നന്ദനക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി

നന്ദനക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി
2022-08-04T13:17:00 | By Susmitha Surendran

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി (Suresh Gopi). അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്.

അടുത്തിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് 'ഇന്‍സുലിന്‍ പമ്പ്' എന്ന ഉപകരണം വാങ്ങി നൽകാമെന്ന് സുരേഷ് ​ഗോപി പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു.



ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വെച്ച് സുരേഷ് ​ഗോപി ഉപകരണം കൈമാറി.

ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു.


കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും.

ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാം. ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്‍റെ പേര്.

നിത്യ മേനൻ പല കാര്യങ്ങളും അറിയാതെയാണ് സംസാരിക്കുന്നത്; സന്തോഷ് വർക്കി


നടി നിത്യ മേനനെതിരെ(Nithya Menen) ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറയുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിനോടായിരുന്നു ഇയാളുടെ പ്രതികരണം. സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞതിനെതിരെ നിത്യ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.


വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.

സന്തോഷ് വർക്കിയുടെ വാക്കുകൾ

നിത്യ മേനോൻ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്. അവര് പറഞ്ഞല്ലോ 30 നമ്പറെന്ന്, അതെങ്ങനെ അത്രയും സിം ഒരാൾക്ക് കിട്ടും. ഞാൻ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവർ ഫോൺ എടുത്തിട്ടില്ല. ഡിസ്റ്റർബൻസ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ചതിന് ശേഷം ഞാനവരെ വിളിച്ചിട്ടില്ല. അവരുടെ അച്ഛൻ നല്ലൊരു മനുഷ്യനാണ്. പുള്ളിക്കാരി കാരണം എന്റെ കോൺടാക്ടിൽ ഉള്ള ഫ്രൺഷിപ്പ് വരെ നഷ്ടപ്പെട്ടു.


ഇവരോടുള്ള സ്നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നത്. ഞാനവരെ വേറെ എന്തെങ്കിലും ചെയ്തോ. എന്റെ അച്ഛനോട് വളരെ മോശമായി അവർ സംസാരിച്ചിട്ടുണ്ട്. എനിക്ക് എന്ത് സൈക്കോ പ്രശ്നമാണ് ഉള്ളത്. എനിക്കെതിരെ പരാതി നൽകി എഫ്ഐആർ ഇട്ടതാണ്.

എന്നിട്ടവർ പിൻവലിച്ചതാണ്. അതില്ലെന്ന് അവർ പറയുന്നതാണ്. മറ്റുള്ളവർ പറയുന്നത് കേട്ടിട്ടാണ് അവർ ഈ പറയുന്നത് മുഴുവൻ. ഇനിമേലിൽ വിളിക്കരുതെന്ന് ഒരുതവണ ഫോൺ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവർക്കുള്ളൂ. ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടത്. താല്പര്യം ഇല്ലെങ്കിൽ ഇല്ലാന്ന് പറഞ്ഞൂടെ. ഒരു ഫ്രണ്ടായിട്ടോ ബ്രദറായിട്ടോ അവർക്കെന്നെ കാണാമായിരുന്നില്ലേ.എത്രയോ പേർ മോശമായി അവരെ കാണുന്നു. ആ കണ്ണ് കൊണ്ട് ഞാനിതുവരെ കണ്ടിട്ടില്ല. അഞ്ച് ആറ് വർഷം ഞാൻ പുറകെ നടന്നില്ലേ. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവൾ എന്നെ അർഹിക്കുന്നില്ല.



Content Highlight: Suresh Gopi keeps his promise to Nandan; Radhika handed over the insulin pump

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup