---
title: "'ഏതൊരു ഇന്ത്യക്കാരനും ഈ മോൺസ്റ്ററിനെ കുറിച്ച് അഭിമാനിക്കാം';  മേജർ രവി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുന്നു"
english_title: "'Any Indian can be proud of this monster'; The post shared by Major Ravi is getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60071/any-indian-can-be-proud-of-this-monster-the-post-shared-by-major-ravi-is-getting-attention"
published_at: "2022-08-07T11:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef4f5b7869b_mohanlal.jpg"
keywords: []
---

# 'ഏതൊരു ഇന്ത്യക്കാരനും ഈ മോൺസ്റ്ററിനെ കുറിച്ച് അഭിമാനിക്കാം';  മേജർ രവി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുന്നു

> **Lead Summary:** ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത് . 2009ൽ കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഈ ഭീമാകാരൻ കപ്പൽ, രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാ‍ര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും.

## Article Content

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത് . 2009ൽ കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഈ ഭീമാകാരൻ കപ്പൽ, രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാ‍ര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും.

> കഴിഞ്ഞ ദിവസം മോഹൻലാൽ വിക്രാന്ത് കാണാനെത്തിയ വാർത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. മേജർ രവിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ മേജർ രവി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. "കൊച്ചി ഡോക്ക്‌യാർഡിലെ ഐഎസി(IAC) വിക്രാന്തിന് മുകളിൽ സ്ഥാനം പിടിക്കാനായത് ഒരു ബഹുമതിയായിരുന്നു....

**

> നമ്മുടെ മധുര ശത്രുക്കൾക്ക് പേടിസ്വപ്‌നങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഈ ഭീമാകാരമായ രാക്ഷസനെ കുറിച്ച് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാം.....ലാൽ സാറിലെ ഉത്സാഹിയായ നിഷ്‌കളങ്കനെ കണ്ടപ്പോൾ സന്തോഷം തോന്നി. വന്ദേമാതരം!! ", എന്നാണ് മേജർ രവി കുറിച്ചത്.

നാവികസേനയും കൊച്ചി കപ്പൽശാലയും ഐഎൻഎസ് വിക്രാന്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ കൊച്ചിയിൽ എത്തിയത്. നാവികസേനയിലെയും കപ്പൽശാലയിലെയും ജീവനക്കാരോട് അദ്ദേഹം സംസാരിക്കുകയും നടന് ഉദ്യോ​ഗസ്ഥർ ഉപഹാരം സമ്മാനിക്കുകയും ചെയ്തിരുന്നു.

വിക്രാന്ത് സന്ദർശിക്കാൻ സാധിച്ചത് അഭിമാനമെന്നാണ് മോഹൻലാൽ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമോഡോർ വിദ്യാധർ ഹർകെ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു നായർ തുടങ്ങിയവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചിരുന്നു.

860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്‍റെ നീളം. 76 ശതാമനം ഇന്ത്യൻ നിർമ്മിത വസ്തുക്കളാണ് കപ്പലിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേസമയം കപ്പലിൽ ഉൾക്കൊള്ളാനാകും.

**

മലയാള സിനിമയിലെ ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ സിനിമാ ചരിത്രത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ ഷാജി കൈലാസിന് സാധിച്ചിട്ടുണ്ട്(Mohanlal-Shaji Kailas). ഇരുവരും ഒന്നിച്ച മലയാള സിനിമകൾ എല്ലാം തന്നെ ഇന്നും സിനിമാസ്വാദകരുടെ പ്രിയ ചിത്രങ്ങളാണ്.

ഇരുവരും ഒരേ കോളേജിൽ പഠിച്ചുവെന്നതും പ്രത്യേകതയാണ്. ഇപ്പോഴിതാ കോളേജില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഷാജി കൈലാസ്. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

**

**ഷാജി കൈലാസിന്റെ വാക്കുകൾ**

കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്എഫ്ഐക്കാരാണ്. അവിടെ ഭരിക്കുന്നത് എസ്എഫ്ഐ ആണ്. അപ്പോള്‍ റിബലിസം, റെവലൂഷന്‍ എന്നൊക്കെ പറഞ്ഞ് നടക്കുകയാണ്. ഞാന്‍ പഠിച്ച കോളേജിന്റെ ത്രില്ലടിക്കണമെങ്കില്‍ എസ്എഫ്ഐ ആകണമെന്നാതാണ് മറ്റൊരു കാര്യം.

വീടിനടുത്തും ഡിവൈഎഫ്ഐലൊക്കെ ഉണ്ടായിരുന്നു. കോളേജില്‍ ചേരുമ്പോള്‍ അവര്‍ എന്റെ കയ്യില്‍ പ്രത്യകം കത്തൊക്കെ തന്നുവിട്ടു, ഈ സഖാവിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ്. കോളേജില്‍ പിന്നെ പോസ്റ്ററുകളൊക്കെ ഞാന്‍ എഴുതുന്നുണ്ട്. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ടായിരുന്നു. ഭയങ്കര രസത്തില്‍ നടക്കുന്നൊരാള്‍.

സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തെ അവിടെ കാണാം. ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ് മോഹൻലാലിനെ ആദ്യമായി സിനിമയില്‍ കാണുന്നത്. വാ കുരുവി വരു കുരുവി എന്ന ചിത്രമായിരുന്നു അത്. ലാല്‍ അന്ന് ഭയങ്കര ബിസിയായിരിക്കുന്ന സമയാണ്. ആ സമയത്ത് 33 സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഷൂട്ടിനാണ് വന്നത്. ഞാന്‍ പെട്ടെന്ന് സീനും കോസ്റ്റ്യൂമും കൊണ്ട് കൊടുത്തു. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസിലായി. എന്നെ നോക്കി ‘അല്ല’ എന്ന് പറഞ്ഞു. ഞാന്‍ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്നാണ് എന്നോട് ചോദിച്ചത്.

അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു. ആ സിനിമയിൽ തന്നെ എനിക്കൊരു ഷെഡ്യൂൾ ചെയ്യാൻ പറ്റി എന്നത് വലിയ ഭാഗ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60071/any-indian-can-be-proud-of-this-monster-the-post-shared-by-major-ravi-is-getting-attention)