അവരുടേതായ കാരണങ്ങള്‍ കൊണ്ട് അവര്‍ അകല്‍ച്ചയിലായിരുന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

അവരുടേതായ കാരണങ്ങള്‍ കൊണ്ട് അവര്‍ അകല്‍ച്ചയിലായിരുന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കുറിപ്പ്
Aug 8, 2022 07:31 PM | By Susmitha Surendran

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഷാഫി പൂവത്തിങ്കൽ എഴുതിയ ഒരു കുറിപ്പാണ്. മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ തൊണ്ണൂറുകള്‍ക്കിപ്പുറം അഭിനയിച്ച മാസ് ഹീറോ കഥാപാത്രങ്ങളോ ജിസിസിയിലെ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വികസിപ്പിച്ച പുലിമുരുഗനോ ലൂസിഫറോ ഒന്നുമല്ല.

അല്ലെങ്കില്‍ ഈ പറഞ്ഞ സിനിമകളേക്കാള്‍ മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് , അനിഷേധ്യമായ അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങളാണ്. അത്തരം കഥാപാത്രങ്ങള്‍ മര്‍മ്മമായ സിനിമകളാണ്.



ശ്രീനിവാസനെഴുതിയ, ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചഭിനിയിച്ച സിനിമകള്‍. നാടാടോടിക്കോറ്റും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകള്‍. ഒരു തലമുറക്ക് അവരുടെ ദൈനംദിന വ്യഥകള്‍,പട്ടിണികള്‍,ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍,തരികിടകള്‍,തെമ്മാടിത്തരങ്ങള്‍ ഏറ്റവും റിലേറ്റ് ചെയ്യാനും തിയ്യേറ്ററിലെ ഇരുട്ടിലനുഭവിച്ച കഥാര്‍സിസില്‍ സ്വന്തം ദൈനംദിന പ്രശ്‌നങ്ങള്‍ മറക്കാനും സഹായിച്ച സിനിമകള്‍.

ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകള്‍ കണ്ട് വളര്‍ന്നവരാണ്.അത് കണ്ട് ചിരിച്ചവരാണ്.കരഞ്ഞവരാണ്. ആ സിനിമകള്‍ കണ്ട് ഉള്ളില്‍ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചവരാണ്. അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമര്‍ശിച്ച് വിമര്‍ശകരായവരാണ്.



ആ സിനിമകളുടെ, അതിന്റെ സൗന്ദര്യാത്മകതയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ പോലും ലാലും ശ്രീനിയും സൃഷ്ടിച്ച സിനിമകളുടെ ക്രാഫ്റ്റിനോട് അതിന്റെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരാണ്. ആ നിലക്ക് മലയാളിയുടെ സിനിമാ ജീവിതത്തില്‍, നിത്യ വ്യവഹാരത്തില്‍ ഇത്രയധികം സ്വാധീനമുള്ള, ഏതെങ്കിലും നിലക്ക് ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ദ്വയമാണ്.

അവരുടേതായ കാരണങ്ങള്‍ കൊണ്ട് അവര്‍ അകല്‍ച്ചയിലായിരുന്നു. ഇപ്പോള്‍, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തില്‍ അവരിങ്ങനെ വീണ്ടും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആ ചിത്രം മലയാളി ആഘോഷിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.കാരണം ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്.



മലയാളി കരയുകയും ചിരിക്കുകയും ചെയ്ത, മലയാളി സിനിമ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമര്‍ശിക്കാനും പഠിച്ച കൊട്ടകയിരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്. ഓര്‍മയുടെ, ജീവിതത്തിന്റെ, പോയകാലത്തിന്റെ ഒരു നേര്‍ത്ത കുളിരുണ്ടതിന്. കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തില്‍ നിശ്ചലമാകുന്നുണ്ട്.

തനിക്ക് കാണിക്കാൻ പറ്റുന്ന ശരീരഭാഗങ്ങൾ കാണിച്ചിട്ടുണ്ട്; ജാനകി സുധീർ


ജാനകി സുധീർ എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് ചിലപ്പോൾ സുപരിചിതം ആയിരിക്കും. ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിനയത്രി എന്നല്ല ഉപരി മോഡല് കൂടിയാണ് ജാനകി. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളി വൂണ്ട്. മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം എന്ന പ്രത്യേകത ഇതിലുണ്ട്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. വളരെ ശക്തമായ പ്രമേയം ഉള്ള ചിത്രമാണ് ഇത് എന്ന് ജാനകി പറയുന്നു. എല്ലാവർക്കും ഉൾക്കൊള്ളാൻ പ്രയാസം ആയേക്കാവുന്ന ചിത്രമാണ്.


പക്ഷേ ഈയൊരു സാഹചര്യത്തിൽ ഇതിന് പ്രാധാന്യം ലഭിക്കും എന്നാണ് വിചാരിക്കുന്നത്. പലരും പറയാൻ മടിച്ച കാര്യം വളരെ സുതാര്യമായി നമ്മൾ പറയുകയാണ്. സംഭാഷണങ്ങൾ ഇല്ല ചിത്രത്തിൽ.

നിശബ്ദമായിട്ടുള്ള ചിത്രമാണ് ഇത്. താനായി തിരഞ്ഞെടുത്ത ചിത്രമാണ് ഇത്. രണ്ടും കൽപ്പിച്ചാണ് ഇങ്ങനെ ഒരു കഥാപാത്രം തിരഞ്ഞെടുത്തത്.


ലിപ്പ് ലോക്കും, കിടപ്പുമുറി രംഗങ്ങളും ഉൾപ്പെടെയുള്ള സംഭവങ്ങൾ ചിത്രത്തിൽ ഉണ്ട്. തിരക്കഥയിൽ അതേക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. ആദ്യമായിട്ടാണ് ജീവിതത്തിൽ ഒരു പെണ്ണിനെ ചുംബിക്കുന്നത്.

ചെറിയൊരു ഭയം ഉണ്ടായിരുന്നു. തനിക്ക് കാണിക്കാൻ പറ്റുന്ന ഭാഗങ്ങളാണ് താൻ കാണിച്ചിട്ടുള്ളത്. പരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള കാര്യങ്ങൾ ചെയ്തു. ആത്മാർത്ഥതയോടെയാണ് കഥാപാത്രം ചെയ്തത്. അന്താരാഷ്ട്ര സിനിമകളിൽ ഇങ്ങനെയുള്ള രംഗങ്ങൾ കാണാമെങ്കിൽ മലയാളത്തിൽ ചെയ്യുമ്പോൾ എന്താണ് പ്രശ്നം എന്നും താരം ചോദിക്കുന്നു.


They were aloof for reasons of their own; The post went viral on social media.

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories










News Roundup