---
title: "'മോഹൻലാലിനെ ആദ്യമായി കാണുന്നത് വലിയൊരു ജാഥയുടെ പുറകിൽ': വെളിപ്പെടുത്തി  ഷാജി കൈലാസ്"
english_title: "Shaji Kailas revealed about meeting Mohanlal for the first time"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60064/shaji-kailas-revealed-about-meeting-mohanlal-for-the-first-time"
published_at: "2022-08-07T10:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef49eeb02ba_mohanlal.jpg"
keywords: []
---

# 'മോഹൻലാലിനെ ആദ്യമായി കാണുന്നത് വലിയൊരു ജാഥയുടെ പുറകിൽ': വെളിപ്പെടുത്തി  ഷാജി കൈലാസ്

> **Lead Summary:** മലയാള സിനിമയിലെ ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ സിനിമാ ചരിത്രത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ ഷാജി കൈലാസിന് സാധിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച മലയാള സിനിമകൾ എല്ലാം തന്നെ ഇന്നും സിനിമാസ്വാദകരുടെ പ്രിയ ചിത്രങ്ങളാണ്.

## Article Content

മലയാള സിനിമയിലെ ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ സിനിമാ ചരിത്രത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ ഷാജി കൈലാസിന് സാധിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച മലയാള സിനിമകൾ എല്ലാം തന്നെ ഇന്നും സിനിമാസ്വാദകരുടെ പ്രിയ ചിത്രങ്ങളാണ്.

ഇരുവരും ഒരേ കോളേജിൽ പഠിച്ചുവെന്നതും പ്രത്യേകതയാണ്. ഇപ്പോഴിതാ കോളേജില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഷാജി കൈലാസ്. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

**

**

**ഷാജി കൈലാസിന്റെ വാക്കുകൾ**

കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്എഫ്ഐക്കാരാണ്. അവിടെ ഭരിക്കുന്നത് എസ്എഫ്ഐ ആണ്. അപ്പോള്‍ റിബലിസം, റെവലൂഷന്‍ എന്നൊക്കെ പറഞ്ഞ് നടക്കുകയാണ്. ഞാന്‍ പഠിച്ച കോളേജിന്റെ ത്രില്ലടിക്കണമെങ്കില്‍ എസ്എഫ്ഐ ആകണമെന്നാതാണ് മറ്റൊരു കാര്യം.

വീടിനടുത്തും ഡിവൈഎഫ്ഐലൊക്കെ ഉണ്ടായിരുന്നു. കോളേജില്‍ ചേരുമ്പോള്‍ അവര്‍ എന്റെ കയ്യില്‍ പ്രത്യകം കത്തൊക്കെ തന്നുവിട്ടു, ഈ സഖാവിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ്. കോളേജില്‍ പിന്നെ പോസ്റ്ററുകളൊക്കെ ഞാന്‍ എഴുതുന്നുണ്ട്. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ടായിരുന്നു. ഭയങ്കര രസത്തില്‍ നടക്കുന്നൊരാള്‍.

**

സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തെ അവിടെ കാണാം. ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ് മോഹൻലാലിനെ ആദ്യമായി സിനിമയില്‍ കാണുന്നത്. വാ കുരുവി വരു കുരുവി എന്ന ചിത്രമായിരുന്നു അത്. ലാല്‍ അന്ന് ഭയങ്കര ബിസിയായിരിക്കുന്ന സമയാണ്. ആ സമയത്ത് 33 സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഷൂട്ടിനാണ് വന്നത്. ഞാന്‍ പെട്ടെന്ന് സീനും കോസ്റ്റ്യൂമും കൊണ്ട് കൊടുത്തു. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസിലായി. എന്നെ നോക്കി ‘അല്ല’ എന്ന് പറഞ്ഞു. ഞാന്‍ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്നാണ് എന്നോട് ചോദിച്ചത്.

അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു. ആ സിനിമയിൽ തന്നെ എനിക്കൊരു ഷെഡ്യൂൾ ചെയ്യാൻ പറ്റി എന്നത് വലിയ ഭാഗ്യമാണ്.

കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളുടെ വേതനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. നടിമാർക്കും നടന്മാർക്കും തുല്യവേദനം ആവശ്യമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലഭാ​ഗങ്ങളിൽ നിന്നും

ഉയർന്ന് വന്നിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ ധ്യാൻ ശ്രീനിവാസൻ(Dhyan Sreenivasan) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താരമൂല്യം അനുസരിച്ചാണ് സിനിമയില്‍ പ്രതിഫലം നല്‍കേണ്ടതെന്നും സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്നും ബിസിനസ് നടക്കുന്നത് തങ്ങളുടെ പേരിലാണെന്നും ധ്യാന്‍ പറഞ്ഞു.

> മഞ്ജുവാര്യരെ പോലെ സിനിമ പുൾ ചെയ്യാൻ സാധിക്കുന്ന സമയത്ത് അവർക്ക് തുല്യവേതനം ആവശ്യപ്പെടാമെന്നും ധ്യാൻ പറഞ്ഞു. "ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്.

അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവർക്ക് സാധിക്കണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്ന അത്ര മാത്രമേയുള്ളു.

> മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം", എന്നാണ് ധ്യാൻ പറഞ്ഞത്. 'സായാഹ്നവാര്‍ത്തകള്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം.

സിനിമാ മേഖലയില്‍ ഉള്ളവർക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ വേതനം അര്‍ഹിക്കുന്നുണ്ടെന്ന് നടി അപര്‍ണ ബാലമുരളി മുൻപ് പറഞ്ഞിരുന്നു. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണമെന്നും അപർണ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60064/shaji-kailas-revealed-about-meeting-mohanlal-for-the-first-time)