---
title: "കുട്ടികളുണ്ടാകാത്ത ബന്ധുവിന് ഭാര്യയുടെ അണ്ഡം നല്‍കി; ഒടുവില്‍ വെളിപ്പെടുത്തി  സുധീര്‍  "
english_title: "Actor Sudhir's words are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/58565/actor-sudhirs-words-are-now-going-viral"
published_at: "2022-07-31T19:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e69085a3d46_sudheer.jpg"
keywords: []
---

# കുട്ടികളുണ്ടാകാത്ത ബന്ധുവിന് ഭാര്യയുടെ അണ്ഡം നല്‍കി; ഒടുവില്‍ വെളിപ്പെടുത്തി  സുധീര്‍  

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുധീര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരമാണ് സുധീര്‍. നേരത്തെ തന്റെ ഭാര്യ പ്രിയയെക്കുറിച്ച് സുധീര്‍ പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. കുട്ടികളില്ലാത്ത ബന്ധുക്കള്‍ക്കായി തന്റെ ഭാര്യയുടെ എഗ്ഗ് നല്‍കിയതിനെക്കുറിച്ചായിരുന്നു താരം തുറന്ന് പറഞ്ഞത്.

## Article Content

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുധീര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരമാണ് സുധീര്‍. നേരത്തെ തന്റെ ഭാര്യ പ്രിയയെക്കുറിച്ച് സുധീര്‍ പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. കുട്ടികളില്ലാത്ത ബന്ധുക്കള്‍ക്കായി തന്റെ ഭാര്യയുടെ എഗ്ഗ് നല്‍കിയതിനെക്കുറിച്ചായിരുന്നു താരം തുറന്ന് പറഞ്ഞത്.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലില്‍ നടത്തിയ താരദമ്പതികളുടെ സംസ്ഥാന സമ്മേളനം പരിപാടിയില്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഒരിക്കല്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് പ്രിയയും സുധീറും. 

''ഒരു അകന്ന ബന്ധുവാണ്. ചികിത്സയുടെ ഭാഗമായി വന്നതായിരുന്നു എറണാകുളത്ത്. ഒരു ദിവസം ഞങ്ങളുടെ വീട്ടില്‍ താമസിക്കാനായി വന്നതായിരുന്നു. അവര്‍ക്ക് ഗര്‍ഭം ധരിക്കാനാകില്ലായിരുന്നു. ഭര്‍ത്താവിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എവിഎഫ് ട്രീറ്റ്‌മെന്റിനായിരുന്നു വന്നത്. ആരെങ്കിലും ഡൊണേറ്റ് ചെയ്യാനുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊരു കുട്ടിയെ കിട്ടുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒരാളെ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ എന്ന് പറഞ്ഞപ്പോള്‍ ഇദ്ദേഹമാണ് പറഞ്ഞത് പ്രിയ സഹായിക്കുമെന്ന്'' പ്രിയ പറയുന്നു. 

''എനിക്കും കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ റെഡിയായിരുന്നു. ആശുപത്രിയില്‍ പോയി. കുറേ ഇഞ്ചക്ഷനൊക്കെയുണ്ടായിരുന്നു. എഗ്ഗ് വലുതാകണമെങ്കില്‍ ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ ഒക്കെ എടുക്കണം. പതിനഞ്ച് ഇഞ്ചക്ഷനുണ്ടായിരുന്നു.

അങ്ങനെ എന്റെ എഗ്ഗ് എടുക്കുകയായിരുന്നു. രണ്ട് മാസത്തോളം അവര്‍ ഞങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു. ഒരാള്‍ക്കൊരു കുട്ടിയെ കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്നു കരുതി. കുട്ടിയായാല്‍ കാണണമെന്ന് തോന്നുകയാണെങ്കില്‍ കാണാമല്ലോ എന്ന് പറഞ്ഞപ്പോള്‍ ഓ അതിനെന്താ നമുക്ക് ഒരു കുടുംബം പോലെ കഴിയാമല്ലോ എന്നായിരുന്നു പറഞ്ഞത്'' എന്നും പ്രിയ പറയുന്നു. 

''പക്ഷെ ഒരു മൂന്ന് മാസം ആയപ്പോള്‍ ഞങ്ങളെ കാണാന്‍ വരരുതെന്ന് പറഞ്ഞു. അവരുടെ ബന്ധുക്കളൊക്കെ കരുതിയിരിക്കുന്നത് അവരുടെ തന്നെ കുട്ടിയാണെന്നാണ്. ഞങ്ങള്‍ പോവുകയാണെന്നും പറഞ്ഞു. ഫോണ്‍ ഒക്കെ കട്ട് ചെയ്തു. എന്നെന്നേക്കുമായി ബന്ധം ഉപേക്ഷിച്ചു പോയി'' എന്നും പ്രിയ കൂട്ടിച്ചേര്‍ക്കുന്നു. ഇതിവിടെ പറയണം എന്നു കരുതിയിരുന്നതല്ല.

ചോദിച്ചപ്പോള്‍ പറഞ്ഞു പോയതാണെന്നാണ് സുധീര്‍ പറയുന്നത്. ആ ഇഞ്ചക്ഷനൊക്കെ എടുത്തത് കാരണം ഞാന്‍ തടിവച്ചു. ഉറക്കം നഷ്ടമായി. കുറേക്കാലം ബെഡില്‍ തന്നെയായിരുന്നു. ഇപ്പോഴും പാര്‍ശ്വഫലങ്ങളുണ്ട്. ഇന്നും ആശുപത്രിയില്‍ പോയതാണ്. വര്‍ക്കൗട്ടൊക്കെ ചെയ്ത് പഴയത് പോലെയാണെന്നും പ്രിയ പറയുന്നു. ആ കുട്ടിയ്ക്ക് ഇപ്പോള്‍ 12 വയസ് കാണും. കുട്ടിയുടെ ഓരോ വളര്‍ച്ചയും ചിലര്‍ ഫോട്ടോയെടുത്ത് അയച്ച് തരുന്നുണ്ട്. അങ്ങനെ മൊബൈലിലൂടെ ഞങ്ങള്‍ കാണുന്നുണ്ടെന്നും സുധീര്‍ പറഞ്ഞു. 

സിനിമയില്‍ വില്ലന്‍ ആണെങ്കിലും റിയല്‍ ലൈഫില്‍ ഹീറോയാണ് സുധീര്‍ എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അന്ന് അവര്‍ ഞാനത് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് നിങ്ങള്‍ ഹീറോയാണെന്ന് പറഞ്ഞതാണ് ഇതുപോലെ. പക്ഷെ അതിലൊന്നും കാര്യമില്ലെന്നായിരുന്നു സുധീറിന്റെ മറുപടി.

ഞങ്ങള്‍ സന്തോഷത്തിന് വേണ്ടി ചെയ്തതാണ്. ഈ സംഭവം പറയണമെന്ന് കരുതിയിരുന്നതല്ല. അവരുടെ ഐഡന്റിറ്റി പുറത്തു വിടില്ല. കഴിഞ്ഞൊരു അഭിമുഖത്തില്‍ പറഞ്ഞുപോയി. പിന്നെ അതിന്റെ ചുവടുപിടിച്ചങ്ങ് പറഞ്ഞതാണ്. ഒരിക്കലും അവര്‍ എവിടെയാണെന്ന് പറയില്ല. കുട്ടിയെ കാണാന്‍ പോവുകയില്ലെന്നും ദമ്പതികള്‍ പറയുന്നുണ്ട്. . 

### Related Links & Sources
- [Original Story Source](https://moviemax.in/news/58565/actor-sudhirs-words-are-now-going-viral)