---
title: "പാട്ടും അഭിനയവും ഡാന്‍സുമൊക്കെയായി മോനിഷയ്ക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു; ശ്രീദേവി"
english_title: "Now the mother's words about her daughter are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56541/now-the-mothers-words-about-her-daughter-are-going-viral"
published_at: "2022-07-22T12:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da4bc89fd49_monisha.jpg"
keywords: []
---

# പാട്ടും അഭിനയവും ഡാന്‍സുമൊക്കെയായി മോനിഷയ്ക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു; ശ്രീദേവി

> **Lead Summary:** ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കി വെച്ചാണ് നടി മോനിഷ ഉണ്ണി ഈ ലോകത്തോട് വിട പറഞ്ഞത്. ആദ്യ സിനിമയിലൂടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരമായിരുന്നു മോനിഷ. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട് നടി. ഇപ്പോള്‍ മകളെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.

## Article Content

ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കി വെച്ചാണ് നടി മോനിഷ ഉണ്ണി ഈ ലോകത്തോട് വിട പറഞ്ഞത്. ആദ്യ സിനിമയിലൂടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരമായിരുന്നു മോനിഷ. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട് നടി. ഇപ്പോള്‍ മകളെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.

ഫ്ളവേഴ്സ് ടിവിയൊരുക്കിയ അമ്മമാരുടെ സംസ്ഥാന സമ്മേളനത്തിനിടയിലായിരുന്നു അവര്‍ മകളെക്കുറിച്ചും അന്നത്തെ അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്തതിനെക്കുറിച്ചും സംസാരിച്ചത്. ഒത്തിരി പേരാണ് തന്നെ പിന്തുണച്ച് സ്നേഹം അറിയിച്ചത്. ആ സമയത്താണ് ആളുകളുടെ സ്നേഹം തിരിച്ചറിഞ്ഞതെന്ന് ശ്രീദേവി ഉണ്ണി പറയുന്നു.

കാറപകടത്തില്‍ തന്റെ കാലൊക്കെ പൊട്ടിയതിനാല്‍ നടക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. വീല്‍ ചെയറിലായിരുന്നു. ഡോക്ടറാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നിങ്ങളൊരു മോഹിനിയാട്ടം നര്‍ത്തകിയല്ലേ, ഇനിയും ഡാന്‍സ് ചെയ്യണ്ടേയെന്നും അവര്‍ ചോദിച്ചു. പാട്ടും അഭിനയവും ഡാന്‍സുമൊക്കെയായി മോനിഷയ്ക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. അതെല്ലാം എന്നിലൂടെ സാക്ഷാത്ക്കരിക്കണമെന്നുണ്ടായിരുന്നു ശ്രീദേവി പറഞ്ഞു.

വേദനയെ കൊണ്ട് തന്നെ വേദന എടുത്ത് കളഞ്ഞ് തിരികെ വരികയായിരുന്നു ഞാന്‍ ദു:ഖത്തെ വരിച്ച് ജീവിക്കുക, പിന്നീട് ദു:ഖമൊരു സുഖമായി മാറുമെന്ന് അമ്മ പറയാറുണ്ടായിരുന്നു. അങ്ങനെ മുള്ളിനെ മുള്ളിനെക്കൊണ്ട് തന്നെ എടുക്കുകയായിരുന്നു ഞാന്‍. ഇന്നും മോനിഷയുടെ അമ്മ എന്ന രീതിയില്‍ ആളുകള്‍ പരിചയപ്പെടുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട് ശ്രീദേവി പറഞ്ഞു.

മലയാളത്തിനു പുറമേ മറ്റു ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് മോനിഷ. 1986-ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ ഒരു കാറപകടത്തില്‍ മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56541/now-the-mothers-words-about-her-daughter-are-going-viral)