---
title: "അദ്ദേഹം പെണ്ണുകാണാന്‍ വന്നപ്പോള്‍ ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു; തന്റെ വിവാഹത്തെ കുറിച്ച് നടി "
english_title: "He stayed at our house for a week when he came to see the girl; Actress Asha Sarath on her marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56349/he-stayed-at-our-house-for-a-week-when-he-came-to-see-the-girl-actress-asha-sarath-on-her-marriage"
published_at: "2022-07-21T14:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d91112c9424_ASHA_SHARATH.jpg"
keywords: []
---

# അദ്ദേഹം പെണ്ണുകാണാന്‍ വന്നപ്പോള്‍ ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു; തന്റെ വിവാഹത്തെ കുറിച്ച് നടി 

> **Lead Summary:** കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് നടി ആശാ ശരത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെ താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചു. മോഹന്‍ലാലിനൊപ്പം ദൃശ്യം സിനിമയില്‍ അഭിനയിച്ചതോടെയാണ് ആശയെ കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങിയത്. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. വിവാഹത്തിനുമുമ്പും തനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു എന്ന് ആശ പറയുന്നു.

## Article Content

കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് നടി ആശാ ശരത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെ താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചു. മോഹന്‍ലാലിനൊപ്പം ദൃശ്യം സിനിമയില്‍ അഭിനയിച്ചതോടെയാണ് ആശയെ കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങിയത്. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. വിവാഹത്തിനുമുമ്പും തനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു എന്ന് ആശ പറയുന്നു.

എന്റെ അമ്മ ഡാന്‍സ് ടീച്ചര്‍ ആയതുകൊണ്ട് ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുണ്ട്. ആ സമയത്ത് തന്നെ സിനിമയില്‍ നിന്നും അവസരം വന്നു. കമലദളം എന്ന ചിത്രത്തില്‍ മോനിഷ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത് തന്നെയായിരുന്നു , എന്നാല്‍ അച്ഛനും അമ്മയും വിട്ടില്ല വിവാഹത്തിന് മുമ്പ് അഭിനയം ഒന്നും വേണ്ട , വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവിന് താല്പര്യമുണ്ടെങ്കില്‍ പോയിക്കോ എന്നായിരുന്നു അവരൊക്കെ പറഞ്ഞതെന്ന് ആശ പറഞ്ഞു.

എന്നാല്‍ ഡാന്‍സില്‍ സജീവമായിരുന്നു, എന്റെ ഡാന്‍സ് വീഡിയോ കണ്ടിട്ടാണ് ശരത്തേട്ടന്‍ എന്നെ വിവാഹം ആലോചിച്ചത്. ചേട്ടന്‍ മസ്‌കറ്റില്‍ ആയിരുന്നു അവിടെയുള്ള ഒരു സുഹൃത്തായിരുന്നു ശരത്തേട്ടന്‍. ഏട്ടനോട് ആയിരുന്നു ശരത്തേട്ടന്‍ വിവാഹ കാര്യം പറഞ്ഞത്.

ആ സമയത്ത് ഞാന്‍ ബികോമിന് പഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമെല്ലാം മഹാരാഷ്ട്രയില്‍ സെറ്റില്‍ഡാണ് അവര്‍ വീട്ടില്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു , വിവാഹം ഉറപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ നേരിട്ട് കണ്ടതെന്ന് ആശ പറഞ്ഞു.

പെരുമ്പാവൂരില്‍ ജനിച്ചുവളര്‍ന്ന ആശ ഡാന്‍സിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത് . മികച്ച നര്‍ത്തകിയായി വരാണസിയില്‍ വെച്ച് ഇന്ത്യന്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ആശക്ക് നിരവധി അവസരം ലഭിച്ചു.

ഇതിനിടെയാണ് താരം വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു താരം. പിന്നീട് അവിടെനിന്ന് റേഡിയോ ടെലിവിഷന്‍ എന്നിവയിലൂടെയെല്ലാം സിനിമയിലേക്ക് എത്തപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56349/he-stayed-at-our-house-for-a-week-when-he-came-to-see-the-girl-actress-asha-sarath-on-her-marriage)