---
title: "പാട്ടു പാടിയതിന്റെ പേരില്‍ അമ്മയുടെ കയ്യില്‍ നിന്ന് തല്ല് കിട്ടി; നഞ്ചിയമ്മ"
english_title: "He was beaten by his mother for singing; Nanchiamma says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57682/he-was-beaten-by-his-mother-for-singing-nanchiamma-says"
published_at: "2022-07-27T19:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e147fd719d6_nanjiamma.jpg"
keywords: []
---

# പാട്ടു പാടിയതിന്റെ പേരില്‍ അമ്മയുടെ കയ്യില്‍ നിന്ന് തല്ല് കിട്ടി; നഞ്ചിയമ്മ

> **Lead Summary:** മലയാള സിനിമയ്ക്ക് ഒരു പാട്ടുകാരിയെ കൂടി കിട്ടിയിരിക്കുകയാണ്. ആദ്യ പാട്ടിലൂടെ തന്നെ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡും നഞ്ചിയമ്മയ്ക്ക് ലഭിച്ചു. അയ്യപ്പനും കോശി എന്ന സിനിമയില്‍ കലക്കാത്ത എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് നഞ്ചിയമ്മയുടെ വരവ്. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നെഞ്ചിയമ്മ.

## Article Content

മലയാള സിനിമയ്ക്ക് ഒരു പാട്ടുകാരിയെ കൂടി കിട്ടിയിരിക്കുകയാണ്. ആദ്യ പാട്ടിലൂടെ തന്നെ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡും നഞ്ചിയമ്മയ്ക്ക് ലഭിച്ചു. അയ്യപ്പനും കോശി എന്ന സിനിമയില്‍ കലക്കാത്ത എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് നഞ്ചിയമ്മയുടെ വരവ്. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നെഞ്ചിയമ്മ.

അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് കാണാന്‍ സച്ചിസാര്‍ ഇല്ലല്ലോ എന്ന വിഷമം ഉണ്ട് നഞ്ചിയമ്മയ്ക്ക്. തങ്ങളുടെ പാട്ട് മാത്രമേ അറിയൂ എന്നും, പാട്ടുപാടിയത്തിന്റെ പേരില്‍ അമ്മയില്‍ നിന്ന് തല്ലി കിട്ടിയിട്ടുണ്ടെന്ന് നഞ്ചിയമ്മ പറയുന്നു.

അച്ഛനെ അമ്മേ എന്നാണ് വിളിക്കാറുള്ളത് അമ്മയെ അഗ്ഗെ എന്നും. അവര്‍ രണ്ടുപേരും പണിക്കു പോകുമ്പോള്‍ മുത്തശ്ശിയായിരുന്നു തന്നെ നോക്കിയിരുന്നത് , ആ സമയത്ത് മുത്തശ്ശി ഒരുപാട് പാട്ടുകള്‍ പാടി തന്നിട്ടുണ്ട്. എപ്പോഴും പാട്ടുമായി നടക്കുന്നതിനാല്‍ അമ്മയുടെ കയ്യില്‍ നിന്ന് തല്ല് കിട്ടി. ബന്ധുക്കള്‍ വഴിയാണ് നെഞ്ചിയമ്മയ്ക്ക് നഞ്ചപ്പന്റെ വിവാഹ ആലോചന വന്നത്.

പതിനഞ്ചാമത്തെ വയസ്സിലായിരുന്നു ആ വിവാഹ. ആടിനെ മേക്കിലും ഒപ്പം കൃഷിപ്പണിയുമായിരുന്നു നഞ്ചപ്പന്റെ പണി. വിവാഹശേഷം ആടുമേയ്ക്കാനായി നഞ്ചിയമ്മ പോകുമായിരുന്നു അങ്ങനെ വീണ്ടും പാടി തുടങ്ങി. അദ്ദേഹത്തിന്റെ കയ്യില്‍ വാദ്യോപകരണങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെ പുതിയ പാട്ടുകളൊക്കെ ഞങ്ങള്‍ ഉണ്ടാക്കി.

ഊരിലെ ഒരു പരിപാടിയില്‍ പാട്ടു പാടിയപ്പോള്‍ നഞ്ചപ്പന്റെ അമ്മ തന്നെ അഭിനന്ദിച്ചിരുന്നു , എന്റെ മരുമകള്‍ നന്നായി പാടുന്നുണ്ടെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞപ്പോള്‍ ആശ്വാസമായി. പിന്നീട് പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള കലാ സംഘത്തില്‍ ചേര്‍ന്നു ഇതുവഴി ഒരുപാട് അവസരം ലഭിച്ചു. രണ്ട് മക്കളുണ്ട് നെഞ്ചിയമ്മയ്ക്ക് സാംകുമാറും ശാലിനിയും . വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തിനു ശേഷമാണ് മക്കള്‍ ഉണ്ടായത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/57682/he-was-beaten-by-his-mother-for-singing-nanchiamma-says)