മിനിസ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്ത് എത്തിയ മഞ്ജു ബിഗ് ബോസ് സീസണ്‍ രണ്ടിലും എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസിനെക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിരിക്കുകയാണ് മഞ്ജു.
ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോള്‍ ഒരു പ്രളയം പോലെയാണ് തനിക്ക് തോന്നിയത്. തന്നെ അതില്‍ മുക്കാന്‍ വേണ്ടി കുറേ ആളുകള്‍ കാത്ത് നില്‍ക്കുകയായിരുന്നു. ട്രോളുകള്‍ പിന്നെയും പോട്ടേ, തന്നെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞവരുണ്ട്. എന്റെയൊരു പ്രോഗ്രാമിന്റെ വീഡിയോയുടെ താഴെ വളരെ മോശമായിട്ട് ചീത്ത വിളിച്ച സ്ത്രീകള്‍ വരെയുണ്ട്.
പുരുഷന്മാര്‍ വിളിക്കുന്നത് പോട്ടെ, സ്ത്രീകള്‍ പോലും വളരെ മോശമായി തെറി വിളിച്ചു. ആര്യ, വീണ, ഫുക്രു തുടങ്ങിയ എല്ലാവരുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഏറ്റവും കൂടുതല്‍ പേരും ഫുക്രുവിന്റെ പേര് പറഞ്ഞാണ് വിവാദമുണ്ടാക്കിയത്. എനിക്കൊരു അനിയനാണുള്ളത്.
ചെറുപ്പം മുതല്‍ അവനെ സ്‌നേഹിച്ചത് കൊണ്ട് ആണ്‍കുട്ടികളോട് പ്രത്യേകമായൊരു വാത്സല്യമുണ്ട്. ഇപ്പോള്‍ മകനോടും അങ്ങനെ തന്നെ. ‘ഫുക്രു ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. തുള്ളിക്കളിച്ച് നടക്കുന്ന ഒരു കുട്ടി. അവന്‍ നല്ലൊരു കൊച്ചാണ്. ബിഗ് ബോസിനുള്ളില്‍ വിഷമിച്ചിരിക്കുകയാണെങ്കില്‍ ആശ്വസിപ്പിക്കും.
നല്ല കെയറിങ് ഉള്ള ആളാണ്. എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്. ഡെയിലി വിളിക്കാറൊന്നുമില്ല. എങ്കിലും ഇടയ്ക്ക് വിളിച്ച് സംസാരിക്കുംഞാന്‍ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു.
അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാന്‍ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാന്‍ തോന്നിയാല്‍ ഞാന്‍ വെക്കും. അതെന്റെ സ്‌നേഹമാണ്. പക്ഷേ എന്റെ ചുണ്ടിനെ അവന്റെ ചുണ്ടിലേക്ക് ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ച എഡിറ്റര്‍മാരെ ഒക്കെ സമ്മതിക്കണം. അവര്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നും മഞ്ജു കൂട്ടിച്ചേർത്തു.
വിവാഹിതരായ പുരുഷന്മാരുടെ കാമുകിമാരെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുക, വ്യത്യസ്തമായ ജോലി
നമ്മൾ മുൻപ് കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത നിരവധി ജോലികൾ ലോകത്തുണ്ട്. അത്തരത്തിൽ ഒരു ജോലിയാണ് വാങ് ഷെൻക്സി എന്ന യുവതിയുടേത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങിലാണ് അവരുടെ താമസം. വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് അവരുടെ ജോലി.
ചൈനയിൽ നിരവധി പേർക്ക് ഇത് ഒരു തൊഴിലാണ്. ഇക്കൂട്ടർ "മിസ്ട്രസ് പെർസ്വാഡിങ് ടീച്ചർ" എന്നാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ സംസ്കാരങ്ങളിലും വിവാഹേതര ബന്ധങ്ങൾ തെറ്റായി കാണാറുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തൊഴിലുകളുള്ള ലോകത്തിലെ ഏക രാജ്യമാണ് ചൈന. ഇനി മേൽപ്പറഞ്ഞ തൊഴിൽ കൂടാതെ "മിസ്ട്രസ് കില്ലർ" എന്ന് പറഞ്ഞ മറ്റൊരു ജോലിയുമുണ്ട്.
ഇത് ഒരു തരം ഡിറ്റക്റ്റീവ് പണിയാണ്. ഭർത്താക്കന്മാരുടെ അവിഹിത ബന്ധങ്ങൾ കണ്ടെത്താനും, അത് പൊളിച്ചുകൊടുക്കാനും ഭാര്യമാരെ സഹായിക്കുന്നവരാണ് ഈ ഡിറ്റക്റ്റീവുകൾ. എന്നാൽ മിസ്ട്രസ് പെർസ്വാഡിങ് ടീച്ചർമാർ അവിഹിത ബന്ധങ്ങൾ അവസാനിപ്പിക്കാൻ കാമുകിമാരെ കൗൺസിലിംഗ് ചെയ്യുകയും, ഭർത്താക്കന്മാരെ കുടുംബങ്ങളുമായി ചേർത്ത് വയ്ക്കുകയും ചെയ്യുന്നു.
നയതന്ത്ര രീതികളാണ് അവരുടെ ആശ്രയം. ഒരു വർഷത്തിനുള്ളിൽ ഇതുപോലെ 800 -ലധികം സ്ത്രീകളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഷെൻക്സി അവകാശപ്പെടുന്നു. ഇത്തരമൊരു ജോലി തിരഞ്ഞെടുക്കാൻ ഷെൻസിയ്ക്ക് വ്യക്തമായ ഒരു കാരണമുണ്ട്. അവളുടെ അച്ഛന് ഒരു വിവാഹേതര ബന്ധം ഉണ്ടായിരുന്നു. പിന്നീടുള്ള ജീവിതത്തിൽ, വിവാഹശേഷം, സ്വന്തം ഭർത്താവിന്റെ വിശ്വാസവഞ്ചനയും അവൾക്ക് നേരിടേണ്ടിവന്നു.
സ്വന്തം മാതാപിതാക്കളെ പ്രീതിപ്പെടുത്താൻ മാത്രമായിരുന്നു അയാൾ അവളെ വിവാഹം ചെയ്തത്. അയാൾക്ക് ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഷെൻസിയുമായുള്ള വിവാഹ ശേഷവും അയാൾ മുൻകാമുകിയുമായി ബന്ധം തുടർന്നു. അവൾ വിവാഹമോചനത്തിന് അപേക്ഷ നൽകി. അങ്ങനെയാണ് അവൾ ഈ ജോലി ഏറ്റെടുക്കാൻ തീരുമാനിക്കുന്നതും.
മിസ്ട്രസ് കില്ലർ കാമുകിമാരെ ബന്ധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കും, ചിലപ്പോൾ ആളുകളുടെ മുന്നിലിട്ട് അടിക്കുകയും, അപമാനിക്കുകയും ചെയ്യും. എന്നാൽ ടീച്ചർമാർ കൂടുതൽ സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിച്ച് ഈ സ്ത്രീകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. പണം മാത്രമല്ല കാര്യം. ആളുകളെ സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങാൻ സഹായിക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തിയും പ്രധാനമാണ് എന്ന് ഷെൻസി പറയുന്നു.
If I feel like umming, I will; Manju Patros