---
title: " എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്; സിദ്ദിഖ്"
english_title: "Actor Siddique opens up about the bodyshaming he faced in his life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60186/actor-siddique-opens-up-about-the-bodyshaming-he-faced-in-his-life"
published_at: "2022-08-07T19:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efc996dad99_sidhiq.jpg"
keywords: []
---

#  എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്; സിദ്ദിഖ്

> **Lead Summary:** മലയാളികളുടെ പ്രിയനടനാണ് സിദ്ദിഖ് . ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളാണ് നടൻ സമ്മാനിച്ചത് . ഇപ്പോഴിതാ നടന്റെ വാക്കുകളാണ് വൈറലാകുന്നത് .**

## Article Content

മലയാളികളുടെ പ്രിയനടനാണ് സിദ്ദിഖ് . ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളാണ് നടൻ സമ്മാനിച്ചത് . ഇപ്പോഴിതാ നടന്റെ വാക്കുകളാണ് വൈറലാകുന്നത് .**

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍ സിദ്ദിഖ്. കഷണ്ടിയായതിന് പലരും കളിയാക്കാറുണ്ടെന്നും എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും പറഞ്ഞിരിക്കുകയാണ് സിദ്ദിഖ് .

*

താന്‍ ആരെയും ഉപദേശിക്കാന്‍ പോകാറില്ലെന്നും അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നെ കണ്ടില്ലേ… എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്.

പക്ഷെ ഞാന്‍ അതെന്റെ ഒരു മൈനസ് ആയി കണ്ടിട്ടില്ല. ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നുകൂടിയില്ല. നമ്മള്‍ നമ്മളെ പുകഴ്ത്താതിരുന്നാല്‍ ഒരുപാട് പേര് നമ്മളെ പുകഴ്ത്തും. അതുകൊണ്ട് നമ്മള്‍ നമ്മളെ പുകഴ്ത്തുകയെ ചെയ്യരുത്,’ അദ്ദേഹം പറഞ്ഞു.

ആളുകളെ ഉപദേശിക്കാറുണ്ടോ എന്ന ചോദ്യത്തിനും സിദ്ദിഖ് മറുപടി നല്‍കി. നമ്മള്‍ ആരെയും ഉപദേശിക്കാന്‍ നിക്കരുത്. ഉപദേശം ആര്‍ക്കും ഇഷ്ടമല്ല. കാരണം അവര്‍ക്കറിയാലോ കാര്യങ്ങളൊക്കെ. സ്വയം എങ്ങനെ നന്നാകാം എന്ന് ആലോചിക്കുകയെന്നല്ലാതെ മറ്റാരെയും ഉപദേശിക്കാന്‍ നോക്കരുത്.

മഹാവീര്യര്‍ ആണ് സിദ്ദിഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തിയ ഈ ചിത്രത്തില്‍ മികച്ച പ്രകടനമാണ് സിദ്ദിഖ് കാഴ്ചവെച്ചത്.

എബ്രിഡ് ഷൈന്‍ ആണ് മഹാവീര്യര്‍ സംവിധാനം ചെയ്തത്. മല്ലിക സുകുമാരന്‍, ലാല്‍, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങള്‍.

**അ**ന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയിരിക്കുന്നത്. അപ്പു എക്‌സ്പ്രസ് എന്ന പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘അപ്പു എക്‌സ്പ്രസ്- ആവശ്യമുള്ളവര്‍ക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്റെ സന്തോഷം’* – പ്രകാശ് രാജ് കുറിച്ചു.

അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും പുനീത് രാജ്കുമാറിനെ വിളിക്കുന്നത്. ഈ വരുന്ന നവംബർ ഒന്നിന് കർണാടക സർക്കാർ പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. 46 വയസ്സായിരുന്നു. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60186/actor-siddique-opens-up-about-the-bodyshaming-he-faced-in-his-life)