---
title: "നിത്യ മേനൻ പല കാര്യങ്ങളും അറിയാതെയാണ് സംസാരിക്കുന്നത്;  സന്തോഷ് വർക്കി"
english_title: "Nitya Menon speaks without knowing many things; Santosh Varki"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59417/nitya-menon-speaks-without-knowing-many-things-santosh-varki"
published_at: "2022-08-04T12:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb738a3f0a8_nithya_menon.jpg"
keywords: []
---

# നിത്യ മേനൻ പല കാര്യങ്ങളും അറിയാതെയാണ് സംസാരിക്കുന്നത്;  സന്തോഷ് വർക്കി

> **Lead Summary:** നടി നിത്യ മേനനെതിരെ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറയുന്നു.

## Article Content

നടി നിത്യ മേനനെതിരെ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറയുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിനോടായിരുന്നു ഇയാളുടെ പ്രതികരണം. സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞതിനെതിരെ നിത്യ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

**

വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.

സന്തോഷ് വർക്കിയുടെ വാക്കുകൾ **

നിത്യ മേനോൻ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്. അവര് പറഞ്ഞല്ലോ 30 നമ്പറെന്ന്, അതെങ്ങനെ അത്രയും സിം ഒരാൾക്ക് കിട്ടും. ഞാൻ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവർ ഫോൺ എടുത്തിട്ടില്ല. ഡിസ്റ്റർബൻസ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ചതിന് ശേഷം ഞാനവരെ വിളിച്ചിട്ടില്ല. അവരുടെ അച്ഛൻ നല്ലൊരു മനുഷ്യനാണ്. പുള്ളിക്കാരി കാരണം എന്റെ കോൺടാക്ടിൽ ഉള്ള ഫ്രൺഷിപ്പ് വരെ നഷ്ടപ്പെട്ടു.

**

ഇവരോടുള്ള സ്നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നത്. ഞാനവരെ വേറെ എന്തെങ്കിലും ചെയ്തോ. എന്റെ അച്ഛനോട് വളരെ മോശമായി അവർ സംസാരിച്ചിട്ടുണ്ട്. എനിക്ക് എന്ത് സൈക്കോ പ്രശ്നമാണ് ഉള്ളത്. എനിക്കെതിരെ പരാതി നൽകി എഫ്ഐആർ ഇട്ടതാണ്.

എന്നിട്ടവർ പിൻവലിച്ചതാണ്. അതില്ലെന്ന് അവർ പറയുന്നതാണ്. മറ്റുള്ളവർ പറയുന്നത് കേട്ടിട്ടാണ് അവർ ഈ പറയുന്നത് മുഴുവൻ. ഇനിമേലിൽ വിളിക്കരുതെന്ന് ഒരുതവണ ഫോൺ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവർക്കുള്ളൂ. ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടത്. താല്പര്യം ഇല്ലെങ്കിൽ ഇല്ലാന്ന് പറഞ്ഞൂടെ. ഒരു ഫ്രണ്ടായിട്ടോ ബ്രദറായിട്ടോ അവർക്കെന്നെ കാണാമായിരുന്നില്ലേ.

എത്രയോ പേർ മോശമായി അവരെ കാണുന്നു. ആ കണ്ണ് കൊണ്ട് ഞാനിതുവരെ കണ്ടിട്ടില്ല. അഞ്ച് ആറ് വർഷം ഞാൻ പുറകെ നടന്നില്ലേ. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവൾ എന്നെ അർഹിക്കുന്നില്ല.

കേക്കിനൊപ്പമായൊരു ചുംബനവും! അമൃത സുരേഷിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ വൈറൽ**

**
**

അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയാകുന്നത് . താരങ്ങൾ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ വേഗത്തിലാണ് ശ്രദ്ധനേടാറുള്ളത് .  ഗോപി സുന്ദര്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. 

കറുപ്പ് ടീഷര്‍ട്ടണിഞ്ഞ് ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന അമൃതയുടെ ഫോട്ടോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയാണ് അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.**

**

**

ഒന്നിച്ചുള്ള പാട്ടും യാത്രകളിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ഇരുവരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അമൃതയുടേയും ഗോപി സുന്ദറിന്റെയും മുന്‍പത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങളും, ഗോപി സുന്ദറിന്റെ ലിവിങ് റ്റുഗദര്‍ ജീവിതവുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു.

സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളോടൊന്നും പ്രതികരിക്കാറില്ലെന്നും, വീടിന്റെ ഗേറ്റിന് വെളിയില്‍ എന്ത് നടന്നാലും അതൊന്നും ബാധിക്കാറില്ലെന്നുമായിരുന്നു ഗോപി സുന്ദര്‍ മുന്‍പ് പറഞ്ഞത്.

ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തി മുന്നേറുകയാണ് ഞങ്ങളെന്നും ഇവര്‍ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ പാട്ട് കൂടെയുണ്ട്, സംഗീത കുടുംബത്തിലേക്ക് തിരിച്ച് കയറിയത് പോലെയായാണ് തോന്നുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ട്. മകളോടും ഈ ബന്ധത്തെക്കുറിച്ച് തുടക്കം മുതലേ പറഞ്ഞിരുന്നു.

അമ്മ സന്തോഷമായിരിക്കാനാണ് അവളും ആഗ്രഹിച്ചതെന്നും അമൃത പറഞ്ഞിരുന്നു. തനിക്കൊപ്പമെത്തിയതിന് ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാള്‍ ഗോപി സുന്ദര്‍ ആഘോഷമാക്കിയിരുന്നു. പിറന്നാളാഘോഷത്തിന്റെ വീഡിയോ അമൃത ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കുവെച്ചിരുന്നു.

വലിയൊരു സര്‍പ്രൈസിന്റെ സമാധാനപരമായ തുടക്കംമെന്ന ക്യാപ്ഷനോടെയായാണ് അമൃത വീഡിയോ പങ്കുവെച്ചത്. ഐലവ് യൂ എന്ന് പറഞ്ഞ് ഗോപി സുന്ദറിനേയും അഭിരാമിയേയും സുഹൃത്തായ ഇര്‍ഷയേയും അമൃത ടാഗ് ചെയ്തിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ബര്‍ത്ത് ഡേ വിഷസും സ്‌നേഹവും അറിയിച്ചെത്തിയത്. താരങ്ങളുള്‍പ്പടെയുള്ളവര്‍ വീഡിയോ ലൊക്ക് ചെയ്തിരുന്നു.

മെഴുകുതിരികള്‍ വെച്ച് അലങ്കരിച്ച ടേബിളായിരുന്നു കേക്ക്. സാരിയായിരുന്നു അമൃതയുടെ വേഷം. അമൃത കേക്ക് മുറിച്ചപ്പോള്‍ ഗോപി സുന്ദറായിരുന്നു ആദ്യം വായില്‍ വെച്ച് കൊടുത്തത്. അഭിരാമിയും കൂട്ടുകാരിയും പിന്നീട് കേക്ക് കൊടുത്തിരുന്നു. ഒടുവിലായി അമൃതയെ ചേര്‍ത്തുനിര്‍ത്തി ചുണ്ടിലൊരു ചുംബനം കൊടുക്കുന്ന ഗോപി സുന്ദറിനേയും വീഡിയോയില്‍ കാണാം. 

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59417/nitya-menon-speaks-without-knowing-many-things-santosh-varki)