---
title: "മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു അത്, പ്രേംകുമാർ"
english_title: "Those were the moments when I saw death face to face; Premkumar says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60485/those-were-the-moments-when-i-saw-death-face-to-face-premkumar-says"
published_at: "2022-08-09T10:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1e4ae957ba_premnaseer1.jpg"
keywords: []
---

# മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു അത്, പ്രേംകുമാർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രേംകുമാർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രേംകുമാർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. 

ഇപ്പോൾ സിനിമ ചിത്രീകരണ വേളയിൽ തനിക്ക് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് താരം. താരത്തിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. അരങ്ങ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു സംഭവം നടക്കുന്നത്.

പുന്നമടക്കായലിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു അപകടം സംഭവിച്ചത്. പുന്നമട കായലിൽ താരം മുങ്ങിത്താഴുകുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു അത് എന്നാണ് പ്രേംകുമാർ പറയുന്നത്.

> ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു പ്രേംകുമാർ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. ഈ കാര്യങ്ങൾ എല്ലാം ഇപ്പോൾ ഓർത്തെടുക്കുമ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത് എന്നാണ് പ്രേംകുമാർ പറയുന്നത്. “ആദ്യം മുങ്ങി, പൊങ്ങി, പിന്നീട് മുങ്ങി അങ്ങനെ മൂന്നു തവണ മുങ്ങി പൊങ്ങി” – ഇതായിരുന്നു പ്രേംകുമാർ പരിപാടിയിൽ പറഞ്ഞത്.

ഊമയായ ഒരു കഥാപാത്രത്തെ ആയിരുന്നു താരം അരങ്ങ് എന്ന സിനിമയിൽ അവതരിപ്പിച്ചത്. ഒരു ബോട്ടിൽ വെച്ചായിരുന്നു ചിത്രീകരണം നടന്നത്. ഒരു ചോദ്യം ചെയ്യൽ രംഗമായിരുന്നു ചിത്രീകരിച്ചത്. ഈ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ആയിരുന്നു അപകടം സംഭവിച്ചത് എന്നാണ് താരം പറയുന്നത്. ചോദ്യം ചെയ്യുന്നതിനിടയിൽ കായലിലേക്ക് എടുത്തുചാടുന്ന രംഗം ആയിരുന്നു അത്.

എന്നാൽ തനിക്ക് നീന്തൽ അറിയില്ല എന്ന കാര്യം പ്രേംകുമാർ സംവിധായകനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ അത് പേടിക്കേണ്ട കാര്യമില്ല എന്നും പ്രദേശത്തെ നീന്തൽ വിദഗ്ധരെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നുമായിരുന്നു സംവിധായകൻ നൽകിയ മറുപടി. ഈ ഉറപ്പിന്റെ പുറത്ത് ആയിരുന്നു പ്രേംകുമാർ കായലിലേക്ക് എടുത്തുചാടിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60485/those-were-the-moments-when-i-saw-death-face-to-face-premkumar-says)