---
title: "ഞാന്‍ സീറോയില്‍ നിന്നാണ് ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തത്, അതൊന്നും നാട്ടുകാര്‍ക്ക് അറിയില്ല - അമൃത സുരേഷ്  "
english_title: "Amrita Suresh says that everyone calls my bag a sack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56004/amrita-suresh-says-that-everyone-calls-my-bag-a-sack"
published_at: "2022-07-19T20:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6c65126337_amrutha2.jpg"
keywords: []
---

# ഞാന്‍ സീറോയില്‍ നിന്നാണ് ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തത്, അതൊന്നും നാട്ടുകാര്‍ക്ക് അറിയില്ല - അമൃത സുരേഷ്  

> **Lead Summary:** സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് അമൃത സുരേഷ്. ഈ അടുത്താണ് താരം പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം സംഗീതവും യാത്രകളുമൊക്കെയായി സന്തോഷത്തിലാണ് ഇരുവരും. അമൃതയും ​ഗോപി സുന്ദറും പ്രണയത്തിലാണെന്ന കാര്യം ഇരുവരും സമൂഹ മാധ്യമങ്ങൾ വഴിയാണ് എല്ലാവരെയും അറിയിച്ചത്. ഇതിന് പിന്നാലെ താരങ്ങൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു.

## Article Content

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് അമൃത സുരേഷ്. ഈ അടുത്താണ് താരം പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം സംഗീതവും യാത്രകളുമൊക്കെയായി സന്തോഷത്തിലാണ് ഇരുവരും. അമൃതയും ​ഗോപി സുന്ദറും പ്രണയത്തിലാണെന്ന കാര്യം ഇരുവരും സമൂഹ മാധ്യമങ്ങൾ വഴിയാണ് എല്ലാവരെയും അറിയിച്ചത്. ഇതിന് പിന്നാലെ താരങ്ങൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു.

താരങ്ങൾ തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെ കാര്യമായി ശ്രദ്ധിക്കാറില്ല. ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളും യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങളാണ് വീണ്ടും പങ്കുവെക്കുന്നത്. ഗോപി സുന്ദറിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചും തനിക്കെതിര വരുന്ന വിമർനങ്ങളെപ്പറ്റിയും തുറന്നുപറഞ്ഞുള്ള അഭിമുഖം വൈറലായിരുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അമൃത തൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്. വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ തന്റെ ബാഗില്‍ എന്തൊക്കെ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നു താരം.

ബന്ധുക്കളും സുഹൃത്തുക്കളും തൻ്റെ ബാ​ഗിനെ വിളിക്കുന്നത് ചാക്ക് എന്നാണ്. ഒരു പെണ്ണിന്റെ ബാഗ് തുറക്കുമ്പോഴുള്ള മിനിയേച്ചര്‍ സംഭവങ്ങളൊക്കെ തന്റെ ബാഗിലും ഉണ്ട്. പായും തലയണയും ഒഴിച്ച് വീട് വിട്ടിറങ്ങിയാൽ രണ്ടും ദിവസം കഴിയാനുള്ള സാധനങ്ങൾ തൻ്റെ ബാ​ഗിൽ കാണാറുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബാ​ഗ് തുറന്ന് ആദ്യം എടുത്തത് ഒരു ബുക്കാണ്. ഇടക്ക് എന്തെങ്കിലുമൊക്കെ എഴുതാൻ തോന്നാറുണ്ട്, അതുകൊണ്ട് എപ്പോഴും തന്റെ കയ്യിൽ ഒരു ബുക്ക് കാണും. അതുകഴിഞ്ഞ് ബാ​ഗിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും എടുത്ത് കാണിച്ചു.

മോയിസ്ചറൈസര്‍, ഫേസ്പാഡ്, വാലറ്റ്, ഹെഡ് ഫോണ്‍, പെർഫ്യും, ലെന്‍സ്, കാറിന്റെയും ഫ്‌ളാറ്റിന്റെയും കീ, സഹസ്രനാമത്തിന്റെ ബുക്ക്, സണ്‍ഗ്ലാസ്, ജപമാല, സിന്ദൂരം, ലിപ്സ്റ്റിക്ക് തുടങ്ങിയ സാധനങ്ങളാണ് ബാഗില്‍ എപ്പോഴും കൊണ്ട് നടക്കാറുള്ളത്. ലൈറ്റായി മേക്കപ്പിടാനാണ് താത്പര്യം. മേക്കപ്പ് സാധനങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടം ലിപ്സറ്റിക്കാണ്. അത് വാങ്ങാൻ താൻ ഒരുപാട് കാശ് ചിലവാക്കാറുമുണ്ട്, ന്യൂഡ് കളേഴ്സാണ് തനിക്കിഷ്ടം, അതിൻ്റെ ഒരുപാട് കളക്ഷൻസും ഉണ്ടെന്നും അമൃത പറഞ്ഞു. ഇതിൽ നിന്ന് ആദ്യം ഏതെടുക്കുമെന്ന് അവതരാകൻ ചോദിച്ചപ്പോൾ സഹസ്രനാമത്തിന്റെ ബുക്കും പെര്‍ഫ്യൂമുമായിരുന്നു അമൃത എടുത്തത്. എവിടെപ്പോയാലും ജപിക്കാറുണ്ട്. അമ്മ കൂടെയുള്ളത് വലിയൊരു ശക്തിയാണ്.

അതേപോലെ തന്നെ മണവും ഒരുപാടിഷ്ടമാണ്. ഗോപി സുന്ദറുമായുള്ള ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞത് 'ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു സം​ഗീത പശ്ചാത്തലമുളള കുടുംബത്തിലാണ്. ഇപ്പോള്‍ വീണ്ടും ഒരു സംഗീത കുടുംബത്തിലേക്കാണ് എത്തിയത്. രാവിലെ എഴുന്നേല്‍ക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും തുടങ്ങി എപ്പോഴും പാട്ടാണ്. സംഗീതമായത് കൊണ്ട് സന്തോഷവും സമാധാനവുമൊക്കെയുണ്ട്', താരം പറഞ്ഞു. തനിക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ച് അമൃത പറഞ്ഞത് ഇങ്ങനെ 'അവിടുന്നും ഇവിടുന്നുമായി ഞാന്‍ കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.

കോടികളുടെ കണക്ക് കേട്ടാല്‍ പത്ത് ഇരുപത് കോടികള്‍ ഉണ്ട്. സത്യാവസ്ഥ എന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും എന്റെ മോള്‍ക്കും അറിയാം, അത്രയും മതി. ഞാന്‍ സീറോയില്‍ നിന്നാണ് ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തത്. അതൊന്നും നാട്ടുകാര്‍ക്ക് അറിയില്ല. അതാണ് അവര്‍ തോന്നുന്നതൊക്കെ പറയാന്‍ കാരണം' എന്നാണ് അമൃത പറയുന്നത്. ചില സമയത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. കുഴപ്പമില്ലെന്ന് കരുതി ഓരോന്നും ഞാന്‍ വിട്ട് കളയും. ഇടയ്ക്ക് മകള്‍ പാപ്പു വിളിച്ചിട്ട് വാര്‍ത്തകളെ കുറിച്ച് പറയും. അവളും ഓണ്‍ലൈനിലൂടെ എല്ലാം കാണുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56004/amrita-suresh-says-that-everyone-calls-my-bag-a-sack)