---
title: "10 കുട്ടികൾക്ക് ഇൻസുലിൻ പമ്പ് എംപ്ലാന്റ് ചെയ്യണമെന്നാണ് ആ​ഗ്രഹം; സുരേഷ് ​ഗോപി"
english_title: "10 children want an insulin pump implant; Suresh Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60922/10-children-want-an-insulin-pump-implant-suresh-gopi"
published_at: "2022-08-11T10:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f48fe194c03_suresh_gopi.jpg"
keywords: []
---

# 10 കുട്ടികൾക്ക് ഇൻസുലിൻ പമ്പ് എംപ്ലാന്റ് ചെയ്യണമെന്നാണ് ആ​ഗ്രഹം; സുരേഷ് ​ഗോപി

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ​ഗോപി. കാലങ്ങളായി സിനിമയിൽ സജീവമായ താരം എന്നും ഓർത്തുവെയ്ക്കാനായി നിരവധി കഥാപാത്രങ്ങളെയാണ് പ്രേക്ഷകന് സമ്മാനിച്ചത്. അഭിനേതാവിന് പുറമെ താനൊരു ​ഗായകനും രാഷ്ട്രീയക്കാരനുമാണെന്ന് സുരേഷ് ​ഗോപി തെളിയിച്ചു കഴിഞ്ഞു.

## Article Content

മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ​ഗോപി. കാലങ്ങളായി സിനിമയിൽ സജീവമായ താരം എന്നും ഓർത്തുവെയ്ക്കാനായി നിരവധി കഥാപാത്രങ്ങളെയാണ് പ്രേക്ഷകന് സമ്മാനിച്ചത്. അഭിനേതാവിന് പുറമെ താനൊരു ​ഗായകനും രാഷ്ട്രീയക്കാരനുമാണെന്ന് സുരേഷ് ​ഗോപി തെളിയിച്ചു കഴിഞ്ഞു.

സന്നദ്ധപ്രവർത്തനങ്ങളിൽ മൻപന്തിയിലുള്ള അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് സുരേഷ് ​ഗോപി. അടുത്തിടെ നന്ദന എന്ന കുട്ടിക്ക് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്ന ഉപകരണം വാങ്ങി നൽകിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നന്ദനയെ കുറിച്ചും ഇത്തരം സൽപ്രവർത്തികളെ കുറിച്ചും സുരേഷ് ​ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ​ഗോർഡ് 101. 3 എഫ്എമ്മിനോടായിരുന്നു നടന്റെ പ്രതികരണം.

**

**

**സുരേഷ് ​ഗോപിയുടെ വാക്കുകൾ **

200, 400 ഒക്കെ ആയിരുന്നു മുൻപ് നന്ദനയുടെ ഷു​ഗർ ലെവൽ. ഇത്തരത്തിൽ നിയന്ത്രിക്കാനാകാത്ത വിധം ഷു​ഗർ ഉയർന്ന് പിന്നീട് അവർ കോമയിലേക്ക് പോകുകയാണ് ചെയ്യാറ്. കോട്ടയത്ത് അങ്ങനെയൊരു കുട്ടി കിടപ്പുണ്ട്. ഓട്ടോ ഡ്രൈവറായ നന്ദനയുടെ അച്ഛന് ഇത്രയും തുക മുടക്കാൻ സാധിക്കില്ല എന്ന നമ്മുടെ ഒരുവേദന. ആ വേദന ജനറേറ്റ് ചെയ്യുക ആയിരുന്നു.

ഇപ്പോൾ നന്ദനയുടെ ഷു​ഗർ ലെവൽ 150 ആണ്. അവൾ നോർമൽ ആയി വരികയാണ്. എനിക്കത് വളരെ എനർജൈസിം​ഗ് ആയിട്ട് തോന്നി. ഒരു പത്ത് കുട്ടികൾക്കെങ്കിലും ഇൻസുലിൻ പമ്പ് എംപ്ലാന്റ് ചെയ്യണമെന്ന് ആ​ഗ്രഹിക്കുകയാണ്. അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

**

തങ്ങളുടെ കുഞ്ഞുകളുടെ കൂടെ ഇരുന്ന് കണ്ണീരിൽ കത്തിപോകുന്ന അമ്മമാരുടെ ഹൃദയവും ജീവിതവും ഉണ്ട്. എന്റെ ഈ പ്രവർത്തികൾ കേട്ടിരിക്കുന്നത് എന്റെ മക്കളാണ്. പിന്നെ നല്ല സുഹൃത്തുക്കളുണ്ട്. ഒപ്പം രാധികയും.

പാവപ്പെട്ടവന്റെ കുഞ്ഞിന് വരുന്ന അസുഖങ്ങൾ മാത്രമെ നമ്മൾ അറിയുന്നുള്ളൂ. പെരുത്ത് പണമുള്ള ആൾക്കാരുടെ മക്കൾക്ക് വരെ ഈ അസുഖങ്ങൾ ഉണ്ട്. ശാസ്ത്രീയമായ വളർച്ചക്ക് രാഷ്ട്രീയ കാർക്ക് വലിയൊരു പങ്കുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഓ​ഗസ്റ്റ് നാലിന് നന്ദനക്ക് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം കൈമാറിയിരുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ​ഗോപിയും രാധികയും ചേർന്ന് ഉപകരണം കൈമാറുക ആയിരുന്നു. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപയാണ് ഉപകരണത്തിന്റെ വില.

പ്രൊമോഷൻ പരിപാടി നടത്താനാകാതെ മടങ്ങി 'തല്ലുമാല'ടീം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയതായിരുന്നു ടൊവിനോയും കൂട്ടരും. എന്നാൽ വൻ ജനത്തിരക്ക് കാരണം പരിപാടി അവതരിപ്പിക്കാൻ സാധിച്ചില്ലെന്ന് ടൊവിനോ ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെ അറിയിച്ചു.

മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അണിയറ പ്രവര്‍ത്തകര്‍ക്ക് മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പരിപാടി ഉപേക്ഷിക്കാൻ ടാെവിനോയും സംഘവും തീരുമാനിച്ചത്.

> ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും വലിയൊരാൾക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും ജീവനോടെ തിരിച്ചെത്തുമോ എന്ന് പോലും ആലോചിച്ചു പോയെന്നും ടൊവിനോ തോമസ് വീഡിയോയിൽ പറയുന്നു. "കോഴിക്കോടിന്‍റെ സ്‌നേഹത്തിന് നന്ദി. ഈ ആൾക്കൂട്ടം മറ്റന്നാൾ തിയറ്ററുകളിൽ ഉണ്ടാവുമെന്ന് കരുതുന്നു"എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ഒപ്പം പുറത്തെ തിരക്കും ടൊവിനോ വീഡിയോയിൽ കാണിക്കുന്നുണ്ട്. നേരത്തെ ദുബായിലുള്‍പ്പടെ നടന്ന പ്രൊമോഷന്‍ പരിപാടികൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓ​ഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇന്ന് ആരംഭിച്ച ഓൺലൈൻ ബുക്കിങ്ങിനും വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്.

മണവാളന്‍ വസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്.

എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പിആർഒ- എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60922/10-children-want-an-insulin-pump-implant-suresh-gopi)