---
title: "മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തി ഞാന്‍ തിരിച്ച് വന്നതാണ്; വിശ്വാസത്തെ കുറിച്ച് താരങ്ങൾ "
english_title: "I came back from the brink of conversion; actress open their minds about faith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58386/i-came-back-from-the-brink-of-conversion-actress-open-their-minds-about-faith"
published_at: "2022-07-30T20:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e548362c70d_ranjini.jpg"
keywords: []
---

# മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തി ഞാന്‍ തിരിച്ച് വന്നതാണ്; വിശ്വാസത്തെ കുറിച്ച് താരങ്ങൾ 

> **Lead Summary:** നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും. ലോക്ഡൗണിലാണ് ഇരുവരുടെയും സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ രണ്ടാളും ഇതുപോലെ തന്നെയായിരുന്നുവെന്ന് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പറയുന്നു. ഇത് മാത്രമല്ല വിശ്വാസ ജീവിതത്തെ കുറിച്ചും അഭിമുഖത്തിനിടെ രണ്ടാളും തുറന്ന് സംസാരിച്ചിരുന്നു.

## Article Content

നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും. ലോക്ഡൗണിലാണ് ഇരുവരുടെയും സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ രണ്ടാളും ഇതുപോലെ തന്നെയായിരുന്നുവെന്ന് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പറയുന്നു. ഇത് മാത്രമല്ല വിശ്വാസ ജീവിതത്തെ കുറിച്ചും അഭിമുഖത്തിനിടെ രണ്ടാളും തുറന്ന് സംസാരിച്ചിരുന്നു.

ഇടയ്ക്ക് മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തിയതിന് ശേഷം തിരിച്ച് വന്നതാണെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. മതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണെന്ന് ഗായിക രഞ്ജിനി ജോസും പറയുന്നു. 

'അച്ഛന്‍ ക്രിസ്ത്യാനിയും അമ്മ ബ്രാഹ്മിണും ആയത് കൊണ്ട് വീട്ടില്‍ മതപരമായ കാര്യങ്ങളൊന്നും അടിച്ചേല്‍പ്പിക്കാറില്ല. എന്റെ അമ്മ മതം മാറിയിട്ടില്ല. വളരെ സെക്യുലറായിട്ടാണ് എന്നെ വളര്‍ത്തിയത്. ഞാന്‍ ആത്മീയതയില്‍ വിശ്വസിക്കുന്നുണ്ട്. ഒരു ശക്തിയില്‍ മാത്രമെന്ന്' രഞ്ജിനി ജോസ് പറയുന്നു.

മതത്തെ കുറിച്ച് പറയുന്നത് ചെറുപ്പത്തിലെ എനിക്കിഷ്ടമല്ലായിരുന്നു. ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ സംഭവിച്ചപ്പോള്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. അങ്ങനെ മെഡിറ്റേഷന്‍ ചെയ്യാന്‍ തുടങ്ങി. പതിയെ എന്നില്‍ മാറ്റം വന്ന് തുടങ്ങിയതായിട്ടും താരം സൂചിപ്പിച്ചു.

മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തി ഞാന്‍ തിരിച്ച് വന്നിട്ടുണ്ടെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. 'ബോണ്‍ എഗെയ്ന്‍ ആവാനായിരുന്നു താത്പര്യം. കുറേ വായിച്ചു. പഠിച്ചു. ചെറുപ്പത്തില്‍ അമ്പലത്തില്‍ പോവുമായിരുന്നു. പ്രാര്‍ഥിച്ചാല്‍ സത്യമാവും എന്നൊരു അനുഭവമുണ്ടായി. അതോടെ പേടിച്ച് നിര്‍ത്തിയതാണ്. പിന്നീട് 2014 ല്‍ ജാന്മണി കാരണം ഞാന്‍ വീണ്ടും ആത്മീയതയിലേക്ക് തിരിഞ്ഞു. മെഡിറ്റേഷന്‍ ചെയ്യാനിഷ്ടമാണെന്നും' രഞ്ജിനി പറയുന്നു.

ജീവിതത്തില്‍ എല്ലാത്തിനും ബാലന്‍സ് വേണം. എന്തിനോടെങ്കിലും അമിതമായി ഇഷ്ടം കൂടിയാല്‍ പ്രശ്‌നമാണ്. ആത്മീയതയിലും ഈ പ്രശ്‌നമുണ്ട്. അതുകൊണ്ട് നിയന്ത്രിക്കണം. സൗഹൃദത്തിലും ആ ബാലന്‍സ് വേണം. പരസ്പരം അംഗീകരിക്കാനുള്ള മനസ് വേണം. ഉള്ളിലെ കുശുമ്പും കുന്നായ്മയും സൗഹൃദത്തില്‍ പൊട്ടിച്ചെറിഞ്ഞാല്‍ പിന്നെ നമുക്ക് എന്ത് കുന്തവും ചെയ്യാം. അതല്ലേ രസം. അവിടെ അതിരുകളില്ല, തീര്‍പ്പുകളില്ല, അലങ്കാരങ്ങളില്ല, പ്രത്യേകകളോ സവിശേഷതകളോ ഇല്ല..

### Related Links & Sources
- [Original Story Source](https://moviemax.in/news/58386/i-came-back-from-the-brink-of-conversion-actress-open-their-minds-about-faith)