---
title: "എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് ധ്രുവം ചെയ്യുന്നത്;  സുരേഷ് ഗോപി"
english_title: "Suresh Gopi opens up about director Joshi."
publisher: "moviemax.in"
canonical_url: "https://moviemax.in/news/57759/suresh-gopi-opens-up-about-director-joshi"
published_at: "2022-07-28T10:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2188224794_SURESH_GOPI.jpg"
keywords: []
---

# എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് ധ്രുവം ചെയ്യുന്നത്;  സുരേഷ് ഗോപി

> **Lead Summary:** സംവിധായകന്‍ ജോഷിയെക്കുറിച്ച് മനസ്സുതുറന്ന് സുരേഷ് ഗോപി. പുതിയ ചിത്രമായ പാപ്പന്റെ ട്രെയിലര്‍ ലോഞ്ച് വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍. തന്റെ കരിയറിന്റെ ആദ്യകാലങ്ങളില്‍ കണ്ടിരുന്ന ശാഠ്യക്കാരനായ സംവിധായകനല്ല ഇന്നത്തെ സംവിധായകന്‍ ജോഷിയെന്നും സുരേഷ് ഗോപി പറഞ്ഞു.

## Article Content

സംവിധായകന്‍ ജോഷിയെക്കുറിച്ച് മനസ്സുതുറന്ന് സുരേഷ് ഗോപി. പുതിയ ചിത്രമായ പാപ്പന്റെ ട്രെയിലര്‍ ലോഞ്ച് വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍. തന്റെ കരിയറിന്റെ ആദ്യകാലങ്ങളില്‍ കണ്ടിരുന്ന ശാഠ്യക്കാരനായ സംവിധായകനല്ല ഇന്നത്തെ സംവിധായകന്‍ ജോഷിയെന്നും സുരേഷ് ഗോപി പറഞ്ഞു.

**സുരേഷ് ഗോപിയുടെ വാക്കുകള്‍: **

സിനിമയിലെയും ജീവിതത്തിലെയും വളര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ പ്രഥമസ്ഥാനത്ത് പ്രതിപാദിക്കപ്പെടേണ്ട നാമമാണ് ജോഷി. ജോഷിയേട്ടന്‍ കൊല്ലത്ത് എസ്എന്‍ കോളജില്‍ പഠിക്കുന്ന സമയത്ത്, ജോഷിയേട്ടന്റെ ചേട്ടന്റെ സുഹൃത്താണ് എന്റെ അച്ഛന്‍.

ജോഷിയേട്ടന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ എന്റെ അച്ഛനായിരുന്നു. സിനിമയില്‍ എത്തിയപ്പോള്‍ എന്റെ ഗാര്‍ഡിയന്‍ എന്നു പറയുന്ന സ്ഥാനം അലങ്കരിക്കാന്‍ സര്‍വഥാ യോഗ്യന്‍ ജോഷിയേട്ടനാണ്. രാജാവിന്റെ മകനില്‍ ക്ലൈമാക്‌സിനു തൊട്ടു മുമ്പുള്ള എന്റെ സീന്‍സ് എല്ലാം ഷൂട്ട് ചെയ്ത് ജോഷിയേട്ടനാണ്. അന്ന് ജയനന്‍ വിന്‍സന്റും ഒപ്പമുണ്ടായിരുന്നു.

1992ല്‍ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ ധ്രുവം എന്ന ചിത്രത്തില്‍ ജോസ് നരിമാന്‍ എന്ന കഥാപാത്രത്തെ എന്നെക്കൊണ്ട് അവതരിപ്പിച്ചത് ജോഷിയാണ്. ആ അവതരണം കണ്ടിട്ടാണ് ഏകലവ്യന്‍ എന്ന സിനിമ ഷാജി കൈലാസും രണ്‍ജി പണിക്കരും എന്നെ വച്ചു ചെയ്യാന്‍ തീരുമാനിക്കുന്നത്.

എന്റെ കരിയറിലെ പല ഘട്ടങ്ങളിലും ശക്തമായി നിലയുറപ്പിക്കാന്‍ ഒരു തലതൊട്ടപ്പനായി എന്റെ തൊട്ടു മുകളില്‍ അനുഗ്രഹം ഓതിക്കൊണ്ട് അദ്ദേഹം നിന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57759/suresh-gopi-opens-up-about-director-joshi)