കോളജ് പഠനകാലത്ത് താനൊരു എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് മാറി പാര്‍ട്ടിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനുണ്ടായ സാഹചര്യമുണ്ടായെന്നും വെളിപ്പെടുത്തി നടന്‍ സുരേഷ് ഗോപി.
ഓണ്‍ലുക്കേഴ്‌സ് മീഡിയയുമായുള്ള അഭിമുഖത്തില്‍ മീശ നീട്ടിവളര്‍ത്തിയ തന്റെ ചിത്രത്തെ സിംഹവാലന്‍ കുരങ്ങുമായി താരതമ്യം ചെയ്തുള്ള പോസ്റ്റിന് താന്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സുരേഷ് ഗോപി ഇക്കാര്യവും വെളിപ്പെടുത്തിയത്.

സൈലന്റ് വാലി ദേശീയ ഉദ്യാനമാകുന്നതിന് മുന്‍പ് നടന്ന കോളജിലെ പ്രതിഷേധങ്ങളെ താനാണ് നയിച്ചിരുന്നതെന്നും, ഈ സമയത്താണ് എസ്എഫ്‌ഐ വിട്ടതെന്നും നടന്‍ പറഞ്ഞു. ‘സൈലന്റ് വാലി എന്ന ഹൈഡാം പ്രോജക്ട് വരുന്നതിനെതിരെ സമരം ചെയ്ത കൊല്ലം ഫാത്തിമാ കോളജില്‍ സുവോളജി ഡിപ്പാര്‍ട്‌മെന്റിലെ എസ്എഫ്‌ഐക്കാരുണ്ട്. ഇതിന്റെ ലീഡറായിരുന്നു ഞാന്‍.
അന്നത്തെ എന്റെ സുഹൃത്തായ ഫൈസി എന്ന നക്‌സലൈറ്റ് പ്രവര്‍ത്തകനാണ് ഇതിന്റെ ആവശ്യമെന്തെന്ന് ഞങ്ങളെ പഠിപ്പിക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ തന്നു. അന്ന് ഞാന്‍ ഒരു നോട്ടീസ് ബോര്‍ഡ് ഉണ്ടാക്കി സുവോളജി ഡിപ്പാര്‍ട്‌മെന്റില്‍ വെച്ചു, സുവോളജി ഡിപ്പാര്‍ട്‌മെന്റിന്റെ സെക്രട്ടറിയായി.

എസ്എഫ്‌ഐ ആയിരുന്ന ഞാന്‍ അതില്‍ നിന്ന് മാറി സ്വതന്ത്രനായി നിന്ന് പാര്‍ട്ടിക്ക് എതിരെ ജയിച്ചു. പാര്‍ട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തി സമരത്തിനെ നയിച്ചു. സിംഹവാലനെ സംരക്ഷിക്കുന്നതിനായി, സൈലന്റ് വാലിയ്ക്ക് വേണ്ടി സ്വന്തം കൈപ്പടയില്‍ ഇന്ദിരാ ഗാന്ധിയ്ക്ക് കത്തെഴുതി മറുപടി വാങ്ങിച്ച ആളാണ് ഞാന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാം സ്റ്റേജിലാണ് ക്യാൻസറാണെന്ന് കണ്ട് പിടിക്കുന്നത്; സുധീർ
സ്ഥിരം വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സുധീർ. സിഐഡി മൂസയിലൂടെ വില്ലനായെത്തിയ സുധീർ, വിനയൻ സംവിധാനം ചെയ്ത ‘ഡ്രാക്കുള’ എന്ന സിനിമയിലൂടെ നായകനായി ബിഗ് സ്‌ക്രീനിൽ നിറയുകയും ചെയ്തിരുന്നു.
എന്നാൽ തന്റെ ജീവിതത്തിൽ വില്ലനായെത്തിയ രോഗത്തെക്കുറിച്ചും പീന്നിടുണ്ടായ ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സുധീറിപ്പോൽ. ആരോഗ്യകാര്യത്തിൽ കൃത്യമായ രീതി പിന്തുടർന്ന തനിക്ക് പെട്ടന്ന് ഒരു ദിവസമാണ് ക്യാൻസറാണെന്ന് അറിയുന്നത്.

അതും കോളൻ ക്യാൻസർ. എന്നെപ്പോലെ ഒരാൾക്ക് ഇത് പിടിപെട്ടാൽ മറ്റാർക്കും ഇതും വരാം. കാരണം ആഹാരം കഴിക്കുന്നതിലും വ്യായാമം ചെയ്യുന്ന കാര്യത്തിലും കൃത്യമായ ഒരു രീതി പിന്തുടരുന്ന ആളായിരുന്നു താൻ.
ആ എനിക്ക് കോളൻ ക്യാൻസർ ആണെന്ന് കേട്ടപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു’, സുധീർ പറഞ്ഞു.’പിന്നീടാണ് അതിനോട് പൊരുത്തപ്പെട്ട് അതിൽ നിന്ന് മുക്തി നേടാൻ ശ്രമിച്ചത്. അസുഖം സ്ഥിരീകരിക്കുന്നതിന് കുറച്ച് നാൾ മുമ്പ് ചെറിയ രീതിയിൽ ബ്ലീഡിംഗ് ഒക്കെ വരുമായിരുന്നു.
പക്ഷെ ആ സമയം അതൊന്നും വലിയ കാര്യമാക്കിയിരുന്നുല്ല. പിന്നീട് ഒരിക്കൽ മൂന്നാർ പോയപ്പോൾ അവിടെവെച്ച് വലിയ തോതിൽ ബ്ലീഡിംഗ് ഉണ്ടായി. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. ആശുപത്രിയിൽ എത്തി പരിശോധനകൾ എല്ലാം ചെയ്തപ്പോഴാണ് ക്യാൻസർ ആണെന്ന് സ്ഥീരികരിച്ചത്.

ഡോക്ടർമാർക്ക് ആദ്യം ഇക്കാര്യം തന്നോട് പറയാൻ ബുദ്ധിമുട്ടായിരുന്നു. താൻ ആ സമയം അങ്ങോട്ടാണ് ചോദിച്ചത് ക്യാൻസർ ആണോ എന്ന്. പരിശോധിച്ചപ്പോഴേക്കും അസുഖത്തിൻ്റെ മൂന്നാം സ്റ്റേജിലെത്തിയിരുന്നു. ആദ്യം മനസ്സ് ശൂന്യമായിരുന്നു. കാരണം, ആരുമില്ല ഇനി മുന്നോട്ടുള്ള യാത്ര എങ്ങനെ എന്ന കാര്യം ചിന്തിച്ചപ്പോൾ.
ആശുപത്രിയിൽ അഡ്മിറ്റായി മുന്നോട്ടുള്ള കാര്യത്തെക്കുറിച്ച് ആലോചിച്ച് ഇരുന്നപ്പോൾ ഒരു ലേഡി വന്നു പറഞ്ഞു. സുരേഷ് ഗോപി വിളിച്ചിരുന്നു. സുധീറിന് ആവശ്യമായ എല്ലാ ചികിത്സകളും വേണ്ട രീതിയിൽ ചെയ്യണം.
ഒരു കുറവും വരുത്തരുതെന്ന്, എന്ത് സഹായം വേണമെങ്കിലും വിളിക്കണം എന്നും പറഞ്ഞു.നടൻ സുരേഷ് ഗോപി തന്നെയാണോ എന്ന് താൻ വീണ്ടും ചോദിച്ചിരുന്നു.
സുരേഷ് ചേട്ടൻ വിളിച്ച് പറഞ്ഞു എന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു തനിക്കെന്നും സുധീർ വ്യക്തമാക്കി. അദ്ദേഹം മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: He was an SFI during his college days; Suresh Gopi




































