---
title: "'എന്റെ 25 വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായാണ്' - സന്തോഷം പങ്കുവെച്ച് ചാക്കോച്ചൻ "
english_title: "'This is the first time in my 25-year career' - Chakochan shares his joy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59302/this-is-the-first-time-in-my-25-year-career-chakochan-shares-his-joy"
published_at: "2022-08-03T22:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eaab757e991_kunchacko_boban.jpg"
keywords: []
---

# 'എന്റെ 25 വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായാണ്' - സന്തോഷം പങ്കുവെച്ച് ചാക്കോച്ചൻ 

> **Lead Summary:** **ക**രിയറിലെ വലിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. 75-ാമത് ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ നായകനായ അറിയിപ്പ്.

## Article Content

**ക**രിയറിലെ വലിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. 75-ാമത് ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ നായകനായ അറിയിപ്പ്.

75 വര്‍ഷം പിന്നിട്ട ലൊകാര്‍ണോ ചലച്ചിത്രമേളയുടെ പ്രധാന മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന വിശേഷണവും അറിയിപ്പിന് സ്വന്തം.

***

> "നിങ്ങള്‍ ദേവദൂതരോടുള്ള സ്നേഹം ചൊരിയുമ്പോള്‍, ഞാനിവിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ 75-ാമത് ലൊകാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആണുള്ളത്, എന്റെ അറിയിപ്പ് എന്ന സിനിമ നാളെ ഇവിടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും."*

> * " 25 വര്‍ഷത്തെ സിനിമാജീവിതത്തിനിടെ എവിടെയെങ്കിലും ഒരു ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാന്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ലൊകാര്‍ണോയില്‍ നിന്ന് ആരംഭിക്കാം, അതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്. നമ്മുടെ മലയാളഭാഷ ഇവിടെ അല്‍പ്പം ശബ്ദമുണ്ടാക്കട്ടെ. എനിക്ക് ആശംസകള്‍ നേരൂ സുഹൃത്തുക്കളേ, നമുക്കിത് കൂടുതല്‍ മികച്ചതാക്കാം," *ചാക്കോച്ചന്‍ കുറിച്ചു.

'മൈക്ക് കയ്യിലുണ്ടല്ലോ അപ്പോൾ മൈക്കിൾ ജാക്‌സൺ ആയിരിക്കും' - വൈറലായി കുഞ്ഞു മിടുക്കിയുടെ മറുപടി**

**സോ**ഷ്യൽ മീഡിയ കാഴ്ചകളുടെ ഒരു കലവറയാണ്. രസകരവും കൗതുകവും നിറഞ്ഞ നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്.

പക്ഷികളുടെയും മൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഞൊടിയിടയിൽ നമുക്കിടയിലേക്ക് എത്താറുണ്ട്.

അങ്ങനെയൊരു കുട്ടികുറുമ്പിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിൽ കാണുന്ന പെൺക്കുട്ടിയുടെ മറുപടിയാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്.

**[വീഡീയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക](https://www.instagram.com/p/CgKVCx_gAaJ/?utm_source=ig_embed&utm_campaign=embed_video_watch_again)**

മൈക്കും കയ്യിലേന്തി പാട്ടുപാടുന്നതുപോലെ നിൽക്കുന്ന ഒരു ഡോളിനെ കാണിച്ചിട്ട് ഇത് ആരാണെന്നാണറിയാമോ എന്ന് ഒരാൾ ഒരു പെൺകുട്ടിയോട് ചോദിക്കുകയാണ്. ഉടനെ തന്നെ മറുപടിയും എത്തി.

മൈക്കിൾ ജാക്സൺ എന്ന്. അതെന്താ മൈക്കിൾ ജാക്സൺ എന്നുറപ്പ് എന്ന് ചോദിച്ചപ്പോൾ മൈക്ക് കയ്യിലുണ്ടല്ലോ അപ്പോൾ മൈക്കിൾ ജാക്‌സൺ ആയിരിക്കും എന്നാണ് കുട്ടിയുടെ മറുപടി.

അതിന് ഈ ഡോൾ പെണ്ണല്ലേ എന്ന് വീണ്ടും ചോദിക്കുമ്പോൾ എങ്കിൽ മൈക്കിൾ ചേച്ചി എന്ന് വിളിക്കാം എന്ന കുട്ടി രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചിരിക്കുകയാണ്. ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ കുട്ടികൾ കുഴക്കാറുണ്ട്.

**
**

**

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59302/this-is-the-first-time-in-my-25-year-career-chakochan-shares-his-joy)