---
title: "ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാൻ പറ്റില്ല; രമ ദേവി പറയുന്നു "
english_title: "I will not play a glamorous role; Rama Devi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59624/i-will-not-play-a-glamorous-role-rama-devi"
published_at: "2022-08-05T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecb6fd6bdcd_RAMA_DEVI.jpg"
keywords: []
---

# ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാൻ പറ്റില്ല; രമ ദേവി പറയുന്നു 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രമ ദേവി . നടി സമ്മാനിച്ച കഥാപാത്രങ്ങൾ ഓരോന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് . ഇപ്പോഴിതാ രാമ ദേവിയുടെ അഭിമുഖമാണ് വൈറലാകുന്നത് . വർഷങ്ങൾക്ക് മുൻപേ അഭിനയ രംഗത്തേത്തിയ നടി തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

## Article Content

പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രമ ദേവി . നടി സമ്മാനിച്ച കഥാപാത്രങ്ങൾ ഓരോന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് . ഇപ്പോഴിതാ രാമ ദേവിയുടെ അഭിമുഖമാണ് വൈറലാകുന്നത് . വർഷങ്ങൾക്ക് മുൻപേ അഭിനയ രംഗത്തേത്തിയ നടി തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗ്ലാമറസ് വേഷം താൻ ചെയ്യില്ലെന്നും അതിന് ഒരു കാരണമുണ്ടെന്നും അവർ തുറന്ന് പറഞ്ഞത്. തന്നെ തേടി എത്തുന്ന കഥാപാത്രങ്ങൾ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താൻ നോക്കാറില്ലെന്നാണ് രമ പറയുന്നത്.

**

അതേ സമയം ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ അതിനോട് താൻ നോ എന്നേ പറയുകയുള്ളു എന്നും അവർ പറഞ്ഞു. ഗ്ലാമറസ് റോളുകൾ ചെയ്താൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ ഒന്നുമില്ല. പക്ഷേ താനത് ചെയ്യില്ല എന്നത് തന്റെ ഒരു കാഴ്ച്ചപാടാണ്.

പിന്നെ തന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോൾ ചെയ്യാൻ പറ്റുന്നത് അല്ല. താനൊരു ആവറേജ് ആണെന്നും രമ പറഞ്ഞു. ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാൻ പറ്റില്ല. തന്റെ ഒരു ശരീര പ്രകൃതത്തിന് ചേരുന്ന റോളുകൾ ചെയ്യാനാണ് തനിക്കിഷ്ടം. അങ്ങനെയേ താൻ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ തനിക്ക് ഇഷ്ടമല്ല.

അങ്ങനൊരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും രമ പറയുന്നു. പിജി വിശ്വംഭരൻ സാറിന്റെ പടമാണ്. അതിൽ നല്ലൊരു വേഷത്തിലേക്കാണ് തന്നെ വിളിച്ചത്. അതിൽ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‌

അപ്പോൾ തന്നെ തനിക്ക് അത് വേണ്ടെന്നും ചെയ്യാൻ പറ്റില്ലെന്നുമാണ് മറുപടി പറഞ്ഞത്. നല്ലൊരു ആർട്ടിസ്റ്റല്ലേ നിങ്ങൾ. ഈ റോൾ ചെയ്താൽ അത് നിങ്ങൾക്കൊരു ബ്രേക്ക് ആവുമെന്നും സാർ പറഞ്ഞിരുന്നു. അതിന് മുൻപ് സാറിന്റെ ആഗ്‌നേയം എന്നൊരു സിനിമയിൽ താൻ അഭിനയിച്ചിരുന്നു.

അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാർ തന്നെ വിളിച്ചെങ്കിലും താൻ താൽപര്യം പ്രകടിപ്പിച്ചില്ല. തന്റെ ഭർത്താവും നിർബന്ധിച്ചിരുന്നു. പക്ഷേ താൻ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തതെന്നും രമ ദേവി കൂട്ടിച്ചേർത്തു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ദൃശ്യം സിനിമയെക്കുറിച്ച് എസ്. സി പിള്ള പറഞ്ഞ വാക്കുകളാണ്.  മോഹൻലാൽ അഭിനയിപ്പിച്ച് നൂറ് കോടി ലഭിക്കുന്നതിലും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണെന്ന് നിർമ്മാതാവ് എസ്. സി പിള്ള. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം  സംസാരിച്ചത്.**

ശ്രീനിവാസനെ തനിക്കിഷ്ടമാണ് അതുകൊണ്ട് തന്നെ ശ്രീനിവാസനെ മാറ്റി മറ്റൊരാളെ ഹിറോയാക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു. അദ്ദേഹമാണ് അഭിനയിക്കുന്നകതെങ്കിൽ തനിക്ക് ആവറേജ് കളക്ഷൻ കിട്ടിയാൽ മതി.

കഥ കേട്ടപ്പോൾ തന്നെ ശ്രീനിവാസനെ നായകനായി നിശ്ചയിക്കുകയും ചെയ്തു. മീനയ്ക്ക് പകരം മീര വാസുദേവിനെയാണ് നായികയായി അന്ന് നിശ്ചയിച്ചിരുന്നത്.**

എന്നാൽ അവസാന നിമിഷം താനും മാനേജരുമായി ആ സിനിമയുടെ പേരിൽ വഴക്കാകുകയും സിനിമ തന്റെ അടുത്ത് പോകുകയുമായിരുന്നു. പിന്നീട് ആ സിനിമ ചെയ്തത് അൻ്റിണി പെരുമ്പാവൂരാണ് . അതിന്റെ പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59624/i-will-not-play-a-glamorous-role-rama-devi)