---
title: "ലക്ഷ്മിയുടെ വിയോഗത്തിന്റെ വേദന എന്റെ പട്ടടയിലെ ചാരത്തിന് പോലുമുണ്ടാകും; വിതുമ്പി സുരേഷ് ഗോപി"
english_title: "Suresh gopi's words about his children attract attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57437/suresh-gopis-words-about-his-children-attract-attention"
published_at: "2022-07-26T17:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfd386bca37_suresh_gopi.jpg"
keywords: []
---

# ലക്ഷ്മിയുടെ വിയോഗത്തിന്റെ വേദന എന്റെ പട്ടടയിലെ ചാരത്തിന് പോലുമുണ്ടാകും; വിതുമ്പി സുരേഷ് ഗോപി

> **Lead Summary:** അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയ ലക്ഷ്മിയെന്ന മകളെക്കുറിച്ച് ഇടയ്ക്കിടെ വികാരഭരിതനായി സംസാരിക്കാറുണ്ട് നടന്‍ സുരേഷ് ഗോപി. 1992 ജൂണ്‍ 6നായിരുന്നു ലക്ഷ്മിയുടെ വിയോഗം. പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടിക്കിടെ ഒരു അഭിമുഖത്തിനിടയിലായിരുന്നു സുരേഷ് ഗോപി വികാരഭരിതനായത്.

## Article Content

അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയ ലക്ഷ്മിയെന്ന മകളെക്കുറിച്ച് ഇടയ്ക്കിടെ വികാരഭരിതനായി സംസാരിക്കാറുണ്ട് നടന്‍ സുരേഷ് ഗോപി. 1992 ജൂണ്‍ 6നായിരുന്നു ലക്ഷ്മിയുടെ വിയോഗം. പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടിക്കിടെ ഒരു അഭിമുഖത്തിനിടയിലായിരുന്നു സുരേഷ് ഗോപി വികാരഭരിതനായത്.

എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും.

അഭിമുഖത്തിനായെത്തിയ പെണ്‍കുട്ടിയുടെ പേര് ലക്ഷ്മിയാണെന്നറിഞ്ഞപ്പോഴായിരുന്നു സുരേഷ് ഗോപി വികാരഭരിതനായത്. എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി.

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. നൈല ഉഷ നായികയായി എത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും അഭിനിയിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57437/suresh-gopis-words-about-his-children-attract-attention)