനും ഉത്തരം ഒന്നാണെന്നാണ് ഫുക്രു പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുക എന്നതാണെന്നും ഫുക്രു കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60966/now-tiny-tom-is-reacting-to-the-cyber-attack-against-him)