---
title: "വിവേചനം കാട്ടേണ്ട ആവശ്യമില്ല, സിനിമയിൽ തുല്യ വേതനം വേണമെന്ന് അപർണ ബാലമുരളി"
english_title: "Aparna Balamurali says there is no need to show discrimination, there should be equal pay in films"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56929/aparna-balamurali-says-there-is-no-need-to-show-discrimination-there-should-be-equal-pay-in-films"
published_at: "2022-07-24T10:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dccea34bdcd_aparna_balamurali.jpg"
keywords: []
---

# വിവേചനം കാട്ടേണ്ട ആവശ്യമില്ല, സിനിമയിൽ തുല്യ വേതനം വേണമെന്ന് അപർണ ബാലമുരളി

> **Lead Summary:** സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ത്രീ–പുരുഷ ഭേദമില്ലാതെ തുല്യവേദനത്തിന് അർഹതയുണ്ടെന്ന് നടി അപർണ ബാലമുരളി. മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം.

## Article Content

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ത്രീ–പുരുഷ ഭേദമില്ലാതെ തുല്യവേദനത്തിന് അർഹതയുണ്ടെന്ന് നടി അപർണ ബാലമുരളി. മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം.

> എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതിൽ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപർണ പറയുന്നു. താൻ വലിയ പ്രതിഫലം വാങ്ങാത്തത് കൊണ്ടു തന്നെ അതു കുറയ്ക്കേണ്ട കാര്യമില്ലെന്നും അപർണ പറഞ്ഞു. "എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയിൽ സാമ്പത്തിക പ്രശ്നങ്ങൾ കുറയുമോന്ന് എനിക്കറിയില്ല.

സത്യസന്ധമായി പറയുകയാണെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാശ് ഞാൻ വാങ്ങാറില്ല. കൊവിഡ് കഴിഞ്ഞതിന് ശേഷം ഇന്റസ്ട്രിയിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സിനിമകൾ ചെയ്യാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾക്ക് തീർച്ചയായും ഞാനെന്റെ സാലറി നോക്കാറില്ല. സമൂഹത്തിനു വേണ്ടിയുള്ള സിനിമകളാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണ്.

> സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണം. മേക്കപ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയിൽ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണ്", എന്ന് അപർണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56929/aparna-balamurali-says-there-is-no-need-to-show-discrimination-there-should-be-equal-pay-in-films)