മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. നിത്യയെ വിവാഹമാലോചിച്ചിരുന്നെന്നും എന്നാൽ നടിയുടെ വീട്ടുകാർ തനിക്കെതിരെ കേസ് കൊടുത്തെന്നുമുള്ള സന്തോഷ് വർക്കിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിത്യ മേനോൻ.
ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ നടന്ന സംഭവങ്ങളെപ്പറ്റി നിത്യ പറഞ്ഞത്. അഞ്ചാറ് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണിത്, കുറെ നാൾ അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നുവെന്നും നിത്യ മേനോൻ പറഞ്ഞു.

അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയെന്നും നിത്യ പറഞ്ഞു. ഫോൺ നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ അയാൾ ഫോൺ ചെയ്തിട്ടുണ്ടെന്നും അവരോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു.
സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പൊലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നു എന്നാൽ അത് താൻ ചെയ്തില്ലെന്നും നിത്യ പറഞ്ഞു. അയാളുടെ ഇരുപതു മുപ്പതു നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, അയാൾക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേർത്തു.

‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും മുൻപ് പല അഭിമുഖങ്ങളിലും സന്തോഷ് വ്യക്തമാക്കിയിരുന്നു.
വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് പല അഭിമുഖങ്ങളിലും പറഞ്ഞത്. ഇതിനെതിരെയാണ് നിത്യ ഇപ്പോൾ പ്രതികരിച്ചത്.
തലയിൽ കത്തി കയറിയ നിലയിൽ ചീങ്കണ്ണി, ഒടുവിൽ ദയാവധം ചെയ്തു
തൊട്ടടുത്ത് ഒരു ചീങ്കണ്ണി നീന്തുന്നത് കണ്ടാൽ എന്ത് ചെയ്യും? ഉറപ്പായും പേടിച്ച് പോകും അല്ലേ? എന്നാൽ, നിങ്ങളുടെ അടുത്ത് നീന്തുന്ന ചീങ്കണ്ണിയുടെ തലയിൽ ഒരു കത്തി കയറിയ അവസ്ഥയാണ് എങ്കിൽ എന്ത് ചെയ്യും? അത് വളരെ വിചിത്രവും വേദനാജനകവുമായ കാഴ്ച തന്നെയാണ് അല്ലേ? തലയിൽ തറച്ച നിലയിലുള്ള വലിയ കത്തിയുമായി കുളത്തിൽ നീന്തുന്ന ചീങ്കണ്ണിയെ കണ്ടെത്തിയതിനെ തുടർന്ന് ഫ്‌ളോറിഡ നിവാസികൾ പരിഭ്രാന്തരായ സംഭവമാണ് ഉണ്ടായിരിക്കുന്നത്.
ഈ അവസ്ഥയിലുള്ള ചീങ്കണ്ണിയുടെ ചിത്രങ്ങൾ വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നുണ്ട് എന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‍ലൈഫ് കൺസർവേഷൻ കമ്മീഷൻ അറിയിച്ചു.
ഒർലാൻഡോയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഫ്ലോറിഡ നഗരമായ ഡെൽറ്റോണയിലെ ഒരു കുളത്തിലാണ് തലയിൽ കത്തി കയറിയ നിലയിൽ ചീങ്കണ്ണി നീന്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ തങ്ങളുടെ ഓഫീസർമാരെ വാരാന്ത്യത്തിൽ സ്ഥലത്തേക്ക് അയക്കുകയും തലയിൽ കത്തിയുമായി നിൽക്കുന്ന ചീങ്കണ്ണിയെ പിടികൂടുകയും ചെയ്തു.
അപ്പോഴും അതിന്റെ തലയിൽ ആഴത്തിൽ കത്തിയിറങ്ങിയത് അതുപോലെ തന്നെ ഉണ്ടായിരുന്നു. സുഖമാവാത്ത വണ്ണം തീവ്രമായ മുറിവായിരുന്നു ചീങ്കണ്ണിയുടെ തലയിൽ കത്തി കയറിയതിനെ തുടർന്ന് ഉണ്ടായത്. അതിനാൽ തന്നെ ഇതിനെ പിന്നീട് ദയാവധം ചെയ്തു.
ആരാണ് ഈ ചീങ്കണ്ണിയോട് ഇത് ചെയ്തത് എന്നത് ഇതുവരെ ആയിട്ടും കണ്ടെത്തിയിട്ടില്ല. സ്റ്റേറ്റിലാകെ 1.3 മില്ല്യൺ ചീങ്കണ്ണികളുണ്ട്. എന്നാൽ, ജനസംഖ്യ കൂടുന്നതും ആളുകൾ കുളത്തിനും തടാകങ്ങൾക്കും അരികിൽ വീടെടുക്കുന്നതും എല്ലാം കാരണം മുതലകളും/ചീങ്കണ്ണികളും മനുഷ്യരും തമ്മിലുള്ള സംഘട്ടനം വർധിച്ച് വരികയാണ് എന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ പറയുന്നു.
Content Highlight: 'He even called my family and friends and harassed me; Nitya Menon




































