---
title: "സിത്താരയ്ക്ക്  ‘കുഞ്ഞുമണി’ കൊടുത്ത സമ്മാനം കണ്ടോ? വികാരഭരിതയായി താരം"
english_title: "Now the audience is taking one thing shared by the actor."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60377/now-the-audience-is-taking-one-thing-shared-by-the-actor"
published_at: "2022-08-08T17:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0f42f17e4e_sithara.jpg"
keywords: []
---

# സിത്താരയ്ക്ക്  ‘കുഞ്ഞുമണി’ കൊടുത്ത സമ്മാനം കണ്ടോ? വികാരഭരിതയായി താരം

> **Lead Summary:** സിത്താര കൃഷ്ണകുമാർ എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. വർഷങ്ങളായി പിന്നണി ഗാന രംഗത്ത് സജീവമാണ് സിത്താര. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. ഇടയ്ക്കൊക്കെ തന്റെ വിശേഷങ്ങൾ സിത്താര ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കാര്യം പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.

## Article Content

സിത്താര കൃഷ്ണകുമാർ എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. വർഷങ്ങളായി പിന്നണി ഗാന രംഗത്ത് സജീവമാണ് സിത്താര. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. ഇടയ്ക്കൊക്കെ തന്റെ വിശേഷങ്ങൾ സിത്താര ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കാര്യം പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.

മകളെ കുറിച്ചുള്ള പുതിയ വിശേഷമാണ് സിത്താര പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ഈ വിശേഷം താരം പുറത്തുവിട്ടത്.

**

ഓരോ യാത്രകളിലും അമ്മയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മകൾ എഴുതിയ ഒരു കത്ത് സിതാരയ്ക്ക് കിട്ടുന്നത്. കുഞ്ഞുമണി എന്നാണ് വളരെ സ്നേഹത്തോടെ സിതാര മകളെ വിളിക്കാറുള്ളത്.

മകൾ എഴുതിയ സുന്ദരമായ കത്ത് വായിച്ച് സിതാര വികാരഭരിതയാവുകയാണ്. വളരെ നിഷ്കളങ്കമായ ഒരു കത്താണ് ഇത് എന്ന് നിസംശയം പറയാം. ഒരു കുഞ്ഞു എഴുതിയതിനാൽ തന്നെ ഇതിൽ യാതൊരുവിധ കള്ളവും ഉണ്ടാവില്ല.

ഒരു വീഡിയോയിലൂടെയാണ് മകൾ എഴുതിയ കത്ത് സിത്താര പങ്കുവെച്ചത്. മകളുടെ ഇങ്ങനെയുള്ള വാക്കുകൾ തന്നെ ജീവിതത്തിൽ മുന്നോട്ടു നയിക്കുന്നു എന്ന് താരം പറയുന്നു.

[https://www.instagram.com/reel/Cg9wy48gcBt/?utm_source=ig_embed&ig_rid=087f4d23-7db3-43a3-a970-11ef11fa586c**](https://www.instagram.com/reel/Cg9wy48gcBt/?utm_source=ig_embed&ig_rid=087f4d23-7db3-43a3-a970-11ef11fa586c)**

ഈ വാക്കുകൾ ഓർക്കുമ്പോൾ താൻ ശാന്തയാകുന്നു എന്നും താരം കുറിച്ചു. കുഞ്ഞായി തന്നെ ഇരിക്കും എന്നും മകളോട് സിത്താര പറയുന്നുണ്ട്. എന്തായാലും മികച്ച പ്രതികരണമാണ് ഇതിന് ഇപ്പോൾ ലഭിക്കുന്നത്. നിരവധി കമന്റുകളും ഇതിന് വരുന്നുണ്ട്.

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.

ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്‌കെയ്ക്കായി ഒരുക്കുന്നത്.

ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും.

2022 സെപ്റ്റംബര്‍ 11 വൈകിട്ട് അഞ്ച് മണി വരെ iffk.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ അയക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60377/now-the-audience-is-taking-one-thing-shared-by-the-actor)