ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ സിനിമയിലെ ദേവദൂതർ പാടി എന്ന വീഡിയോ ഗാനമാണ്. ഈ ഗാനത്തിന് പ്രത്യേക രീതിയിൽ ചുവട് വെയ്ക്കുന്ന ചാക്കോച്ചൻ നിരവധി അഭിനന്ദനങ്ങളാണ് ഇതിനകം വാരിക്കൂട്ടിയത്.
ഇതിലെ ഏറ്റവും രസകരമായ കാര്യം ഈ സ്റ്റെപ്പുകൾ ചാക്കോച്ചൻ തന്നെയാണ് സ്പോട്ടിൽ ഉണ്ടാക്കിയത് എന്നാണ്. ഇതിനാൽ തന്നെ യൂട്യൂബിൽ ഒരു കോടിയിലധികം കാഴ്ചക്കാർ ഗാനത്തിന് ആയിക്കഴിഞ്ഞു.

ഇൻസ്റ്റഗ്രാമിലും റിയൽസിലും എല്ലാം ഈ ഗാനമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. എന്തായാലും ചാക്കോച്ചന്റെ കിടിലൻ ഡാൻസ് വൈറലായതോടെ സെലിബ്രിറ്റികൾ അടക്കം ഇത് ഏറ്റെടുത്തിട്ടുണ്ട്.
ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ ചാക്കോച്ചന്റെ നൃത്ത ചൂടുകൾ അനുകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തായാലും ധ്യാൻ കളിച്ച സ്റ്റെപ്പുകൾ ആരാധകർ ഇപ്പോൾ ഏറ്റെടുക്കുകയാണ്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിറയെ പരാതി കിട്ടി; ഇനി പാടരുതെന്ന് ഗായകനോട് എഴുതി വാങ്ങി പൊലീസ്!
ബംഗ്ലാദേശില്‍ ഇന്‍റര്‍നെറ്റ് താരമായ ഗായകനും നടനുമായ ഹീറോ ആലമിനോട് ഇനി പാട്ട് പാടരുതെന്ന് പൊലീസ്. ഹീറോ അലോമിന് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 1.5 ദശലക്ഷം സബ്സ്ക്രൈബേര്‍സും ഉണ്ട്.
ഇദ്ദേഹക്കിന്‍റെ അറേബ്യൻ ഗാനം 17 ദശലക്ഷം വ്യൂ അടുത്തിടെ നേടിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്‌റുൽ ഇസ്ലാമിന്റെയും ക്ലാസിക് ഗാനങ്ങൾ പാടിയതിന് ആലമിനെതിരെ നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞയാഴ്ച പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഗാനങ്ങൾ അവതരിപ്പിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടതായും ആലം എഎഫ്‌പിയോട് പറഞ്ഞു. "ഒരു ഗായകനാകാൻ താന്‍ യോഗ്യനല്ലെന്നും, ഇനി പാടില്ലെന്ന് തന്നോട് ഒരു രേഖ ഒപ്പിട്ടു വാങ്ങി" ആലം പറയുന്നു.
രാവിലെ 6 മണിക്ക് എന്‍റെ വീട്ടില്‍ നിന്നും എന്നെ പൊലീസ് പിടിച്ചുകൊണ്ടുപോയി. എട്ടു മണിക്കൂറോളം എന്നെ കസ്റ്റഡിയില്‍ സൂക്ഷിച്ചു. എന്തുകൊണ്ടാണ് ഞാൻ രബീന്ദ്ര, നസ്‌റുൽ ഗാനങ്ങൾ പാടുന്നത് എന്ന് അവർ എന്നോട് ചോദിച്ചുവെന്നും. ഇനി പാടില്ലെന്ന് എഴുതി വാങ്ങിയെന്നും - ആലം പറയുന്നു. ഇതിനെക്കുറിച്ച് ധാക്ക പൊലീസ് പ്രതികരിച്ചത് എന്നാല്‍ വേറെ രീതിയിലാണ്. അനുവാദം ഇല്ലാത്ത ഗാനങ്ങള്‍ പാടിയതിനും.
മ്യൂസിക്ക് വീഡിയോകളിൽ അനുവാദമില്ലാതെ പൊലീസ് യൂണിഫോം ഉപയോഗിച്ചതിനും അലോം ക്ഷമാപണം നടത്തിയതായി ധാക്കയിലെ ചീഫ് ഡിറ്റക്ടീവ് ഹരുൺ ഉർ റാഷിദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ആലമിനെതിരെ ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചു.
അതിനാല്‍ തന്നെ അദ്ദേഹം തന്‍റെ ഗാനങ്ങളുടെ രീതി പൂർണ്ണമായും മാറ്റി, ഇത് ആവർത്തിക്കില്ലെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി" ഹരുൺ കൂട്ടിച്ചേർത്തു. പേര് മാറ്റാൻ തന്നോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ആലമിന്‍റെ ആരോപണം ധാക്ക പൊലീസ് നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി മാത്രം ആലം പലതും ചെയ്യുന്നത് എന്നാണ് പൊലീസ് എഎഫ്‌പിയോട് പറഞ്ഞത്.
എന്നിരുന്നാലും, ആലത്തിന്‍റെ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് വ്യക്തി അവകാശങ്ങള്‍ക്ക് മുകളിലുള്ള കടന്നുകയറ്റമാണ് എന്നാണ് പലരും പറയുന്നത്. മേലുള്ള നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ആലം. 2018 ലെ ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഇദ്ദേഹത്തിന് 638 വോട്ടുകൾ ലഭിച്ചു.
എനിക്ക് ഞാനൊരു ഹീറോ ആണ്. അതിനാൽ ഞാൻ ഹീറോ ആലം എന്ന പേര് സ്വീകരിച്ചു. എന്ത് വന്നാലും ഞാൻ ഈ പേര് ഉപേക്ഷിക്കില്ല. ഇപ്പോൾ ബംഗ്ലാദേശിൽ സ്വാതന്ത്ര്യത്തോടെ പാടാൻ പോലും കഴിയില്ലെന്നാണ് തോന്നുന്നത്, ആലം പറയുന്നു.
Content Highlight: Dhyan Srinivasan steps up to Devduthar, video goes viral



































