---
title: "രണ്ട് വര്‍ഷമായി ഈ രോഗത്തിന്റെ പിടിയിലാണ്;  ലിയോണ ലിഷോയി  "
english_title: "But the actress has now opened up about an illness she has been dealing with for a few years now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56252/but-the-actress-has-now-opened-up-about-an-illness-she-has-been-dealing-with-for-a-few-years-now"
published_at: "2022-07-20T22:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d839c8c5223_liyona.jpg"
keywords: []
---

# രണ്ട് വര്‍ഷമായി ഈ രോഗത്തിന്റെ പിടിയിലാണ്;  ലിയോണ ലിഷോയി  

> **Lead Summary:**  മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയായാണ് ലിയോണ ലിഷോയി. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ ലിയോണയ്ക്ക് സാധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ട്വല്‍ത്ത് മാന്‍, വരയന്‍ തുടങ്ങിയ സിനിമകളിലാണ് ലിയോണ അഭിനയിച്ചത്.

## Article Content

 മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയായാണ് ലിയോണ ലിഷോയി. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ ലിയോണയ്ക്ക് സാധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ട്വല്‍ത്ത് മാന്‍, വരയന്‍ തുടങ്ങിയ സിനിമകളിലാണ് ലിയോണ അഭിനയിച്ചത്.

എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി താന്‍ നേരിടുന്ന ഒരു അസുഖത്തെ കുറിച്ച് നടിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസഥയെ കുറിച്ചും അതിനെ നേരിടുന്നതിനെ പറ്റിയും ലിയോണ പറഞ്ഞത്.

'ജീവിതം സുന്ദരമാണ്. ചിലപ്പോള്‍ വേദനാജനകവും. മിക്കപ്പോഴും ഇത് രണ്ടും നിറഞ്ഞതാകും. രണ്ട് വര്‍ഷം മുന്‍പാണ് എനിക്ക് എന്‍ഡോമെട്രിയസിസ് (സ്‌റ്റേജ്-2) ആണെന്ന് സ്ഥിരീകരിക്കുന്നത്. അതിന് ശേഷമുള്ള രണ്ട് വര്‍ഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. ഇത് തുടര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നതിനാല്‍ എന്‍ഡോ മെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. 

എന്നാല്‍ എന്റെ ശരീരത്തിന്റെയും മാനസിക ആരോഗ്യത്തെ കുറിച്ചുമുള്ള അവ്യക്തതയില്‍ നിന്ന് എന്റെ ശരീരത്തിലെ മാറ്റങ്ങള്‍ അംഗീകരിക്കുന്ന ഈ ഭയാനക യാത്രയില്‍ സഹിച്ച് നില്‍ക്കുന്നതില്‍ നിന്നും ഒരുപാട് ദൂരം ഞാന്‍ എത്തിയെന്ന് വിശ്വസിക്കുകയാണ്. അത് സാധ്യമായത് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ ലക്ഷ്മിയുടെയും സഹായത്തോടെയാണ്' നടി പറഞ്ഞു. 

തന്റെ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും നടി പങ്കുവെച്ചു. എന്‍ഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്ത വേദനയാണ്. ഇത വായിക്കുന്ന സ്ത്രീകള്‍ മനസിലാക്കാനൊരു കാര്യവും ലിയോണ പങ്കുവെച്ചു. 'കഠിനമായ ആര്‍ത്തവ വേദന ശരിയായ കാര്യമല്ല. അത് സാധാരണമായിട്ടുള്ള കാര്യവുമല്ല. ദയവായി നിങ്ങളൊരു ഡോക്ടറെ സമീപിക്കണം' എന്നും ലിയോണ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/56252/but-the-actress-has-now-opened-up-about-an-illness-she-has-been-dealing-with-for-a-few-years-now)