അത് ഭയങ്കര ഷോക്കായിരുന്നു, മനസ്സ് തുറന്ന്‍ ലക്ഷ്മി പ്രിയ

അത് ഭയങ്കര ഷോക്കായിരുന്നു, മനസ്സ് തുറന്ന്‍ ലക്ഷ്മി പ്രിയ
2022-07-27T11:30:00 | By Susmitha Surendran

ബിഗ് ബോസ് സീസൺ 4 അവസാനിച്ചിട്ട് ആഴ്ചകൾ ആയെങ്കിലും അതിൽ പങ്കെടുത്ത മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സീസണിൻ്റെ പ്രത്യേകതയായിരുന്നു ശക്തയായ സ്ത്രീകളുടെ സാന്നിധ്യം. സ്ത്രീ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി പ്രിയ. 

ഷോയുടെ തുടക്കം മുതൽ തന്നെ ലക്ഷ്മി ഗെയിമുകളിൽ സജീവമായിരുന്നു. മറ്റ് പല മത്സരാർത്ഥികളും ആദ്യം തന്നെ ലക്ഷ്മിക്കെതിരെ തിരിഞ്ഞിരുന്നു. മറ്റ് പല മത്സരാർത്ഥികൾക്കും ഇതേ പരാതി ലക്ഷ്‍മി പ്രിയക്ക് നേരെ ഉയർത്തി. ഹൗസിനുള്ളിൽ വെച്ച് സ്ത്രീ മത്സരാർത്ഥികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹരാസ്മെന്റും ഒറ്റപെടലുകളും ഏറ്റുവാങ്ങിയ വ്യക്തി താനെണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. 



ഹൗസിനുള്ളിൽ റോബിനുമായുള്ള കോമ്പോയെ പറ്റി അവതാരകൻ ചോദിച്ചു. 'ബിഗ് ബോസ് ഹൗസിലെ ആദ്യ ആഴ്ചകളിൽ റോബിനുമായി നല്ല തല്ലുണ്ടാക്കിയ ആളാണ് ഞാൻ. ഇഷ്ടപ്പെടാത്ത കാര്യം റോബിൻ എന്നല്ല എന്റെ അച്ഛൻ വന്ന് പറഞ്ഞാലും ഞാൻ കോട്ടോണ്ടിരിക്കുന്ന ആളല്ല. അപ്പോൾ തന്നെ അതിനക്കുറിച്ച് പറയുകയും ചെയ്യും. ആദ്യത്തെ ആഴ്ചയിൽ എന്നോട് അന്നഴുകിയത് അപ്പൻ എന്ന പഴഞ്ചൊല്ല് പറഞ്ഞതിന് റോബിനോട് നല്ല രീതിയിൽ വഴക്കിട്ടിട്ടുണ്ട്', ലക്ഷ്മി പ്രിയ പറയുന്നു.

'പക്ഷെ പിന്നീട് അങ്ങോട്ട് ഞങ്ങൾ തമ്മിലുള്ള അടുപ്പം വല്ലാതെ കൂടി. സ്ത്രീകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹരാസ്മെൻ്റും ഒറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയ വ്യക്തി ഞാനാണ്. മത്സരാർത്ഥികൾ 20 പേരുണ്ടെങ്കിലും മറ്റുള്ളവർ ചേർന്ന് ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടായി. ആദ്യത്തെ ആഴ്ചകളിൽ വീട്ടിൽ പോകണം എന്ന് പറഞ്ഞ് നടന്ന ഞാനാണ് അവിടെ 100 ദിവസം നിന്നിട്ട് ഇറങ്ങിയത്', ലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു.



'ഞാൻ ഹൗസിനുള്ളിൽ ഒറ്റക്ക് ഇരുന്നാൽ എൻ്റെയടുത്ത് വന്ന് ഇരുന്ന് ആശ്വസിപ്പിക്കുകയും എന്നെ മോട്ടിവേറ്റ് ചെയ്ത് വീണ്ടും മത്സരിക്കാനുള്ള ഊർജവും തന്നിരുന്നത് റോബിൻ മാത്രമാണ്. ഞാൻ ഒരു ഗെയിം പ്ലാനുമില്ലാതെയാണ് ഹൗസിലേക്ക് വന്നതെന്ന് മനസ്സിലാക്കിയിട്ടുള്ള ആൾ റോബിനാണ്.

ജെയിൽ ടാസ്ക്കിനിടെ റോബിൻ എനിക്ക് വേണ്ടി തോറ്റ് തന്നിരുന്നു', ലക്ഷ്മി വ്യക്തമാക്കി. 'ടാസ്ക്കുകളിൽ ഒന്നും കൂടുതൽ മികവ് കാണിക്കാൻ കഴിയുന്ന ആളല്ല ഞാൻ. ഒരു ടാസ്ക്കിൽ നന്നായി ചെയ്യാത്തത് കൊണ്ട് ജെയിൽ നോമിനേഷനിൽ വന്നു. റോബിനുമുണ്ടായിരുന്നു. ജെയിൽ നോമിനേഷൻ ടാസ്ക്കിൽ നമ്മൾക്ക് തോൽക്കാം, എന്നിട്ട് ഒരുമിച്ച് ജയിലിൽ പോകാം. ജയിലിൽ ഒരുപാട് നേരം കുറേയധികം കാര്യങ്ങൾ സംസാരിക്കാല്ലോ എന്ന് പറഞ്ഞു', ലക്ഷ്മി പറയുന്നു.



'ടാസ്ക്കിൻ്റെ സമയം ആയപ്പോൾ റോബിൻ വാക്ക് പാലിച്ചു, മത്സരത്തിനിടയിൽ ഞാൻ പറഞ്ഞ കാര്യം ഓർത്തതുമില്ല. ടാസ്ക്കിൽ ഞാനും ബ്ലെസ്ലിയും ഒരേ പോയിൻ്റ് നേടി ജയിച്ചു. റോബിൻ മാത്രം ജയിലിൽ പോയി. അതിന് ശേഷം റോബിൻ എന്നോട് വന്ന് എനിക്ക് മനസാക്ഷി ഉണ്ടോ ചേച്ചി എന്ന് ചോദിച്ച് കരഞ്ഞു. എനിക്ക് അത് ഭയങ്കര ഷോക്ക് ആയിരുന്നു', ലക്ഷ്മി വ്യക്തമാക്കി.

'അതൊന്നും എനിക്ക് അറിയില്ല. ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ ഓരോ മത്സരാർത്ഥികൾക്കും അവരുടേതായ ഗെയിം പ്ലാൻ ഉണ്ടാകും. അതിനെ ഞാൻ ബഹുമാനിക്കുന്നു. അങ്ങനെ അല്ലാതെ വരുന്നവർ മണ്ടന്മാരാണ് എന്നെപ്പോലെ. അതുകൊണ്ടായിരിക്കാം എനിക്ക് ആ വീട്ടിൽ ഒരുപാട് കരയേണ്ടി വന്നത്', ലക്ഷ്മി പറഞ്ഞു.

Content Highlight: It was a terrible shock, Lakshmi Priya opened her mind

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup