വിവാഹം നടക്കാൻ പോകുന്നില്ല; തുറന്ന് പറഞ്ഞ് നിത്യാ മേനോൻ

വിവാഹം നടക്കാൻ പോകുന്നില്ല; തുറന്ന് പറഞ്ഞ് നിത്യാ മേനോൻ
2022-07-26T12:42:00 | By Susmitha Surendran

ബാലതാരമായി അഭിനയം ആരംഭിച്ച് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയതാണ്  നിത്യാ മേനോൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിത്യയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു.

പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്ന റിപോർട്ടുകളാണ് നിത്യയെ കുറിച്ച് വന്നിരുന്നത്. രണ്ട് അഭിനേതാക്കൾക്കും സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നുവെന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്തു എന്നുമായിരുന്നു റിപ്പോർട്ടുകൾ വന്നത്. 



വിവാഹ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. നിത്യയുടെ വിവാഹ വാർത്ത വലിയ ചർച്ചയായതോടെ നടി തന്നെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തയിലെ സത്യം വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ്. വിവാഹ പ്ലാനുകളൊന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വെറുതെ സത്യാവസ്ഥ തിരക്കാതെ എഴുതിപ്പിടിപ്പിച്ചവയാണെന്നും നിത്യാ മേനോൻ സോഷ്യൽമീഡിയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

'വിവാഹം കഴിക്കുന്നില്ല. വാർത്തയിൽ പറയുന്നപോലൊരു വ്യക്തിയും ഇല്ല. ഞാൻ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാൻ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആ വാർത്തയിൽ സത്യമില്ല.' 



'വിവാഹ പദ്ധതികളൊന്നുമില്ല. വരനും ചിത്രത്തിലില്ല. വിവാഹം സംഭവിക്കാൻ പോകുന്നില്ല. ബോറടിച്ച ഒരാൾ എഴുതിയ വാർത്തമാത്രമാണത്. ഒരു നിർമിത ലേഖനം. ഞാൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ പോകുകയാണ്.' 'സുഖം പ്രാപിക്കാൻ എനിക്ക് ആ സമയം ആവശ്യമാണ്.

ഒരു യന്ത്രമനുഷ്യനെപ്പോലെ തുടർച്ചയായി അല്ലെങ്കിൽ യാന്ത്രികമായി പ്രവർത്തിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല.' 'എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു വർഷമായിരുന്നു. ഞാൻ അക്ഷരാർത്ഥത്തിൽ എല്ലാ ദിവസവും ജോലി ചെയ്തു. ഒപ്പം ലോക്ക്ഡൗൺ സംഭവിച്ചു.'



'ലോക്ക്ഡൗൺ കാരണം എല്ലാ വർക്കുകളും കുമിഞ്ഞുകൂടിയിരുന്നു. എന്റെ അഞ്ചോ ആറോ പ്രോജക്റ്റുകൾ കൂടി റിലീസ് ചെയ്യാനുണ്ട്. അതിനാൽ അതാണ് എനിക്കിപ്പോൾ നല്ല വാർത്ത.' 'ഞാൻ കഠിനാധ്വാനം ചെയ്യുന്നതിനാൽ എനിക്ക് ഒരു ഇടവേള ആവശ്യമാണ്. എന്റെ കണങ്കാൽ സുഖം പ്രാപിച്ച് വരികയാണ്.

ഞാൻ കാലിൽ എഴുന്നേൽക്കാൻ തുടങ്ങിയിരിക്കുന്നു.' 'അൽപ്പം യാത്ര ചെയ്യാമെന്ന തീരുമാനത്തിലാണ്. പിന്നെ തിരിച്ച് വന്ന് അഭിനയിക്കാം. എന്റെ വിവാഹ പരിപാടികൾ ക്രമീകരിക്കാൻ എനിക്ക് ഇനി കോളുകൾ ആവശ്യമില്ല. കാരണം അത് നടക്കാൻ പോകുന്നില്ല' നിത്യാ മേനോൻ പറഞ്ഞു. 


Content Highlight: The marriage is not going to happen; Nitya Menon said openly

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup