---
title: "സിനിമക്ക് വേണ്ടി പതിമൂന്നാം വയസ്സിൽ തടി കൂടാൻ ഇഞ്ചക്ഷൻ എടുത്തു; വെളിപ്പെടുത്തി  ഷീലാമ്മ "
english_title: "Took injections to gain weight at age 13 for the film; Sheelamma revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56960/took-injections-to-gain-weight-at-age-13-for-the-film-sheelamma-revealed"
published_at: "2022-07-24T12:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcf1ff7f687_SHEELA.jpg"
keywords: []
---

# സിനിമക്ക് വേണ്ടി പതിമൂന്നാം വയസ്സിൽ തടി കൂടാൻ ഇഞ്ചക്ഷൻ എടുത്തു; വെളിപ്പെടുത്തി  ഷീലാമ്മ 

> **Lead Summary:** പതിമൂന്നാം വയസ്സിൽ അഭിനയ ലോകത്ത് വന്ന് തൻ്റേതായ ഒരിടം നേടിയെടുത്ത മലയാളികളുടെ പ്രിയ താരമാണ് നടി ഷീല. തൊണ്ണൂറുകളിൽ സിനിമയിൽ എത്തിയ നടി പിന്നീട് മലയാള സിനിമയുടെ സ്വന്തം ഷീലാമ്മയായി മാറുകയായിരുന്നു. 

## Article Content

പതിമൂന്നാം വയസ്സിൽ അഭിനയ ലോകത്ത് വന്ന് തൻ്റേതായ ഒരിടം നേടിയെടുത്ത മലയാളികളുടെ പ്രിയ താരമാണ് നടി ഷീല. തൊണ്ണൂറുകളിൽ സിനിമയിൽ എത്തിയ നടി പിന്നീട് മലയാള സിനിമയുടെ സ്വന്തം ഷീലാമ്മയായി മാറുകയായിരുന്നു. 

കഴിഞ്ഞ ദിവസം അമൃത ടിവിയിലെ സ്വാസിക അവതാരികയായി എത്തുന്ന റെഡ് കാർപ്പെറ്റ് എന്ന പരിപാടിയൽ അതിഥിയായി എത്തിയിരുന്നു. അന്നത്തെ സിനിമയിലെ നായികമാർക്ക് തടി വേണം, അതിനായി ഇഞ്ചക്ഷൻ വരെ എടുത്തിട്ടുണ്ട്. തടി വെക്കാൻ വേണ്ടി എന്തൊക്കെ ചെയ്തു എന്നതിനെക്കുറിച്ചും ഷീലാമ്മ പറഞ്ഞു. 

സിനിമയിൽ എത്തുമ്പോൾ ഞാൻ മെലിഞ്ഞ് നല്ല പൊക്കവും ഉണ്ട്. അന്നത്തെ കാലത്ത് നായികമാർക്ക് നല്ല വണ്ണം വേണമെന്ന് പറഞ്ഞ് എനിക്ക് ഒരു ഇഞ്ചെക്ഷൻ എടുത്തിരുന്നു. അതുപോലെ തന്നെ ആഹാരം കഴിക്കുന്നതിലും മാറ്റങ്ങൾ വരുത്തി. രാവിലെ പഴങ്ങഞ്ഞിയും മുട്ടയുടെ മഞ്ഞ നെയ്യിൽ ചേർത്തുമാണ് തന്നിരുന്നത്. അതിൻ്റെ മണം കേൾക്കുമ്പോഴെ ശർദ്ദിക്കാൻ വരും. ഇതായിരുന്നു വണ്ണം വെക്കാനുള്ള ഭക്ഷണ രീതി. 

ഇതൊക്കെ കഴിഞ്ഞ് അടുത്ത ചിത്രമായ 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിൽ എനിക്ക് വണ്ണം വെച്ചു. ഇത് കൂടാതെ സിനിമയിൽ അഭിനയിച്ചതിന് ആദ്യമായി ലഭിച്ച ശമ്പളം എത്രയെന്നും ഷീലാമ്മ പറഞ്ഞു. അദ്യത്തെ ശമ്പളം എത്രായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകി ഷീലാമ്മ. 'ആദ്യ നാടകത്തിന് 6000 രൂപയാണ് അന്ന് ലഭിച്ചത്. ഇന്നത്തെ 60000 രൂപയോളം വില വരും. പക്ഷെ മലയാളത്തിലേക്ക് വന്നപ്പോൾ അതിൻ്റെ പകുതിയാണ് ലഭിച്ചത്', ഷീലാമ്മ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/56960/took-injections-to-gain-weight-at-age-13-for-the-film-sheelamma-revealed)